കടബാദ്ധ്യതകൾ നീങ്ങുന്നതിനുള്ള പ്രാർത്ഥന

കടബാദ്ധ്യതകൾ നീങ്ങുന്നതിനുള്ള പ്രാർത്ഥന

സകലത്തിന്റെയും പരിപാലകനും സകല സമ്പത്തിന്റെയും ഉടയവനുമായ ദൈവമേ, അങ്ങയുടെ ആശ്രിതരെ ഒരു കുറവുമില്ലാതെ പരിപാലിക്കുന്ന അങ്ങയുടെ അന്തകാരുണ്യത്തിനു നന്ദി. ആശ്രിതവത്സലനായ പിതാവേ, അങ്ങയുടെ ഈ മകന്റെ കുടുംബം കടബാദ്ധ്യതകളാൽ വലയുന്നു. എത്ര ശ്രമിച്ചിട്ടും കടം കൊടുത്തു തീർക്കുവാൻ പറ്റാത്ത കടങ്ങൾ അടിയനെ അലട്ടുന്നു. ഒരു കടം തീർക്കുവാൻ ശ്രമിക്കുമ്പോൾ പുതിയ കടം വരുന്നു.
ജീവിതകാലം മുഴുവൻ ശ്രമിച്ചാലും അടിയന് ഇന്നുള്ള കടങ്ങൾ തീരുകയില്ല. യാചിക്കുവാൻ പോലും അടിയനു സാധിക്കുന്നില്ല. കർത്താവേ, ഈ സാഹചര്യത്തിൽ അങ്ങയുടെ സന്നിധിയിലേക്ക് എന്റെ കണ്ണുകൾ ഉയർത്തുന്നു.
കാരുണ്യവനായ ദൈവമെ , കരുണവർഷിക്കണമേ . കടം തന്നവരുടെ ഹൃദയങ്ങളിൽ അടിയനോട് അലിവുതോന്നിക്കണമേ . (മത്തായി : 18:27 ) കടബാദ്ധ്യതതീർക്കത്തക്കവിധം അടിയന്റെ സാമ്പത്തീകസ്ഥിതി വർദ്ധിപ്പിക്കണമേ . എന്റെ കടക്കാരോട് കരുണ കാണിക്കുവാൻ എന്നെ പഠിപ്പിക്കണമേ. (മത്തായി : 18:33 ) ആമ്മേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment