വായിച്ചു നോക്കൂ… സത്യമല്ലേ…?

വായിച്ചു നോക്കൂ…..
സത്യമല്ലേ….?

നാമോരോരുത്തരും ചിന്തിക്കേണ്ടത് .

രാവും പകലും രോഗികളെക്കൊണ്ട് വീർപ്പുമുട്ടിയിരുന്ന ആശുപത്രികൾ..

റിസപ്ഷനു മുമ്പിൽ കണ്ടിരുന്ന നീണ്ട ക്യൂ കൾ,
ലാബിനു മുമ്പിലെ കൂട്ടമായുള്ള കാത്തിരിപ്പ്..
ഒന്നും ഇപ്പോഴില്ല..
ആളില്ലാത്ത ഫാർമസി കൗണ്ടറുകൾ..
ശൂന്യമായ ആശുപത്രിയും പരിസരവും..

നമ്മുടെ രോഗങ്ങളൊക്കെ എവിടെ പോയി?

രാവും പകലും തീ പിടിച്ചോടിയിരുന്ന വാഹനങ്ങൾ..
എന്തൊരു വേഗതയിലായിരുന്നു, മത്സരിച്ചായിരുന്നു ഓട്ടം.. എന്തൊരു തിരക്കായിരുന്നു?
എന്തൊരു ട്രാഫിക് ബ്ലോക്കായിരുന്നു..
നമ്മുടെ തിരക്കുകളൊക്കെ എങ്ങോട്ടു പോയി?

സൂചി കുത്താനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞ തെരുവുകൾ ,
ബസ് സ്റ്റോപ്പുകൾ.. റയിൽവേ സ്‌റ്റേഷനുകൾ..
വിമാനത്താവളങ്ങൾ..

നമ്മുടെ യാത്രാ മോഹങ്ങൾക്കൊക്കെ എന്തു പറ്റി?

അത്യാവശ്യ സാധനങ്ങളുള്ള കടകൾ മാത്രം തുറന്നിരിക്കുന്നു..
മറ്റു കടകളൊക്കെ അടച്ചു പൂട്ടിയിരിക്കുന്നു..
സ്വർണ്ണം വാങ്ങണ്ട,
ചുരിദാറും, സാരിയും,
തുണിത്തരങ്ങളും വേണ്ട.. കല്യാണ മാമാങ്കങ്ങൾ, സത്ക്കാരങ്ങൾ, ആർഭാടങ്ങൾ , കുഴി മന്തി, ബ്രോസ്റ്റ്, കബ്സ..
ചിന്തകളിൽ മുഴുവനും
ഇതൊക്കെയായിരുന്നില്ലേ? ആ ചിന്തകളൊക്കെ എവിടെപ്പോയി?

നമുക്ക് എത്ര പെട്ടെന്നാണ് മാറ്റം വന്നത്? ആര് പറഞ്ഞു നമുക്ക് മാറ്റാനാവില്ലെന്ന്..

നമ്മുടെ കുടുംബ ബഡ്ജറ്റ് ഇത്ര ചുരുക്കാനാവുമെന്ന് നമ്മൾ കരുതിയിരുന്നോ?

അതിനർഥം നമ്മൾ ഇതുവരെ വാങ്ങി ഉപയോഗിച്ചിരുന്നതും കഴിച്ചിരുന്നതും ധൂർത്തടിച്ചിരുന്നതും ആവശ്യങ്ങളേക്കാൾ കൂടുതൽ അനാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു എന്നല്ലേ?

നമുക്ക് ജീവിക്കാൻ ഇത്രയൊക്കെ മതിയായിരുന്നു എന്നിട്ടും നമ്മൾ എന്തൊക്കെയാണ് വാങ്ങിക്കൂട്ടിയിരുന്നത്?
തിന്നുതീർത്തിരുന്നത്? വെറുതെ കളഞ്ഞിരുന്നത്?

ഒരു മൂക്കൊലിപ്പ് വരുമ്പോഴേക്കും ആശുപത്രിയിലേക്ക് കാറെടുത്ത് എണ്ണ കത്തിച്ച് വിട്ടിരുന്ന നമ്മൾക്ക് ഇപ്പോൾ ആശുപത്രികളിലേക്ക് പോവുകയേ വേണ്ട..

നമ്മുടെ ശത്രുതയൊക്കെ എവിടെപ്പോയി?
ഇപ്പോൾ
രാജ്യങ്ങൾക്ക് പരസ്പരം ആക്രമിക്കേണ്ട,
മറ്റു രാജ്യങ്ങളിൽ കൊണ്ടുപോയി ബോംബിട്ട് മനുഷ്യരെ കൊല്ലണ്ട..

വംശീയമായി ചിന്തിക്കേണ്ട, വർഗ്ഗീയ ചിന്തകൾ ഇല്ല,
ആർക്കും ആരെയും കീഴ്പ്പെടുത്തേണ്ട… ആർക്കും ആരെയും എങ്ങോട്ടും പറഞ്ഞു വിടണ്ട…

ഇപ്പോൾ നമ്മുടെ ലോകം ചുരുങ്ങിയിരിക്കുന്നു..
നമ്മുടെ ആവശ്യങ്ങളും
കുറഞ്ഞിരിക്കുന്നു..
സ്വപ്നങ്ങളും മോഹങ്ങളും ധൂർത്തും ആർഭാടങ്ങളും ആർത്തിയും ഇല്ലാതായിരിക്കുന്നു..

വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രസിദ്ധമായ ഒരു കഥയുണ്ട്..
ലോകത്ത് സമാധാനം പുലരാൻ എന്ത് വേണം?
എന്ന പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി ബഷീർ പറയുന്നുണ്ട്..
‘ലോകത്ത് സമാധാനം ഉണ്ടാവാൻ എല്ലാവർക്കും വരട്ടു ചൊറി വരണം…’!


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment