ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്
————-
Episode 28
———–
ദൈവരാജ്യത്തിന്റെ രഹസ്യ ചുരുൾ അഴിക്കുന്നത് ആർക്കൊക്കെ?
————————–
YouTube video no 030
ഞാൻ ഉപമകൾ വഴി സംസാരിക്കും, ലോകസ്ഥാപനം മുതൽ നിഗൂഢമായിരുന്നവ ഞാൻ പ്രസ്താവിക്കും എന്ന പ്രവാചക വചനം പൂർത്തിയാകാനായിരുന്നു ഇത്.
മത്തായി 13 : 35
മത്തായിയുടെ സുവിശേഷത്തിലെ പതിമൂന്നാം അധ്യായം വളരെ വിസ്മയനീയം ആണ്. ഇവിടെ പറഞ്ഞിരിക്കുന്ന വലിയൊരു രഹസ്യം എന്താണ് എന്ന് നോക്കാം. ലോകസ്ഥാപനം മുതൽ നിഗൂഢമായി ഇരിക്കുന്നവ ഞാൻ നിങ്ങൾക്ക് വെളിപ്പെടുത്തി തരാം എന്ന് ഈശോ പറയുന്നു. വാസ്തവത്തിൽ ഉപമകളിൽ ആണ് ഈശോയുടെ ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നത്.
ഒരു ഉപമയുടെ ഒരു ഭാഗം എടുത്ത് ചിന്തിക്കാം. ഇത് തുറക്കുമ്പോൾ ജ്ഞാനത്തിന്റെ പടികൾ നമുക്കായി തുറന്നു കിട്ടുകയാണ്. പെട്ടെന്ന് ഒന്നിച് നമുക്ക് അഭിഷേകം ആക്കുന്നതിനേക്കാൾ കുറച്ച് കുറച്ചായി മനസ്സിലാക്കി തരികയാണ്. ഈശോ പറയുന്നതും ഇങ്ങിനെയാണ്. ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ. പെട്ടെന്ന് നമ്മിലേക്ക് ജ്ഞാനം ഒഴുക്കിയാലും, നമുക്ക് കിട്ടിയിരിക്കുന്നവ മനസ്സിൽ ധ്യാനിച്ച് ചിന്തിച്ച് പഠിക്കുമ്പോൾ ആണ് വലിയ ആനന്ദം നമുക്ക് ലഭിക്കുന്നത്. ജ്ഞാനം നമുക്ക് വലിയ ആനന്ദം നൽകുന്ന കാര്യം ആണ്. അത് കിട്ടിയാൽ മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോൾ അതിലും വലിയ ആനന്ദം ആണ്.
മർക്കോസ് 4 ഇൽ വിതക്കാരന്റെ ഉപമ പറയുന്നുണ്ട്. വിതക്കാരൻ വിതച്ച വിത്തുകൾ കുറചു പാറപ്പുറത്തും, മുള്ളുകൾക്കിടയിലും,
പുറത്തും, കുറചു വിത്തുകൾ നല്ല നിലത്തും വീണു. നമ്മൾ ഇതിനെ കുറിച്ച് പല തവണ കേട്ടിട്ടുണ്ട് പക്ഷേ ഇതിൽ അടങ്ങിയിരിക്കുന്ന രഹസ്യങ്ങൾ ആണ് നമ്മൾ മനസ്സിലാക്കാൻ പോകുന്നത്. മുഴുവൻ മനസ്സിലായില്ലെങ്കിലും , ഇതിൽ കുറെ രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് മനസിലാവും. എന്തുകൊണ്ടെന്നാൽ ഈശോ പറഞ്ഞിട്ടുണ്ട്, ലോകസ്ഥാപനം മുതൽ നിഗൂഢമായി ഇരുന്നവ ആണ് ഞാൻ ഉപമയിലൂടെ തരുന്നത്. മനുഷ്യന്റെ സാധാരണ ജ്ഞാനത്തിന് ഇത് മനസ്സിലാവുകയില്ല. ദൈവിക ജ്ഞാനത്തിന്റെ നിഗൂഢതയിൽ പ്രവേശിക്കണമെങ്കിൽ,ദൈവിക ജ്ഞാനത്തിന്റെ ചുരുൾ അഴിയണം.
നമ്മൾ കേട്ടിട്ടുണ്ടല്ലോ വചനത്തിന്റെ ചുരുൾ അഴിയുമ്പോൾ പ്രകാശം പ്രസരിക്കുന്നു എന്ന്. എന്താണ് പ്രകാശം? ജ്ഞാനം ആണത്. ഇതിനെ ഇങ്ങിനെ മാറ്റി പറയാം. വചനത്തിന്റെ ചുരുൾ അഴിയുമ്പോൾ ജ്ഞാനം പുറത്ത് വരുന്നു.
അവൻ തനിച്ചായപ്പോൾ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു.
അവന് പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങൾക്കാണു നല്കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവർക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം.
അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
മർക്കോസ് 4 : 10-12
ഇത് വായിക്കുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ തോന്നും, എന്താ ഈശോ ഇങ്ങിനെ പറഞ്ഞത് എന്ന്.
ഇതിൽ നമ്മൾ വായിക്കുന്നു, ‘അവൻ തനിച്ചായപ്പോൾ’. അന്നും ഈശോക്ക് ഒരു കോർ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവർക്ക് മാത്രം ആയി ഈശോ ഉള്ളു തുറക്കുന്നു. ഉപമകൾ പറഞ്ഞു കൊടുത്തു, ഈശോ തനിച്ചായിരിക്കുംബോൾ ശിഷ്യരിൽ ചിലർ വന്നു പതുക്കെ ചോദിക്കും ഇതിന്റെ രഹസ്യങ്ങൾ. ഈശോ അവർക്ക് മാത്രം അത് പറഞ്ഞു കൊടുക്കും. നമ്മൾ ഈശോയുടെ കോർ ഗ്രൂപ്പിലാണോ? എങ്കിൽ ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് ആണ് നൽകപ്പെട്ടിരിക്കുന്നത്.
നമുക്ക് ഇവിടെ ഒന്ന് ആലോചിക്കാം. സാധാരണയായി കൺവെൻഷനിലും ധ്യാനങ്ങളിലും ഇങ്ങിനെ ഉപമകൾ വഴി പറഞ്ഞു കൊടുക്കും. വളർച്ച ധ്യാനങ്ങളിൽ ആണ് രഹസ്യങ്ങൾ അഴിച്ചു കൊടുക്കുന്നത്. ഇത് ആദ്യം നമുക്ക് മനസ്സിൽ പതിപ്പിക്കാം.
വേറെ ഒരു സ്ഥലത്ത് ഈശോ പറയുന്നു, ദൈവരാജ്യത്തിലെ ചെറിയവൻ, സ്നപക യോഹന്നാനേക്കാൾ വലിയവൻ ആണ്. സ്നാപക യോഹന്നാൻ, സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ ഏറ്റവും വലിയവൻ. എന്നാല് അവനെക്കാൾ വലിയവൻ ആണ് ദൈവരാജ്യത്തിൽ ദൈവത്തിൽ നിന്നും ജനിച്ച നമ്മൾ. നമ്മൾ സ്ത്രീയിൽ നിന്നും ജനിചെങ്കിലും വചനത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിച്ചവർ ആണ് ദൈവരാജ്യത്തിൽ ഉള്ളത്. അങ്ങിനെഉള്ളവർക്ക്ആണ്ഈരഹസ്യങ്ങൾ. ഇങ്ങനെ ഒരു അവസ്ഥയുണ്ട്. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ കൈമാറുന്ന അവസ്ഥ. സുവിശേഷവും സുവിശേഷ പ്രഘോ ഷണത്തിലും കാണുന്ന രോഗശാന്തിയും ഭൗതിക പ്രശ്നങ്ങളുടെ പരിഹാരം ഇതൊക്കെ ആണ് കാണാറുള്ളത്. ശുശ്രൂഷകളിൽ വൈവിധ്യം ഉണ്ട്. ആരെയും ഇവിടെ കുറ്റപ്പെടുത്തുന്നത് അല്ല. അത് ഒരു തലം. വേറൊരു ശുശ്രൂഷ,
ആ കൺവെൻഷൻ കഴിഞ്ഞു വരുമ്പോൾ ഈശോ പറയും ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ നിങ്ങൾക്ക് ആണ് നൽകപ്പെട്ടിരിക്കുന്നത്. ഈ പോയിന്റിൽ നമ്മൾ മുറുകെ പിടിക്കണം. അത് പിടിച്ചു കഴിയുമ്പോൾ നമുക്ക് ജ്ഞാനത്തിന്റെ ഒരു ഹൈവേ തുറന്നത് പോലെയാ.
ഒരു വെള്ളച്ചാട്ടം പോലെ.
നമ്മുടെ കാഴ്ചപ്പാടിൽ ഉണ്ടാകുന്ന ഒന്നാണ്, എന്തിനാണ് ബൈബിൾ വായിക്കുന്നത്. എന്തിനാണ് കുർബാനക്ക് പോകുന്നത്. എന്തിന് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. നമുക്ക് വേണ്ടതെല്ലാം ഉണ്ടല്ലോ. ഇനി എന്തിനു വേണ്ടി എന്ന ചോദ്യം മുന്നിൽ നിൽക്കും. അതിന്റെ ഉത്തരം ആണ്, ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയുവാൻ വേണ്ടി ആണ്. ബാക്കിയുള്ളത് എല്ലാം നമുക്ക് ഇവിടെ വച്ച് പോകേണ്ടതാണ്. പക്ഷേ ഒന്നു മാത്രം നമുക്ക് കൊണ്ട് പോകാൻ കഴിയും. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അടങ്ങുന്ന നമ്മുടെ ആത്മാവ് മാത്രം നമ്മുടെ കൂടെ ഉണ്ടാവും.
ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ എന്ന് പറയുന്നത് വലിയൊരു വിഷയം ആണ്. അത് ഒളിച്ച് വക്കപ്പെട്ടിരിക്കയാണ്. ദൈവരാജ്യത്തിന്റെ രഹസ്യം എന്ന് പറയുന്നത്, വയലില് ഒളിച്ചു വച്ചിരിക്കുന്ന നിധി കണ്ടെത്തിയ പോലെ ആണ്. അത് കണ്ടെത്തുന്നവർ എല്ലാം വിറ്റു ആ വയലു തന്നെ വാങ്ങിക്കും. അത് കണ്ടെത്തുന്നവർ അത് കുഴിച്ചു മൂടും. വേറെ ആരും വാങ്ങാതിരിക്കാൻ. എന്നിട്ട് തനിക്ക് ഉള്ളതെല്ലാം വിറ്റു വയൽ വാങ്ങും. നമുക്ക് പോയിന്റിലേക്ക് വരാം. നമ്മൾ ഉൾകൊള്ളേണ്ട ആശയം നിങൾ എന്ത് ആഗ്രഹിക്കുന്നു. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ അടങ്ങുന്ന ആ നിധി നിങൾ ആഗ്രഹിക്കുന്നുവോ? അതിനുള്ള ഒരു മാർഗ്ഗം നമുക്ക് കിട്ടി. അതാണ് പറയുന്നത് ഈ ജീവിതത്തിന് വേണ്ടി മാത്രം അല്ല, നിങൾ ക്രിസ്തുവിൽ പ്രത്യാശ വക്കുന്നത്.
ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയുംക്കാൾ നിർഭാഗ്യരാണ്.
1 കോറിന്തോസ് 15 : 19
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത്, ഈ ജീവിതം താൽക്കാലിക അവസ്ഥ ആണ്. ഈ ജീവിതത്തിന് അപ്പുറത്ത് വളരെ വലിയ പ്രതീക്ഷകൾ ഉള്ള ജീവിതം ഉണ്ട്. അതിലേക്കുള്ള ഒരുക്കം മാത്രം ആണ്
ഈ ജീവിതം.
വിശുദ്ധ കൊച്ചുത്രേസ്യയുടെ മരണ സമയത്ത് അടുത്തുള്ള സിസ്റ്റേഴ്സ് എല്ലാം കരച്ചിലായി. വിശുദ്ധ കൊച്ചുത്രേസ്യ അവരോട് ചോദിച്ചു, നിങൾ എന്തിനാ കരയുന്നത്. എന്നിട്ട് പറയുകയാണ് ഞാൻ ഇത്ര നാളും ആഗ്രഹിച്ചിരുന്നത് ഇതിന് വേണ്ടി അല്ലേ? ഞാൻ മരിക്കുക അല്ല. നിത്യജീവനിലേക്ക് പൂർണ്ണമായി പ്രവേശിക്കുക ആണ്. കൊച്ചുത്രേസ്യ പുണ്യവതി യുടെ ആത്മകഥ വായിക്കുമ്പോൾ അറിയാം, ഇത് കുഞ്ഞായിരിക്കുമ്പോൾ മുതൽ അറിയാമായിരുന്നു എന്ന്. വിശുദ്ധ കൊച്ചുത്രേസ്യക്കു മൂന്നര വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മക്ക് ഒരു പാട് രോഗങ്ങൾ ഉണ്ടായിരുന്നു. രോഗത്താൽ വിഷമിക്കുന്ന അമ്മയോട് മൂന്നു വയസോളം പ്രായമുള്ള കൊച്ചുത്രേസ്യ പറയുകയാണ്, അമ്മ എന്തിനാ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത്. വേഗം മരിച്ച് സ്വർഗ്ഗത്തിലേക്ക് പോയാൽ പോരേ എന്ന്. നമുക്ക് ഈ പ്രായത്തിൽ നമ്മുടെ അമ്മയോട് പറയാൻ കഴിയുമോ? പക്ഷേ ദൈവരാജ്യത്തിന്റെ നിധി കണ്ടെത്തിയാൽ നമ്മുടെ ഭാഷ മാറും. മറ്റുള്ളവർ ഇത് കേൾക്കുമ്പോൾ വട്ടാണ് എന്ന് വിചാരിക്കും.
അതാണ് ഈശോ പറഞ്ഞത്:
അവൻ മറുപടി പറഞ്ഞു: സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങലുക്കാണു ലഭിച്ചിരിക്കുന്നത്. അവർക്ക് അതു ലഭിച്ചിട്ടില്ല.
മത്തായി 13 : 11
ബ്രദർ പങ്കുവച്ച ഒരു കാര്യം പറയാം. നാൽപ്പത് വയസ്സ് വരെ ബ്രദറും ചില ദുശീലങ്ങൾ മാറ്റാതെ വച്ചിരുന്നു. മാറ്റാൻ സാധിച്ചിരുന്നില്ല. പക്ഷേ പരിശുദ്ധാത്മാവ് നമ്മളാകുന്ന വ്യക്തിയിൽ വസിക്കുന്നു എന്ന് മനസ്സിലായ ദിവസ്സം മുതൽ ബ്രദറിന് അതൊന്നും ചെയ്യുവാൻ പറ്റുന്നില്ല. ബ്രദറിന്റെ ഇഷ്ടം അറിഞ്ഞ ബന്ധുക്കൾ സമ്മാനമായി ബോട്ടിൽസ് കൊണ്ട് കൊടുത്തു. അപ്പോൾ ദൈവം ഒരു ബോധ്യം കൊടുത്തു. ഇങ്ങിനെ ഒരു ബോധ്യം ആയിരുന്നു അത്. അത് ഇതായിരുന്നു. നിന്നിൽ പരിശുദ്ധാത്മാവ് വസിക്കുന്നു. നീ ദൈവം വസിക്കുന്ന ആലയം ആണ്. നീ നിന്റെ സ്വന്തം അല്ല.
വേറൊരു ബോധ്യം കൂടി പങ്ക് വച്ചു. സാധാരണ പള്ളിയിൽ പോകുമ്പോൾ സിഗരറ്റ് വലിക്കാറില്ല. മദ്യപിക്കാറും ഇല്ല.
വലിചു കൊണ്ടിരുന്ന സിഗരറ്റ് പുറത്ത് കളഞ്ഞിട്ടെ അകത്ത് കയറൂ. പരിശുദ്ധാത്മാവ് ആകുന്ന ദൈവം വാഴുന്ന നമ്മുടെ ശരീരം ഒരു പള്ളിയാണ്. അവിടെ പരിശുദ്ധാത്മാവ് ആകുന്ന ദൈവം എന്നിൽ വാഴുന്നു. അന്നു മുതൽ ബ്രദറിന് വലിക്കാനും കുടിക്കാനും പറ്റുന്നില്ല.
ഇത് ഇവിടെ പറഞ്ഞു വരുന്നത് ദൈവ രാജ്യത്തിന്റെ രഹസ്യങ്ങൾ ആണ് നമ്മെ ഇതിൽ നിന്നെല്ലാം വിമോചിതമാക്കുന്നതും പുതുജീവൻ തരുന്നതും.
അന്ന് മുതലേ ബ്രദറിനു ദൈവരാജ്യത്തെ കുറിച്ചും അതിന്റെ രഹസ്യങ്ങളെ കുറിച്ചും ആകർഷണം വന്നു. അതുകൊണ്ട് തന്നെയാണ് ബ്രദറിന്റെ മിനിസ്ട്രിക്ക് ‘kingdom Ministry’ എന്ന് പേര് ഇടാൻ കാരണം.

Leave a comment