അമ്പതുനോമ്പ്
ദിവസം 36
മുപ്പത്തിയാറാം സ്ഥലം:
ഉത്ഥിതൻ്റെ അടുത്തു നില്ക്കാനും സ്പർശനമേൽക്കാനും…
ആരും പരസ്പരം തൊടരുതെന്നും അടുത്തു നില്ക്കരുതെന്നും കർശന നിർദ്ദേശമുള്ള ഈ സമയം, ഉത്ഥിതാ… നിന്നോട് കൂടുതൽ അടുക്കുവാനും നിൻ്റെ സ്പർശനം ഏൽക്കുവാനുമുള്ള സമയമാണെനിക്ക്… ആരും സ്പർശിക്കാതെ പൊതുജന സമ്പർക്കത്തിൽ നിന്നും അകറ്റി നിർത്തിയ കുഷ്‌ഠരോഗി, നിന്നോട് അടുത്തപ്പോൾ നിൻ്റെ സ്പർശനം ഏറ്റപ്പോൾ, സുഖപ്പെട്ട പോലെ, ലോകം മുഴുവൻ നിന്നോട് അടുക്കുവാനും നിൻ്റെ സ്പർശനത്താൽ സൗഖ്യം പ്രാപിക്കാനും ഇടയാക്കണമേ…

Leave a comment