സീറോ മലബാര്‍ നോമ്പുകാലം
ആറാം വെള്ളി ഏപ്രില്‍ 03
യോഹ. 11:38-45 കല്ലുകൾ
ലാസറിനെ ഉയര്‍പ്പിക്കാന്‍ വരുമ്പോൾ ‘കല്ലെടുത്തു മാറ്റുവിന്‍’ എന്നാണ് യേശു അവരോട് കല്പിക്കുന്നത്. കല്ലെടുത്തു മാറ്റിയതിനുശേഷമാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. യേശുവിന്റെ സംസ്‌കാരശേഷവും യഹൂദര്‍ വലിയ കല്ല് ഉരുട്ടി ശവകുടീരത്തില്‍ വച്ചതായി നമ്മള്‍ കാണുന്നുണ്ട്. ഉയിര്‍ക്കാന്‍ അനുവദിക്കാതെ ഇടയില്‍ നില്‍ക്കുന്ന തടസ്സമാണ് കല്ല്.
എന്റെ ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നിന്ന് എന്നെയും ഉയര്‍ക്കാന്‍ അനുവദിക്കാതെയിരിക്കുന്ന ചില കല്ലുകളില്ലേ? എന്റെ അസൂയ, അപകര്‍ഷതാബോധം തുടങ്ങിയവ. മറ്റുള്ളവരെ ഉയിര്‍ക്കാന്‍ അനുവദിക്കാതെ അവരുടെ ജീവിതവഴിയില്‍ കല്ലുകള്‍ വച്ച് തടസ്സമുണ്ടാക്കുന്നവരാണോ നമ്മള്‍ എന്ന് നാം ധ്യാനിക്കേണ്ടതുണ്ട്.

Leave a comment