Athmavam Daivame | Lyrics

ആത്മാവാം ദൈവമേ വരണേ
എന്റെയുള്ളിൽ വസിക്കാൻ വരണേ (2) ദാഹിച്ചു നിന്നെ ഞാൻ തേടുന്നു
സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ (2)

(ആത്മാവാം… )

തിരുരക്തത്താൽ അഭിഷേകം ചെയ്യണേ
അഗ്ന്നിയാൽ പരിശുദ്ധി നൽകണേ (2)

(ആത്മാവാം… )

രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ
സൗഖ്യമായി നീ എന്നിൽ വരണേ (2)

(ആത്മാവാം… )

ഭാരത്താൽ ഞാൻ തളർന്നിടുമ്പോൾ
ശക്തിയായി എന്നിൽ നിറഞ്ഞീടണെ (2)

(ആത്മാവാം… )

പാപത്താൽ ഞാൻ തകർന്നിടുമ്പോൾ
രക്ഷക്കായി നിൻ കരം നീട്ടണെ (2)

(ആത്മാവാം… )

പന്തക്കുസ്ത അനുഭവം തരണേ
പുതുസൃഷ്ടിയായി എന്നെ മാറ്റണേ (2)

(ആത്മാവാം… )

വചനത്തിൻ ശക്തി എന്നിൽ നിറച്ച്
വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ (2)

(ആത്മാവാം… )

 Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment