മംഗലവാർത്ത തിരുനാൾ 

മംഗലവാർത്ത തിരുനാൾ

പ്രയാസങ്ങളിൽ / സഹനങ്ങളിൽ / കുറവുകളിൽ മനുഷ്യ കുലത്തിന് വേണ്ടി മാധ്യസ്ഥം വഹിക്കുന്ന … പരിശുദ്ധ ദൈവമാതാവേ ഇന്ന് ലോകം നേരിടുന്ന ദുരിതത്തിൽ നിന്ന് മുക്തി നേടാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
ലോക ശക്തികൾ സൃഷ്ടികർത്താവിന്റെ മുന്നിൽ ഒന്നു അല്ല എന്ന് ഞങ്ങൾക്ക് ബോധ്യമായിരിക്കുന്നു. ഞങ്ങളെ രക്ഷിക്കണമേ – ഞങ്ങൾക്ക് വേണ്ടി അമ്മേ മാധ്യസ്ഥം വഹിക്കണമേ.

മംഗലവാർത്ത തിരുനാൾ (സപ്ര പ്രാർത്ഥനയിൽ നിന്ന് )

അവൻ ഭാഗ്യവാനാകുന്നു. (സങ്കി. 145:5 )

ദൈവത്തിൻ പ്രിയ മാതാവാം
കന്യാംബിക തൻ സൗഭാഗ്യം
തലമുറയഖിലം കീർത്തിക്കും
ജനതതിയവളെ മാനിക്കും.

നീതിമാന്റെ സ്മരണ നിലനിൽക്കും (സങ്കീ122:6)

പാവനമാം ബലിപീഠത്തിൽ
ദൈവാംബികയാം മറിയത്തിൽ
സ്മരണാഞ്ജലികളുയർത്തുന്നു.
തിരുസ്സഭയെങ്ങും സാമോദം.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

കന്യാമറിയത്തിനു ദൈവം
നല്കിയ പാവന സന്ദേശം
മാനവവാനവ നിരകളിലി –
ന്നാനന്ദക്കതിർ വീശുന്നു.

ആദിമുതൽ എന്നേക്കും ആമ്മേൻ.

ദൈവികദൂതൻ മറിയത്തിൻ
സന്നിധിയിൽ വന്നരുളിയതാം
മംഗല മോഹന സന്ദേശം
തിരുസ്സഭ മുദമൊടു കീർത്തിപ്പൂ .


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment