ഈശോയുടെ തിരുഹൃദയത്തിനു സമർപ്പണം

ഈശോയുടെ, ഏറ്റവും മാധുര്യമുള്ള തിരുഹൃദയമേ എന്നെയും എന്റെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും വസ്തുവകകളെയും ലോകം മുഴുവനെയും അങ്ങേ ദിവ്യഹൃദയത്തിൽ ഞങ്ങൾക്ക് അഭയം തരണമേ. ഞങ്ങളുടെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെയും അങ്ങ് നിയന്ത്രിക്കണമേ. പാപത്തിൽനിന്നും രോഗത്തിൽനിന്നും സാത്താന്റെ സകല പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഒരു നിമിഷം പോലും അങ്ങയെ പിരിയുവാൻ ഞങ്ങളെ അനുവദിക്കരുതേ. ആമ്മേൻ

Leave a comment