ഇത് കാവൽക്കാരൻ

Poem on Bro. Xavier Vengasseril MCBS

by Fr Soji Chackalackal MCBS

ഇത് കാവൽക്കാരൻ

ഇത് കാവൽക്കാരൻ

വാക്കിലും നോക്കിലും

വഴിയിലും മിഴിയിലും

കാത്തിരുന്ന കാവൽക്കാരൻ

കടം പറയാത്ത

കടപ്പാടുള്ള കാവൽക്കാരൻ

 

കാപട്യങ്ങൾ ഇല്ലാത്ത

നാട്യങ്ങൾ ഇല്ലാത്ത

നന്മയുടെ

വേരിറക്കമുള്ള

കാവൽക്കാരൻ

 

കഷ്ടപ്പെട്ടു ഒരുങ്ങി നീ

ഓരങ്ങളിൽ പാകിയ വിത്ത്

വിളിച്ചോതി

വേരിറങ്ങിയ നിൻ

വിയർത്ത ജീവിതം

 

പെയ്തിറങ്ങിയ നീ

പേര് എടുക്കാന്നല്ല

വേരിറക്കാൻ മാത്രം

മുളച്ചതിൻ്റെ മുറിപ്പാടുകളും

തളിർത്തതിൻ്റെ തിളക്കവും

വേരിറങ്ങിയ വിശുദ്ധിയും

കായിച്ചതിൻ്റെ കർത്തവ്യ ബോധവും

പടർന്നതിൻ്റെ പച്ചപ്പും

പാകമായത്തിൻ്റെ പക്വതയും

നിന്നിൽ തെളിയുന്നു

ഇന്നും ഇന്നെലകളിലും

എന്നും.

✒️ ഫാ.സോജി ചക്കാലയ്ക്കൽ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment