ഒരു കർഫ്യൂ ചിന്ത

ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’
*ഒരു കർഫ്യൂ ചിന്ത*.

ഒന്നും മോശമല്ല.,.
സൃഷ്ടി കർമ്മത്തിന് ശേഷം എല്ലാം നല്ലതെന്ന് ദൈവം കണ്ടു.
നെഗറ്റീവ് എന്ന വാക്ക് കുറെ നാൾ മുൻപ് വരെ ഒരു കൈയ്‌പ്പ് ആയിരുന്നു ….എന്തോ ഒരു മോശം വാക്കായിരുന്നു.
എന്നാൽ ഇപ്പോൾ നെഗറ്റീവിന് ഏറെ മധുരം തോന്നുന്നു. നെഗറ്റീവ് പോസിറ്റീവായി..
നെഗറ്റീവ് എന്നു കേൾക്കുമ്പോഴെ എന്തോ ഒരു സന്തോഷം തോന്നുന്നു.

*നെഗറ്റീവും ഒരു പോസിറ്റീവ് ആണ്. ഒന്നും മോശമല്ല എന്ന ഒരു തിരിച്ചറിവ് കൂടി!!!!!!*

എവിടെയോ വായിച്ചതായി ഓർക്കുന്നു “നമ്മുടെ ഒരു ശത്രുവിനെ പറ്റിയും മോശം ആരോടും പറയരുത്! കാരണം കാലം കടന്നു പോകുമ്പോൾ ശത്രു ചിലപ്പോൾ മിത്രമാകും. ചില സാഹചര്യങ്ങൾ നമ്മെ അങ്ങനെ ആക്കും. അപ്പോൾ നമുക്ക് എന്തോ… മനസ്സാക്ഷിക്കുത്ത് തോന്നും.
ഒരു മിത്രത്തോടും എല്ലാ രഹസ്യങ്ങളും തുറന്നു പറയരുത്*. കാരണം കാലമുരുളുമ്പോൾ മിത്രം ശത്രുവായി മാറിയേക്കാം. അപ്പോൾ നമ്മൾ പറഞ്ഞ രഹസ്യങ്ങൾ നമുക്കെതിരെ ആയുധമാകും.

യഥാർത്ഥ ധ്യാനം നടക്കുന്ന ഒരു സമയമാണിപ്പോൾ….
കുറച്ചു നാൾ മുമ്പ് വാട്സാപ്പിൽ ഒരു ഫോട്ടോ കണ്ടു . വിദേശത്ത് എവിടെയോ ആണ്..
ആശുപത്രി വരാന്തയിൽ നോട്ട് വലിച്ചെറിഞ്ഞിട്ട് നിരാശാ ഭാവത്തോടെ നിൽക്കുന്ന ഒരു യുവതി. “നിങ്ങളുടെ രോഗം ഭേദമാകില്ല മരണം മാത്രമേ മുൻപിൽ ഇനി ഉള്ളൂ എന്ന് ഡോക്ടർ അറിയിച്ചപ്പോൾ തന്റെ കയ്യിലുള്ള പണം വെറും പേപ്പർ ആണെന്ന് തോന്നി വലിച്ചെറിഞ്ഞ ഒരു യുവതി”.
ആ ചിത്രമാണ് എന്റെ ഓർമ്മയിൽ വരുന്നത്. വൈദ്യശാസ്ത്രം പകച്ചുനിൽക്കുന്ന കൊറോണ…
ഒരു നല്ല ധ്യാനഗുരു ആണ്. പണം ഇല്ലാത്തവൻ പിണം എന്ന് പറഞ്ഞുകേട്ട മൊഴി തിരുത്തിയെഴുതി…
വേണ്ടത് നല്ല സുഹൃത്തുക്കളാണ്…….
നല്ല സുകൃതങ്ങൾ ആണ്……
നന്മനിറഞ്ഞ ഒരു ജീവിതമാണ്….

*മരണത്തേക്കാൾ നല്ല ധ്യാനം ഇല്ലല്ലോ*

വർഷങ്ങൾ കുറേ ചോറുണ്ട് ചത്തു പോയിട്ട് എന്ത് കാര്യം???? ആർക്കെങ്കിലുമൊക്കെ ആരെങ്കിലുമായി തീരുക.
നോമ്പിലെ പ്രാർത്ഥനയിൽ ചൊല്ലുണ്ടല്ലോ.” ദൈവ മുമ്പിൽ .. “പുണ്യം നേടിട്ടില്ലെങ്കിൽ ധനമുതകില്ല ധനവാന്.
കാരുണ്യം കാട്ടിട്ടില്ലെങ്കിൽ പാവപ്പെട്ടവനും തുണ കിട്ടിട”

“വൈദ്യന്മാർ പക്കൽ ഞാൻ പോയ്‌
അവർ ഔഷധം എല്ലാം ചെയ്തിട്ടില്ലോരു ഗുണവും എൻ വ്രണമോ കഠിനം…
നൽ വൈദ്യാ നിന്നെയും നിൻ ഔഷധഗുണവും ഞാൻ കേട്ടു നിങ്കൽ വരുന്നോൻ സുഖമേൽക്കും നൂനം”

ഈ ചെറിയ ജീവിത കാലയളവിൽ വിശുദ്ധ കുർബാന ലോകം മുഴുവൻ ഇല്ലാതെ ഇരിക്കുന്നത് ആദ്യ അനുഭവം ആദ്യമാണ്.
ദൈവം എവിടെ? പ്രാർത്ഥനക്കാർ എവിടെ? ധ്യാനകേന്ദ്രങ്ങൾ എവിടെ? വിശ്വാസം എവിടെ എന്ന് ചോദിക്കുമ്പോൾ…. ദൈവം “ചാടി കളിക്കട കുഞ്ഞിരാമ” എന്നുപറയുമ്പോൾ ചാടുന്ന ആളായി ദൈവത്തെ തരംത്താഴ്ത്തുന്നു എന്നു തോന്നുന്നു.

ദേവാലയത്തിന് മുകളിൽ നിന്ന് ചാടാൻ പ്രലോഭനം ഉണ്ടായപ്പോൾ ക്രിസ്തുവിന് ചാടി കയ്യടി വാങ്ങാമായിരുന്നു ( ബൈബിൾ). കുറെ ശിഷ്യരെ കിട്ടിയേനേം…. എന്തോ ‘പുള്ളി’ ചെയ്തില്ല…

കുരിശിൽ കിടന്നപ്പോൾ കൈകളിലും കാലിലും ഉള്ള ആണി ഊരി കളഞ്ഞ് ചാടി ഇറങ്ങാമായിരുന്നു …. കുറെ യഹൂദർ ക്രിസ്ത്യാനികളായേനെ…. എന്തോ ചെയ്തില്ല. ( ബൈബിൾ)
മൂന്നുദിവസം കാത്തിരിക്കേണ്ടിവന്നു അത്ഭുതം കാണാൻ.

മാവിനു കീഴിൽ നിൽക്കുന്ന ആളെ നോക്കാതെ മാങ്ങ പറിക്കാൻ കല്ല് എടുത്തെറിഞ്ഞിട്ട്‌,
കല്ല് മാവിൻ കീഴിൽ നിൽക്കുന്നവന്റെ തലയിൽ വീണിട്ട്….
ദൈവം എന്തുകൊണ്ട് കല്ല് പിടിച്ചില്ല??????? ദൈവമുണ്ടെങ്കിൽ മാവിന് കീഴിൽ നിന്നവന്റെ തലയിൽ കല്ല് വീഴില്ലാലായിരുന്നു!!!!!!! എന്നു പറയുന്നതു പോലെയാ.

*മനുഷ്യനുണ്ടാക്കിയ സ്വാർത്ഥതയ്ക്ക് മനുഷ്യൻ തന്നെ ഉത്തരം പറയണം..* ഉത്തരം പറഞ്ഞേ പറ്റൂ.

ഈ കൊറോണയും ഒരു ധ്യാനമാണ്…..

ചാക്കോച്ചി.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment