കാവൽക്കാരോ?

കാവൽക്കാരോ?????

അതെ!
നമ്മൾ കാവൽക്കാരാണ്; നമ്മുടെ സോദരങ്ങളുടെ, നാടിന്റെ, രാജ്യത്തിന്റെ, പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെയെല്ലാം…!

വിട്ടുവീഴ്ചയില്ലാത്ത സഹകരണത്തിന്റെയും സമ്യമനത്തിന്റെയും ദൈവവിചാരത്തിന്റെയും അച്ചടക്കത്തിന്റെയും വിധേയത്വത്തിന്റെയും
വിവേകത്തിന്റെയും ആല്മീയതയാണ് ഇപ്പോൾ നമുക്കാവശ്യം; ആള്കൂട്ടത്തിന്റെയോ, ആവേശത്തിന്റെയോ അല്ല.

സ്വർത്ഥചിന്തകൾക്കും യുക്തിക്കും വിധിപറച്ചിലുകൾക്കും വിമർശനങ്ങൾക്കും അപ്പുറം, സാമൂഹികപ്രതിബദ്ധതയോടെ ഈ കൊടിയവിപത്തിനെ നേരിടാൻ നമുക്ക് ഹൃദയം ചേർക്കാം.

പുറത്തിറങ്ങേണ്ട, അകത്തിരുന്നും നമുക്കു സ്നേഹിക്കാം, പ്രാർഥിക്കാം, സംസാരിക്കാം, ഭക്ഷിക്കാം.

ഒരു ചൂടുപനി വന്നാല്പോലും പുറത്തിറങ്ങാതെ പക്വത കാട്ടുന്ന നമ്മളോട്, മറ്റു രാജ്യങ്ങളും അവിടുത്തെ അവസ്ഥകളും കണ്ടും കേട്ടും പഠിക്കാൻ കാലം ആവശ്യപ്പെടുകയാണ്.
സഹകരിക്കണം, സഹകരിച്ചേ പറ്റൂ. പിടിവാശികൾ വേണ്ട!

22ന് , 7 am മുതൽ 24 മണിക്കൂർ എങ്ങും പോകേണ്ട. 12 മണിക്കൂർ മറ്റൊരു മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ നമ്മുടെ റോഡുകളിലും, വീടിനു ചുറ്റും ഉള്ള വൈറസ് നശിച്ചുപോകും. ഇതാണ് break the circle. ദയവായി സഹകരിക്കുക. ഇതു നമ്മൾ നമ്മളെ തന്നെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

ആരോഗ്യപരവും സാമൂഹികവുമായ അകലവും ശുചിത്വവും നമ്മുടെ ശീല മാകട്ടെ. പൊതുസ്ഥലങ്ങളിൽ ഒരു കാര്യത്തിനും വേണ്ടി ഓടിക്കൂടേണ്ട, അതു ആപത്താണ്.

മുൻകരുതലുകൾ അല്ലാതെ കോറോണക്കു മരുന്നില്ല! അതു എന്റെയും നിന്റെയും ഉത്തരവാദിത്വമാണ്.

ദൈവം തന്ന പ്രതിഭയും പ്രസാദവും അതിനുവേണ്ടി നമുക്ക് വിനിയോഗിക്കാം.

തിരുസഭയും ഗവമെന്റും പറയുന്നതാകട്ടെ ഈ സാഹചര്യത്തിൽ നമ്മുടെ പ്രാർത്ഥനയും പ്രവർത്തനവും!

ഒത്തിരി സ്നേഹത്തോടെ, എല്ലാവർക്കുംവേണ്ടി ഹൃദയം നുറുങ്ങിപ്രാര്ഥിച്ചുകൊണ്ടു, സർവശക്തനായ ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടു…

ഫാ.ജോയി ചെഞ്ചേരിൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment