ദൈവത്തിനൊരു കത്ത്‌

ദൈവത്തിനൊരു കത്ത്‌

പ്രിയപ്പെട്ട ദൈവം അറിയാൻ …അങ്ങയുടെ ദേഷ്യത്തിനൊരു ശമനം വന്നെങ്കിൽ ഈ കൊറോണ എന്നുപറഞ്ഞ മഹാപാപിയെ തിരിച്ചുവിളിച്ചുകൂടെ …..
ശരിയാണ് ഒക്കേത്തിന്റേം കയ്യിലിരുപ്പ് ശരിയല്ല എന്റേതുൾപ്പടെ ….
ദിവസമേതാന്നൊക്കെ അറിയാൻ പറ്റാണ്ടായി…. വീട്ടിലിരുപ്പാണേയ് …
മുൻപൊക്കെ ഞായറാഴ്ച്ചന്നുപറഞ്ഞാൽ കാലത്ത് ഒരു കുർബാന ,അത്കഴിഞ്ഞ ഞങ്ങ പിള്ളേരെല്ലാം കൂടി ഒരു മീറ്റിംഗ് ….പിന്നെ ചായകുടി ….വീട്ടിൽ വരിക കിടന്നുറങ്ങാ …വൈകുന്നേരം പള്ളിൽ പോയി സംസാരിച്ചിരിക്ക ….ഇതൊക്കെയായിരുന്നു ….ഇന്നും ഒരു ഞായറാഴ്ച്ചയായിരുന്നു …..
ഈകാര്യങ്ങളൊക്കെ എന്ത്മാത്രം ഞങ്ങൾ ആസ്വദിച്ചിരുന്നു എന്ന് ഇപ്പോഴാ മനസിലായെ ….ശരിയാണ് ശാസ്ത്രം വളർന്നു നിന്നെക്കാളും…… എന്നുതോന്നുണ്ടാവും അതോണ്ടാണല്ലോ കുർബാന വരെ ഓൺലൈൻ ആയി പക്ഷെ ആ പള്ളിൽ വന്നു നിന്റെ അടുത്ത് നേരിട്ട് ഈ സങ്കടങ്ങളും പരാതികളുമൊക്കെ പറയണതായിരുന്നു ഞങ്ങൾക്ക് ഇഷ്ടം ……പറഞ്ഞുവന്നത് ഞങ്ങൾക്ക് ഇനിയും പുറത്തിറങ്ങണം ….ഒരുമിച്ചു കൂടണം ….കളിയാക്കണം…. തല്ലുകൂടണം…പൊട്ടിച്ചിരിക്കണം ….അതിനു ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഞങ്ങളുടെ പള്ളീലേക്ക് ഞങ്ങൾക്ക് തിരിച്ചുപോണം …എല്ലാരും പോയപ്പോൾ ഒറ്റക്കായ കൊറച്ചു അച്ചന്മാരുണ്ട് അവിടെ അവരുടെ വീട് ആപള്ളിയും വീട്ടുകാര് ഞങ്ങൾ ഇടവക ക്കാരും ആയിരുന്നു അതുകൊണ്ട് എത്രയും പെട്ടന്ന് അങ്ങ് ഇതിനൊരു പരിഹാരം കാണണം ഒരിയ്ക്കലും തിരിച്ചുവരാത്ത രീതിയിൽ അങ്ങ് ഈ കൊറോണയെ പൂട്ടണം നല്ല മണിച്ചിത്ര താഴ്‌ ഇട്ടു പൂട്ടണം ….
സ്നേപൂർവ്വം
ക്വാറന്റൈൻയിൽ നിന്നും ഒരു ദാസൻ

ഷെറിൻപോൾ 🖋️🖋️🖋️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment