🧚♀എന്നിൽ നിന്നും നിങ്ങളിൽ നിന്നും താൻ പ്രതീക്ഷിച്ച നല്ല ഫലങ്ങൾ കാണാതെ വന്നപ്പോൾ 😡ജനത്തിന് നൽകിയിരുന്ന സംരക്ഷണം എടുത്തുകളയുന്ന ദൈവം🧚♀.
എന്‍െറ പ്രിയനുവേണ്ടി, അവനു തന്‍െറ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഒരു ഗാനം ആലപിക്കട്ടെ. വളരെ ഫലപുഷ്‌ടിയുള്ള കുന്നില്‍ എന്‍െറ പ്രിയന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
അവന്‍ അതു കിളച്ചു കല്ലുകള്‍ നീക്കി വിശിഷ്‌ടമായ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചു; അതിന്‍െറ മധ്യത്തില്‍ അവന്‍ ഒരു കാവല്‍മാടം പണിതു; മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്‌തു. അത് വിശിഷ്‌ടമായ മുന്തിരിപ്പഴം നല്‍കുമെന്ന് അവന്‍ പ്രതീക്‌ഷിച്ചിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചതു കാട്ടുമുന്തിരിപ്പഴമാണ്.
ജറുസലെം നിവാസികളേ, യൂദായില്‍ വസിക്കുന്നവരേ, എന്നെയും എന്‍െറ മുന്തിരിത്തോട്ടത്തെയും കുറിച്ച് നിങ്ങള്‍തന്നെ വിധി പറയുവിന്‍.
എന്‍െറ മുന്തിരിത്തോട്ടത്തിനു വേണ്ടി ഞാന്‍ ചെയ്‌തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? ഞാന്‍ നല്ല മുന്തിരി അതില്‍ നിന്നു പ്രതീക്‌ഷിച്ചപ്പോള്‍ എന്തുകൊണ്ടാണ് അതു കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചത്?ഈ മുന്തിരിത്തോപ്പിനോടു ഞാന്‍ എന്തു ചെയ്യുമെന്ന് ഇപ്പോള്‍ പറയാം.
😡ഞാന്‍ അതിന്‍െറ വേലി പൊളിച്ചുകളഞ്ഞ് നാശത്തിനു വിട്ടുകൊടുക്കും. അതിന്‍െറ മതിലുകള്‍ ഞാന്‍ ഇടിച്ചു തകര്‍ക്കും. തോട്ടം ചവിട്ടി മെതിക്കപ്പെടും.
ഞാന്‍ അതിനെ ശൂന്യമാക്കും; അതിനെ വെട്ടിയൊരുക്കുകയോ അതിന്‍െറ ചുവടു കിളയ്‌ക്കുകയോ ചെയ്യുകയില്ല. അവിടെ മുള്‍ച്ചെടികളും മുള്ളുകളും വളരും. അതിന്‍മേല്‍ മഴ വര്‍ഷിക്കരുതെന്നു ഞാന്‍ മേഘങ്ങളോട് ആജ്‌ഞാപിക്കും.
സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്. യൂദാജനമാണ്, അവിടുന്ന് ആനന്‌ദം കൊള്ളുന്ന കൃഷി. നീതിക്കുവേണ്ടി അവിടുന്ന് കാത്തിരുന്നു. ഫലമോ രക്‌തച്ചൊരിച്ചില്‍ മാത്രം! ധര്‍മനിഷ്‌ഠയ്‌ക്കു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി!
ഏശയ്യാ 5 : 1-7
ഈ സമയം ഗവർമെൻറ് ചെയ്തതോ സഭ ചെയ്തതിന്റെയോ പോരായ്മകൾ അന്വേഷിക്കുന്നത് അവസാനിപ്പിച്ചിട്ട്, ദൈവപദ്ധതി നമ്മിലൂടെ നിറവേറേണ്ടത് നിറവേറ്റാതെ അന്ധകാരത്തെ സഹായിച്ചതും ഒക്കെ, സ്വയം ആൽമശോധന ചെയ്ത് ദൈവകരുണയ്ക്കായ് പ്രാർത്ഥിക്കാം.

Leave a comment