പ്രിയമുള്ളവരെ,
ലോകം ഒന്നടങ്കം നിശബ്ദമാവുകയും ഒരുപോലെ ഭീതിയിലാവുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 നമ്മുടെ ദേശത്തും അപകടകരമായി പടർന്നു കയറുകയാണ്. ഇതിനെതിരെ വേണ്ട മുൻകരുതലുകൾ എടുക്കുന്നതിനോടൊപ്പം നമ്മൾ പ്രാർത്ഥനയിലും ശക്തി പ്രാപിക്കേണ്ടതുണ്ട്.
കൊറോണാ രോഗവ്യാപനത്തിൽ നിന്നും സംരക്ഷണം ലഭിക്കാനായി മാർച്ച് 25ന് പ്രാർത്ഥനാദിനമായി ആചരിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തിരിക്കുകയാണല്ലൊ. മാർപ്പാപ്പയോടും തിരുസഭയോടും ചേർന്ന് ചെറുപുഷ്പ മിഷൻ ലീഗും ഇതിനുവേണ്ടി മുന്നിട്ടിറങ്ങുന്നു. മാർച്ച് 25 മുതൽ 31 വരെ നാം പ്രാർത്ഥനാ വാരമായി ആചരിക്കുകയാണ്.
മാർച്ച് 25: മാർപ്പാപ്പയുടെ പ്രാർത്ഥനയിൽ ജപമാല ചൊല്ലി പങ്ക് ചേരുന്നു.
മാർച്ച് 26: കരുണയുടെ ജപമാല.
മാർച്ച് 27: വചന ധ്യാനം:
സങ്കീർത്തനം 13, 23, 27, 38, 41, 51, 67, 86, 91, 142 എന്നീ സങ്കീർത്തനങ്ങൾ പല പ്രാവശ്യം ചൊല്ലുകയും ധ്യാനിക്കുകയും ചെയ്യുക.
മാർച്ച് 28: ജപമാല
മാർച്ച് 29: കരുണയുടെ ജപമാല
മാർച്ച് 30: വചന ധ്യാനം:
സങ്കീർത്തനം 13, 23, 27, 38, 41, 51, 67, 86, 91, 142 എന്നീ സങ്കീർത്തനങ്ങൾ പല പ്രാവശ്യം ചൊല്ലുകയും ധ്യാനിക്കുകയും ചെയ്യുക.
മാർച്ച് 31: വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ (മൊബൈൽ, കമ്പ്യൂട്ടർ, TV etc) വർജ്ജിച്ചു കൊണ്ട്, കുടുംബാംഗങ്ങൾ ഒരുമിച്ച് കുരിശിൻ്റെ വഴി അല്ലെങ്കിൽ ജപമാല ചൊല്ലുക.
എല്ലാ മിഷൻ ലീഗ് അംഗങ്ങളും ഈ പ്രാർത്ഥനയഞ്ജത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
സ്നേഹപൂർവ്വം,
CML ദേശീയ സംസ്ഥാന സമിതികൾ.

Leave a comment