ജപമാല എന്ന വജ്രായുധം

ജപമാല എന്ന വജ്രായുധം
•••••••••••••
ജപമാല എന്നത് വചനത്താൽ കോർത്തിണക്കിയ ചങ്ങലയാണ്.
.
ഇതെടുക്കുമ്പോളെ സാത്താൻ അലറി കരയും.
ഇത് ചൊല്ലുന്ന കേട്ടാലേ അവൻ ഓടിയൊളിക്കും.
.
ചിലർക്ക് പരിശുദ്ധ അമ്മയെ ഇഷ്ട്ടമല്ല.
ഇക്കൂട്ടർ അമ്മയെയും ജപമാലയെയും എതിർക്കുന്നു.
.
ജപമാല ചൊല്ലാൻ വചനമുണ്ടോ എന്ന് പോലും ചോദിക്കാറുണ്ട്.
.
ഇനി ചോദിച്ചാൽ ജപമാല ചൊല്ലാൻ വചനമുണ്ടെന്നു പറയാൻ പറഞ്ഞു എന്റെ പരിശുദ്ധ ‘അമ്മ.
.
വചനം ആവർത്തിച്ചു പറയുമ്പോൾ നമ്മുടെ ഉള്ളിൽ വിശുദ്ധികരണം നടക്കുന്നു എന്ന് സ്വർഗം വെളിപ്പെടുത്തിയിട്ടുള്ളതാണ്.
.
ജപമാലയിൽ ഉരുവിടുന്ന ഓരോ പ്രാർഥനയും വചനമാണ്.
.
{യോഹന്നാൻ 15:3}
“ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു”
.
നന്മ നിറഞ്ഞ മറിയമേ – {ലൂക്കാ 1:28}
.
സ്ത്രീകളിൽ അങ്ങ് അനുഗ്രഹീതയാകുന്നു – {ലൂക്കാ 1:42}
.
പരിശുദ്ധ മറിയമേ – {ലൂക്കാ 1:43}
.
പാപികളായ ഞങ്ങൾക്ക് വേണ്ടി – കാനായിലെ മാധ്യസ്ഥം{യോഹന്നാൻ 2:3-4}
.
ജപമാല ചൊല്ലുന്നത് വഴി ദൈവ മാതാവിനെ നമ്മൾ ആരാധിക്കുകയല്ല, വണങ്ങുകയാണ് ചെയ്യുന്നത്.
ആരാധന എപ്പോളും ദൈവത്തിന് മാത്രമാണ്.
.
ഓരോ പ്രാവശ്യവും ജപമാല കൈകളിൽ ഏന്തുമ്പോൾ പരിശുദ്ധ അമ്മ നമ്മുടെ ചെവികളിൽ മന്ത്രിക്കുന്നുണ്ട്.
.
” മകനെ, നിന്റെ കരങ്ങളിലെ ക്രൂശിത രൂപം നീ ശ്രദ്ധിച്ചുവോ.???
.
അതിൽ എന്റെ മകനുണ്ട്.
നീ ജപമാല ചൊല്ലുമ്പോൾ ഞാനും ഈശോയും പിന്നെ നീയും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. ഓരോ ജപമാലയിലൂടെയും മാതാവും ഈശോയും ഞാനും അങ്ങനെ ഒന്നായി തീരുന്നു.
.
ജപമാല ചൊല്ലുന്നത് പരിശുദ്ധ അമ്മയോടല്ല. മറിച്ചു അമ്മയോടൊപ്പം നമ്മൾ ഈശോയോടാണ് പ്രാർധിക്കുന്നത്.
.
ജപമാല ഒരു നിഗൂഡ രഹസ്യമാണ് കേട്ടോ. കുരിശിൻ ചുവട്ടിൽ ഈശോ നമുക്ക് ഏല്പ്പിച്ചു തന്ന ദൈവ മാതാവിനെ പോലെ നിഗൂഡ രഹസ്യങ്ങൾ അടങ്ങിയ കലവറയാണ് ജപമാല.
.
ഫ്രാൻസിസ് പാപ്പാ പറഞ്ഞത് എത്രയോ ശരിയാണ്,
“ജപമാല ചൊല്ലുമ്പോൾ നമ്മൾ അമ്മയുടെ കയ്യിൽ പിടിക്കുന്നു.
ചൊല്ലി കഴിയുമ്പോൾ ‘അമ്മ നമ്മുടെ കയ്യിൽ പിടിക്കുന്നു.
.
പ്രാർഥന.
****
ഓ പ്രിയ പരിശുദ്ധ അമ്മെ,
.
സ്വർഗീയ രഹസ്യങ്ങൾ എനിക്ക് വെളിപ്പെടുത്തി തരുവാൻ എന്റെ കൂടെ ഉണ്ടായിരിക്കേണമേ.
സങ്കടങ്ങളിൽ എന്നെ താങ്ങണമേ.
വീഴ്ചകളിൽ എന്നെ ഉയർത്തണമേ.
വിശുദ്ധിയിൽ എന്നെ വളർത്തണമെ.
.
അമേൻ.
.
ആവേ മരിയ..………


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment