പരിശുദ്ധ അമ്മമ്മയോടുള്ള സംരക്ഷണ പ്രാർത്ഥന

ഞങ്ങളെ നിരന്തരം കാത്തു നയിക്കുന്ന പരിശുദ്ധ കന്യാമറിയമേ, അങ്ങയെ ഞങ്ങളുടെ അമ്മയും സംരക്ഷകയും മധ്യസ്ഥയുമായി ഞങ്ങൾ വിശ്വാസപൂർവം ഏറ്റുപറയുന്നു. ഒ ദിവ്യകാരുണ്ണ്യനാഥേ, ഞങ്ങളുടെ ആശ്രയവും സങ്കേതവുമായ അമ്മേ, അങ്ങേ സഹായം തേടുന്നവരെ അങ്ങ് ഒരിക്കലും കൈവിടുകയില്ലലോ?. ഞങ്ങൾ അയോഗ്യരായ പാപികളും ബലഹീനരുമെങ്കിലും, ഞങ്ങളെയും ഞങ്ങൾക്ക് ഉള്ളവരെയും അമ്മക്ക് മുൻപിൽ സമർപ്പിക്കുന്നു. അമ്മേ, ദൈവസ്നേഹം ഞങ്ങളിൽ നിറയ്ക്കണമേ, ആദ്ധ്യാത്മികവും, മാനസികവും, ശാരീരികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങേ സഹായവും സംരക്ഷണവും വിനയപൂർവം യാചിക്കുന്നു . ഞങ്ങളുടെ കുറവുകൾ ഓർത്തു ഞങ്ങളെ ഉപേക്ഷിക്കരുതേ. എല്ലാ പരീക്ഷകളിലും, പരീക്ഷണങ്ങളിലും അങ്ങേ വലംകൈ ഞങ്ങളെ താങ്ങി നിറുത്തട്ടെ. ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും അമ്മേ എപ്പോഴും അടുത്ത് ഉണ്ടാകണമേ. ഞങ്ങളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും അമ്മ തന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ പൂർണതയിൽ ചെയ്യാൻവേണ്ട എല്ലാ കഴിവുകളും നൽകണമേ. പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് രക്ഷനേടി വിശുദ്ധിയിൽ മുന്നേറാനുള്ള ശക്തി നൽകണമേ . ഞങ്ങളുടെ മരണനേരത്തും അമ്മ അടുത്തുതന്നെ ഉണ്ടാകണമേ. ആമ്മേൻ.
1 നന്മ.

Leave a comment