സ്ത്രീകളെ നിർമ്മിച്ച ദിവസം

സ്ത്രീകളെ നിർമ്മിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു……

ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു…. “എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??”

ദൈവം ചോദിച്ചു… “ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??”
“അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം… ഒരേസമയം ഒരുപാട് കുഞ്ഞുങ്ങളെ ലാളിക്കാൻ അറിയണം…. മുറിവേറ്റവരെ പരിചരിക്കാൻ അറിയണം…. അസുഖം വന്നാൽ സ്വയം ചികിത്സിക്കാൻ അറിയണം….. ദിവസം 18 മണിക്കൂർ തളരാതെ പണിയെടുക്കാൻ അറിയണം…..
ഇതെല്ലാം അവളുടെ രണ്ടു കയ്യും കൊണ്ടു വേണം ചെയ്യാൻ….”

സ്വർഗ്ഗനിവാസി അമ്പരന്നു പോയി…. “രണ്ടു കൈ മാത്രം വച്ചിട്ടോ ? ഇതാണോ അതിനു പറ്റിയ ജീവി ??”

സ്വർഗനിവാസി സ്ത്രീയെ തൊട്ടുനോക്കി….
എന്നിട്ട് പറഞ്ഞു…. “ദൈവമേ ഇത് വളരെ മൃദു ആണല്ലോ ??”

ദൈവം : “അതെ…. പക്ഷെ അവൾ ശക്തിമതിയാണ്….
അവൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നോ നേടാൻ പറ്റുമെന്നോ നിനക്ക് ചിന്തിക്കാൻ പോലും ആകില്ല…..”

സ്വർഗ്ഗനിവാസി: “അവൾക്ക് ചിന്തിക്കാനാവുമോ ??”

ദൈവം : “ചിന്തിക്കാൻ മാത്രമല്ല, കാരണങ്ങൾ കണ്ടെത്താനും തർക്കിക്കാനും കഴിയും….”

സ്വർഗ്ഗനിവാസി സ്ത്രീയുടെ കവിളിൽ തൊട്ടു… എന്നിട്ട് പറഞ്ഞു…. “ദൈവമേ ഇതിനൊരു ലീക്കുണ്ട്….”

ദൈവം : “അത് ലീക്കല്ല….
കണ്ണീരാണ്…..”

സ്വർഗ്ഗനിവാസി: “അതെന്തിനാ ??”

ദൈവം : “കണ്ണീരിലൂടെ അവൾ അവളുടെ എല്ലാ വികാരങ്ങളും പങ്കുവയ്ക്കുന്നു…..”

“ദൈവമേ അങ്ങെന്തു മഹാനാണ്…. ഇത് അങ്ങയുടെ ഏറ്റവും നല്ല സൃഷ്ടി ആണ്…..”

ദൈവം : “തീർച്ചയായും…..
‬ദൈവം സ്ത്രീയുടെ സൃഷ്ടികര്‍മം കഴിഞ്ഞ് അല്‍പം ദൂരെ മാറിനിന്ന് അവളെ നോക്കി,അവള്‍ അതീവസുന്ദരി എന്നുകണ്ടു
ഒരുകുറ്റവും അവളില്‍ കണ്ടെത്താന്‍ ദൈവത്തിനുകഴിഞ്ഞില്ല.

സ്ത്രീ ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ പുരുഷന്‍ അവന്‍റെ ജീവിതലക്ഷ്യം തന്നെ മറന്ന് എപ്പോഴും അവളെത്തന്നെനോക്കീയിരിക്കുമെന്ന് മനസിലാക്കിയ ദൈവം അവളുടെ വായില്‍ ഒരു നാക്ക് വച്ചുകൊടുത്തു.

എല്ലാം ശുഭമായി

😂😂😂😂
😂😂😂😂😂🤔🤔🤔


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment