കരുണയുടെ പ്രാർത്ഥന
കർത്താവായ ദൈവമേ !ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ മക്കളോട് കരുണ കാണിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും, സഹോദരങ്ങളും, ബന്ധുക്കളും, പൂർവികരും, ഭരണാധികാരികളും വഴി വന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങൾ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.

Leave a comment