ദുഷ്ടാരൂപികളെ ഓടിക്കുവാനുള്ള ജപം
മഹത്വപൂർണ്ണയായ സ്വർഗ്ഗിയ രാജ്ഞി, മാലാഖമാരുടെ നാഥേ, പിശാചിൻ്റെ തലയെ തകർക്കാനുള്ള ശക്തി അങ്ങേക്കുണ്ടല്ലോ. അതിനുള്ള കല്പ്പനയും അങ്ങേക്ക് ദൈവത്തിൽ നിന്ന് ലഭിച്ചിട്ടുള്ളതാകയാൽ അങ്ങയുടെ സ്വർഗ്ഗീയ ദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനായി അയക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അവർ അങ്ങയുടെ കല്പ്പന അനുസരിച്ചും അങ്ങയുടെ ശക്തിയാലും നാരകീയ ശക്തികളെ പിന്തുടർന്ന് പരാജയപ്പെടുത്തി നരകാഗ്നിയിൽ തള്ളട്ടെ. ദൈവത്തെപ്പോലെ ആരുണ്ട്! മാലാഖമാരെ, മുഖ്യദൈവദൂതന്മാരെ, ഞങ്ങളെ കാത്തുരക്ഷിക്കണമേ. കരുണയുള്ള നല്ല അമ്മേ, അങ്ങാണ് ഞങ്ങളുടെ സ്നേഹവും പ്രത്യാശയും. ദൈവമാതാവേ, അങ്ങയുടെ മാലാഖമാരെ അയച്ച് ദുഷ്ടാരൂപികളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേൻ

Leave a comment