കൊറോണ ബ്രോ

▶ പുലർച്ചെ ഒന്നരക്കും ഫോൺ കോളുകൾ കാത്തിരിക്കുന്ന മുഖ്യമന്ത്രി.

▶ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും കൊറോണ ചികിത്സക്കായി വിട്ടു നൽകാൻ തയ്യാറായി കത്തോലിക്ക സഭ.

▶ കൈവശമുള്ള നൂറുകണക്കിന് വിവിധ തരം വാഹനങ്ങൾ സൗജന്യമായി സർക്കാരിന് വിട്ടു നൽകി സിനിമാ സംഘടനകൾ.

▶ ഐസൊലേഷൻ വാർഡ്‌ ആക്കുവാൻ പുത്തൻ പുതിയ വീട് വിട്ടു നൽകി കൊച്ചിയിലെ ഫസലുറഹ്‌മാനെ പോലുള്ള വ്യക്തികൾ, സംഘടനകൾ.

▶ ഭക്ഷണം പാകം ചെയ്യുവാൻ അടുക്കളകൾ തുറന്നു കൊടുത്ത്‌ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോയിയേഷൻ

▶ സന്നദ്ധ സേനയിൽ സ്വമേധയാ അംഗങ്ങളായി നാടെങ്ങും ചെറുപ്പക്കാർ.

▶ പ്രിയപ്പെട്ടവരേക്കാൾ കരുതലോടെ വഴിയരികിൽ കാത്തിരിക്കുന്ന പോലീസുകാർ.

▶ ചിന്തിക്കുമ്പോഴേക്കും, സാമീപ്യം അറിയിക്കുന്ന ആരോഗ്യ പ്രവർത്തകർ.

▶ ഒരാളും പട്ടിണി കിടക്കുന്നില്ല എന്നുറപ്പ് വരുത്തുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ജന പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ.

▶……………

കൊറോണ ബ്രോ,
ഇത് നീ താണ്ഡവമാടിയ ഇറ്റലിയല്ല. ചൈനയോ സ്പെയിനോ ഇറാനോ ഇംഗ്ലണ്ടോ അമേരിക്കയോ അല്ല.

കേരളമാണ്. ഇവിടെ തോറ്റില്ലെങ്കിൽ പിന്നെവിടെയാണ് നീ തോൽക്കുക??

എന്റെ കേരളം. അതാണെന്റെ കരുത്ത്. 💪

#WeShallOverCome


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment