വീട്ടിലിരിപ്പാണ് 21 ദിവസം..
താഴെക്കാണുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക 🥴🤪
1. ചായ ,കാപ്പി തുടങ്ങിയവയ്ക്ക് ഭാര്യയെ ഇടയ്ക്കിടയ്ക്ക് ബുദ്ധിമുട്ടിക്കാതിരിക്കുക… (പകരം ഒരു ഫ്ലാസ്ക്കിൽ വേണ്ടത് ഒരുമിച്ചു ഉണ്ടാക്കിച്ചു വെയ്ക്കുക)ഒരു പൊട്ടിത്തെറി ഒഴിവാക്കാനിതു ഉപകരിക്കും
2. കൈ പല തവണ നന്നായി സോപ്പിട്ടു കഴുകണം. അതിനു മുൻപ് അടുക്കളയിലൂടെ ചുമ്മാ ഒന്നു ചുറ്റിക്കോളണം എന്തെങ്കിലും തിളയ്ക്കുന്നതൊക്കെ കണ്ടാൽ വെറുതേ ഇളക്കണം.അപ്പോൾ നമ്മൾ ഹെൽപ്പ് ചെയ്തതായൊക്കെ ഒരു ഫീൽ തോന്നും..
3. ഒരു കാരണവശാലും എന്തെങ്കിലും ഇഷ്ടായില്ലെങ്കിലും മിണ്ടരുത്… (മുന്നിലുള്ള പത്തിരുപത് ദിവസങ്ങളെ നമ്മൾ മുന്നിൽ കാണണം…)
4. ഇടയ്ക്കിടയ്ക്ക് നീ വല്ലാതെ മെലിഞ്ഞു(തടിച്ചെങ്കിലും ഒരിക്കലും സത്യം പറയരുത്) നീ നിന്റെ ആരോഗ്യം കൂടി നോക്കണോട്ടോ എന്നൊക്കെ തട്ടിവിടണം..(അത് ഭാര്യയിൽ എന്നെ ഇങ്ങേര് ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നലുണ്ടാക്കും)
5. പിടിച്ചാൽ കിട്ടാത്ത സാമ്പാറു പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ ഞാനുണ്ടാക്കാമെന്ന് പറയണം.. (വായിലു വച്ചു കൂട്ടാൻ കൊള്ളില്ലാത്തതാകും എന്നറിയാവുന്നതു കൊണ്ട് ചത്താലും സമ്മതിക്കില്ല)
6. വീട് വൃത്തിയാക്കുന്നത് കണ്ടാലുടനെ നാല് തുമ്മല് തുമ്മിക്കോളണം… (ചൂല് കൈയിൽ വരാനുള്ള സാധ്യത ഒഴിവാക്കാം)
7. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ എന്തൊരു സ്വാദ്..!! എന്തൊരു രുചി എന്നൊക്കെ പറയണം(കൂടുതൽ രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇത് ഉപകരിച്ചേക്കും)
8. ഇടയ്ക്ക് ഭാര്യ വീട്ടിലേക്ക് വിളിച്ച് അളിയന്റേയും , അമ്മായി അമ്മയുടെയും സുഖ വിവരങ്ങൾ അന്വേഷിക്കണം(ഉറക്കെ ഫോണിലൂടെ വർത്തമാനം പറയണം, ഭാര്യ കേൾക്കണം. ഇത് കുറേയൊക്കെ പല ടാസ്ക്കുകളിൽ നിന്നും നമ്മളെ രക്ഷപെടുത്തും)
9. ഭാര്യക്ക് കണ്ണിൽ കണ്ടു കൂടാത്ത ആരെക്കുറിച്ചെങ്കിലും ചുമ്മാ സംസാരം തുടങ്ങി വെറുതേ അവരെ ചീത്ത പറയുക(ഭാര്യയുടെ മാനസീകോല്ലാസത്തിന് ഇത് നല്ലതാണ്)
10. റെസ്റ്റ് എടുത്തു മടുക്കുമ്പോൾ ഉറങ്ങണം. (ഉറക്കം മുടക്കരുത്.)
ഓർക്കുക …ലോക്ക് ഡൗൺ സമയത്ത് വഴക്കുണ്ടായാൽ ബാറില്ല… കൂട്ടുകാരുടെ വീട്ടിൽ കയറ്റില്ല.. ഒഫീഷ്യൽ ടൂറുകളില്ല.. എന്തിന്? പെരുവഴി പോലും ഉണ്ടാകില്ല.. വീട്ടിലിരിക്കുന്ന ഭാര്യയുടെ വായിൽ നിന്നു മാത്രമല്ല.. പുറത്തിറങ്ങിയാൽ പോലീസുകാരുടെ വായിൽ നിന്നു കൂടി കേൾക്കേണ്ടിവരും!!!
So Relax and Stay safe…help the country to control covid19😊😊😊
#stayhomestaysafe
NB: അനുഭവം ഗുരു എന്ന കമന്റ് നിരോധിച്ചിരിക്കുന്നു 🥴🤪

Leave a comment