വി. അൽഫോൻസാമ്മയോടുള്ള പ്രാർത്ഥന

ഈരോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയരഹസ്യങ്ങളിൽ പങ്കുചേരുവാൻ തിരഞ്ഞെടുക്കപ്പെട്ട വി. അൽഫോൻസാമ്മേ , വിശുദ്ധിയിൽ വളർന്ന് സ്വർഗ്ഗീയ മഹത്വത്തിന്റെ കിരീടമണിയുവാൻ നിനക്ക് ഭാഗ്യമുണ്ടായല്ലോ. ഭാരതസഭയുടെ അലങ്കാരമായ നിന്റെ പക്കൽ ഞങ്ങളുടെ മാതൃരാജ്യത്തെയും ഞങ്ങൾ ഓരോരുത്തരെയും ഭരമേല്പിക്കുന്നു. ഓ! സഹനത്തിന്റെ പുത്രി, ഞങ്ങൾ നിന്റെ മാതൃക അനുകരിച്ച് ഞങ്ങളുടെ കഷ്ടപ്പാടുകളിലെല്ലാം ദൈവപരിപാലന കാണുവാനും അവിടുത്തെ തിരുമനസ്സിനു കീഴ് വഴങ്ങി ജീവിക്കുവാനും അവസാനം നിന്നോടുകൂടെ സ്വർഗ്ഗത്തിൽ എത്തിച്ചേരുവാനും വേണ്ട അനുഗ്രഹം ഞങ്ങൾക്കു നേടിത്തരണമെന്നു നിന്നോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

Leave a comment