LA PESTE by Albert Camus
73 years old book 📚
(Human mentality more or less same).
അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1840 കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആല്‍ബര്‍ട്ട് കാമ്യു രചിച്ച നോവലാണ് ദി പ്ലേഗ്. പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തില്‍ ജീവിതത്തിലെ നിരര്‍ത്ഥകതയും നിസ്സഹായതയുമാണ് നോവലിലൂടെ ആല്‍ബര്‍ട്ട് കാമ്യു തുറന്നുകാട്ടുന്നത്. അധികാരമോ ഉന്നതപദവിയോ പ്ലേഗ് എന്ന രോഗത്തിനുമുന്നില്‍ കീഴടങ്ങുന്നു. ഈ കറുത്ത മഹാമാരിയുടെ തീക്ഷണതയും ഒറാനിയന്‍ ജനതയുടെ കഷ്ടതകളും വെളിപ്പെടുത്തുന്നു ആല്‍ബര്‍ട്ട് കാമ്യു നോവലില്‍.
‘നമ്മള്‍ എപ്പോഴും നമ്മളെ ശ്രദ്ധിക്കണം, അല്ലെങ്കില്‍ അശ്രദ്ധ കൊണ്ട് ഏതെങ്കിലും നിമിഷത്തില്‍ നമ്മള്‍ മറ്റൊരാളുടെ മുഖത്തേക്ക് ശ്വാസം വിടും, അങ്ങനെ അയാള്‍ക്ക് രോഗം പകര്‍ന്നു നല്‍കും. രോഗാണു മാത്രമാണ് പ്രകൃതിയില്‍ വരുന്നത്. മറ്റെല്ലാം ആരോഗ്യം, അഭിമാനം, ശുദ്ധി (വേണമെങ്കില്‍ ) മനുഷ്യന്റെ ഇച്ഛയുടെ ഫലമാണ്. അതു കൊണ്ട് ശ്രദ്ധ ഒരിക്കലും തെറ്റരുത്. വളരെ ശ്രദ്ധിക്കുന്ന ആള്‍ നല്ലവനാണ്, കാരണം അയാള്‍ ആരെയും രോഗബാധിതനാക്കുന്നില്ല. നല്ല ആത്മധൈര്യം വേണം.’ ഇത്തരത്തിലുള്ള വിവരണങ്ങള്‍കൊണ്ട് പകര്‍ച്ചവ്യാധിയുടെ കാലങ്ങളില്‍ പ്രതിരോധത്തിന്റേയും സൂക്ഷ്മതയുടേയും പഠം പകര്‍ന്നു നല്‍കാനും ഈ നോവലിന് കഴിയുന്നു. കോറോണയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകം ശ്രമിക്കുമ്പോള്‍ ആല്‍ബര്‍ട്ട് കാമ്യുവിന്റെ നോവല്‍ ജാഗ്രത പകര്‍ന്നു നല്‍കുന്നതാണ്.
(The Plague) എന്ന 1947ൽ ഇറങ്ങിയ വിശ്വ വിഖ്യാത നോവലിലെ ഒരു ചെറിയ ഭാഗം..👇
(Worth reading 📖)
“……അവർ വ്യാകുലരും കുപിതരും ആയിരുന്നു എന്നാൽ ഈ വക വികാരങ്ങൾ കൊണ്ട് മഹാമാരിയെ നേരിടാൻ കഴിയില്ലാരുന്നു….
നിയന്ത്രണങ്ങളോട് ജനങ്ങൾ പ്രതീക്ഷിച്ചതിലും തണുപ്പൻ പ്രതികരണം ആണ് കാണിച്ചത്…
അവർ അധികാരികളെ ആക്ഷേപിക്കുക ആണ് ആദ്യം ചെയ്തത്..
അവർ പതിവ് പോലെ നടക്കാൻ പോവുകയും കഫെയിൽ ഇരുന്നു സംസാരിയ്ക്കുകയും ചെയ്തു…
വീഞ്ഞും മദ്യവും ധാരാളമായി വിറ്റു പോയ്.. മാത്രമല്ല മദ്യപാനം അധികമായി.. “ഒരു കുപ്പി നല്ല വീഞ്ഞ് പകർച്ചവ്യാധി തടയും” എന്ന വിശ്വാസം ശക്തി പ്രാപിച്ചു..
ആളുകൾ സാധനകൾക്കായി കടകളുടെ മുൻപിൽ തടിച്ചു കൂടി..
വലിയ ലാഭത്തിനു വിൽക്കാൻ സാധനങ്ങൾ പൂഴ്ത്തി വെച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് വന്നപ്പോൾ അവശ്യ ഭക്ഷ്യ സാധനങ്ങൾ പൂഴ്ത്തി വെച്ചത് കണ്ടെടുത്തു.. അയാൾ ആശുപത്രിയിൽ വെച്ച് മരിച്ചു.. പണത്തിനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..
അവർ പരാതികളെക്കാൾ തമാശകൾ (currently ട്രോൾ) പറഞ്ഞു.. ചുരുക്കി പറഞ്ഞാൽ അവർ മുഖം മൂടികൾ അണിഞ്ഞു…
ദിവസങ്ങൾ കഴിയുന്തോറും മരണസംഖ്യ ക്രമാധീതമായി വർധിച്ചപ്പോളാണ് ജനങ്ങൾ സത്യത്തെ അഭിമുഖീകരിച്ചു തുടങ്ങിയത്…

Leave a comment