ഇവിടുത്തെ പൊതു വിദ്യാലയത്തിൽ പൊതു വിഭവസമ്പത്ത് കൊണ്ട് പഠിച്ച് ഒരു വിസയും തരപ്പെടുത്തി വിദേശത്ത് പോയി വന്ന ശേഷം ചിലർ പറയുന്നത് കേട്ടിട്ടുണ്ട്..
ആശുപത്രിയോ ഇവിടെന്ത് ആശുപത്രി..?
റോഡോ ഇവിടെന്ത് റോഡ്..?
സർക്കാരോ ഇവിടെന്ത് സർക്കാർ..?
വിദ്യാലയമോ വിദ്യാഭ്യാസമോ ഇവിടെന്ത്..?
അതൊക്കെ അങ്ങ് അമേരിക്കയിൽ..
ആസ്ട്രേലിയയിൽ..
ദുബായിൽ..
ജർമനിയിൽ..
അതാണ് കണ്ട് പഠിക്കണ്ടത് !
ഒരു പൗരന് രാജ്യം നൽകുന്ന ആധുനീക സംവിധാനം, ജീവിതം , അതാണ് പ്രധാനം .
അതിനെല്ലാം മറുപടിയായി
ഈ #കോവിഡ് 19 കാലം..
അമേരിക്ക സ്വപ്നലോകത്ത്
വൈറോളജി ലാബുകൾ ആവശ്യത്തിന് ഇല്ല..
പൗരൻ്റെ ആരോഗ്യത്തിൽ സർക്കാരിന് വേവലാതിയില്ല..
ഒരു സേവനവും സൗജന്യമല്ല..
കോവിഡ് ഉണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് ഇന്ത്യൻ രൂപ 87,000..
ഐസൊലേഷൻ വാർഡിന് ഏകദേശം 2 ലക്ഷം…. ചികിത്സ കൊടുക്കുന്നില്ല..
ഓരോന്നും എണ്ണി പറഞ്ഞാൽ
മധ്യവർഗ മലയാളികളുടെ
സ്വപ്നഭൂമികളൊക്കെ പരാജയം..
പണമാണ് എല്ലാം എന്നു കരുതുന്നവർക്ക് മരണം തന്നെ ഫലം.
അവിടെയീ #കേരളം..
ലോകം വാഴ്ത്തുന്നു..
ലോക മാധ്യമങ്ങളിൽ.
വിവിധ രാജ്യങ്ങളിലെ പാർലമെൻറുകളിൽ..
കേരളത്തിൻ്റെ കോവിഡ് പ്രതിരോധം.. അത്ഭുതമാവുന്നു.
ഡോളറുകൾ നൽകി ചികിത്സ തേടുന്നയിടങ്ങളിൽ നൽകാത്ത മികച്ച ഭക്ഷണം ഐസൊലേഷനിലെ രോഗികൾക്ക് നൽകുന്നു.
രോഗിയെ അന്വേഷിച്ച് ചെന്ന് ചികിത്സിക്കുന്നു..❤
പൗരന്മാരുടെ ആരോഗ്യത്തിൽ അവരേക്കാൾ താൽപര്യം സർക്കാരിന്.
ഏറ്റവും ആധുനീക ചികിത്സ
സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികൾക്ക് നൽകാനാവാത്ത ചികിത്സ. എല്ലാം സർക്കാർ ചെലവിൽ..
രോഗി പോയ ഇടങ്ങളിൽ, രോഗിയുടെ നിഴൽ സഞ്ചരിച്ച ഇടങ്ങളിൽ പിന്നാലെ ഓടി ചെന്ന് കൊറോണയുടെ വിഷാംശത്തെ തേടി തേടി പോയി തളക്കുകയാണ്. രോഗവ്യാപന സാധ്യതകളെ മനുഷ്യസാധ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ച് രോഗികളെ സംരക്ഷിച്ച് രോഗത്തെ പ്രതിരോധിക്കുകയാണ് നമ്മൾ.
സത്യത്തിൽ ഒരു കേരളീയൻ ആയതിൽ അഭിമാനം തോന്നുന്ന സമയമാണിത് ! ❤👍

Leave a comment