രോഗങ്ങളെയും രോഗശക്തികളെയും
നിർവീര്യമാക്കുന്ന ബന്ധന പ്രാർത്ഥന
ആയിരുന്നവനും / ആയിരിക്കുന്നവനും / വരാനിരിക്കുന്നവനും /സർവശക്തനും / ദൈവവുമായ കർത്താവ് / പരിശുദ്ധൻ / പരിശുദ്ധൻ /പരിശുദ്ധൻ (3തവണ ആവർത്തിച്ചു പ്രാർത്ഥിക്കുന്നു )
യേശുവേ, രക്ഷകാ, അങ്ങയുടെ പരിശുദ്ധമായ നാമത്തിൻ്റെ ശക്തിയാൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ഉണ്ടാകട്ടെ. എൻ്റെ ശരീരത്തെയും ജീവിതത്തെയും കുടുംബത്തെയും തകർത്തുകൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങളെയും രോഗബന്ധനങ്ങളെയും യേശുവിൻ്റെ അധികാരമുള്ള നാമത്തിൽ ഞാൻ വിച്ഛേദിക്കുന്നു. എല്ലാ രോഗശക്തികളെയും രോഗത്തിന് കാരണമായ പൈശാചിക ശക്തികളെയും, ശാപശക്തികളെയും യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ബന്ധിച്ച് ബഹിഷ്‌ക്കരിക്കുന്നു. രോഗാണുക്കൾ യേശുവിൻ്റെ നാമത്തിൽ നിർവീര്യമാകട്ടെ. രോഗങ്ങളും അതിൻ്റെ ദുഖങ്ങളും യേശുവിൻ്റെ നാമത്തിൽ എന്നെ വിട്ടുപോകട്ടെ. മനസ്സിൻ്റെ ആകുലതകളും, ഭയവും, ഉത്ക്കണ്ഠകളും, നിരാശയും, സ്വയം വെറുപ്പും, മടുത്ത അവസ്ഥയും യേശുവിൻ്റെ നാമത്തിൽ, സൗഖ്യമാകട്ടെ. യേശുവിൻ്റെ നാമത്തിൽ യേശുവിൻ്റെ രക്തത്തിൻ്റെ യോഗ്യതയാൽ, വി. കുരിശിൻ്റെ അടയാളത്താൽ, രോഗങ്ങളെ രോഗശക്തികളെ നിങ്ങളോട് ഞാൻ ആജ്ഞാപിക്കുന്നു, എന്നെന്നേക്കുമായി വിട്ടുപോവുക. ഇനി ഒരിക്കലും എന്നിലേക്ക് മടങ്ങി വരരുതെന്ന് നസ്രായനായ യേശുവിൻ്റെ നാമത്തിൽ നിങ്ങളോട് ഞാൻ കല്പ്പിക്കുന്നു. യേശുവിൻ്റെ മുറിവിനാൽ ഞാൻ സൗഖ്യപ്പെട്ടിരിക്കുന്നു.
യേശുവേ സ്തോത്രം, യേശുവേ നന്ദി.
യേശുവേ സ്തോത്രം, യേശുവേ ആരാധന.

Leave a comment