തിരുവോസ്തി വഹിച്ച മാലാഖ

എല്ലാ ദിവസവും വി. കുർബാന TV യിൽ കാണുകയും എന്നാൽ പരിശുദ്ധ കുർബാന സ്വീകരിക്കാനാവാതെ വേദനിക്കുന്നവനാണോ നീ?
പരിശുദ്ധ കുർബാനയുടെ സമൂഹങ്ങളുടെയും സമ്മേളനങ്ങളുടെയും മാധ്യസ്ഥൻ എന്നു ലെയോ13 മാർപ്പാപ്പ പ്രഖ്യാപിച്ച വി. പാസ്ക്കൽ ബൈലോണ് അത്ഭുതകരമായി തിരുവോസ്തി പലപ്രാവശ്യം ഉൾക്കൊള്ളുവാൻ ഭാഗ്യം ലഭിച്ച ഒരു വിശുദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്തു വീട്ടിൽ ആടുകളെ മേക്കുന്ന ജോലി അദ്ദേഹത്തെയാണ് ഏല്പിച്ചിരുന്നത്.. വി. കുര്ബാനയെ അത്യധികം സ്നേഹിച്ചിരുന്ന ഈ വിശുദ്ധൻ, ആടുകളെ മേയ്ക്കേണ്ടിവന്നതിനാൽ പലപ്പോഴും കുർബാന സമയത്തു ആടുകളോടൊപ്പം മലയടിവാരത്തിൽ കഴിയേണ്ടതായി വന്നു. ദിവ്യബലിയിൽ നിന്നുള്ള ഈ വേർപാടിന്റെ വേദനമൂലം ദിവ്യബലിയിൽ കൂദാശ വചനങ്ങൾ ഉച്ചരിക്കുമ്പോൾ അതു സൂചിപ്പിക്കാനുള്ള മണിനാദം പള്ളിയിൽനിന്നു കേൾക്കുന്ന സമയത്തു മലഞ്ചെരുവൽ മുട്ടുകുത്തി നിന്നു ദിവ്യകാരുണ്യ നാഥനെ വിശ്വാസത്തിന്റെ കണ്ണിൽ കണ്ടു ആരാധിക്കും. ദിവ്യബലിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ ജോലി തടസമായിരുന്നപ്പോഴൊക്കെ തിരുവോസ്തി വഹിച്ച മാലാഖ മലയടിവാരത്തെത്തി അദ്ദേഹത്തിന് പലപ്രാവശ്യം വി. കുർബാന നൽകിയിരുന്നു. ഹല്ലേലൂയ
പ്രിയമുള്ളവരേ.. നശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അന്വശരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുവിൻ (യോഹ:6-27) ഞാനാണ് ജീവന്റെ അപ്പം (യോഹ:6-35)വിജയം വരിക്കുന്നവന് ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്നിന്നു ഞാൻ ഭക്ഷിക്കാൻ കൊടുക്കും (വെളിപാട് 2:7) വിജയം വരിക്കുന്നവന് ഞാൻ നിഗൂഢ മന്ന നൽകും(വെളിപാട് 2:17) അതേ സഹോദരങ്ങളെ.. നമ്മുടെ കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്..” കർത്താവ് തന്റെ ജനത്തെ പരിത്യജിക്കുകയില്ല” (സങ്കീ:94-14)” സ്ത്രീയെ എന്തിനാണ് നീ കരയുന്നത്? “(യോഹ20:13) എന്നു മഗ്‌ധലന മറിയത്തിനു പ്രത്യക്ഷപ്പെട്ടു ചോദിച്ച ഉതിഥിനായ ഈശോ നമ്മുടെ പ്രാര്ഥനാമുറികളിലേക്കു.. TV. സ്ക്രീനിൽ നോക്കി നീടുവീർപ്പുകളോടെ, വിശ്വാസത്തോടെ.. എന്നെനിക്കു ഇനി എന്റെ ഈശോയുടെ ശരീരം സ്വീകരിക്കാനാകും എന്ന വേദനയോടെ.. അർപ്പിക്കുന്ന ബലിയിൽ നമ്മുടെ കണ്ണീരൊപ്പാൻ നമ്മുടെ പേരുവിളിച്ചു അവിടുന്നു വരും എന്ന് വിശ്വസിക്കാം… വി. പാസ്ക്കൽ ബൈലോണിന്റെ മാധ്യസ്ഥം നമുക്ക് യാചിക്കാം…പ്രിയമുള്ളവരേ.. ഒരു വി. ബലിയിൽ പങ്കെടുക്കാൻ കൊതിച്ചിട്ടും സാധിക്കാതെ അനേകം ഇടങ്ങളിൽ ഇപ്പോഴും.. ഇതിനു മുൻപും കൊതിച്ചവർ ഏറെയുണ്ട് അവരുടെ വേദനയിൽ നമുക്ക് പങ്കുചേരാം… ഒപ്പം ഇത്രയുംനാളും തീക്ഷണതയില്ലാതെ.. അലസമായി ഞാൻ അർപ്പിച്ചതും,സ്വീകരിച്ചതുമായ വി.കുര്ബാനകളെക്കുറിച്ചോർത്തു പശ്ചാത്തപിക്കാം…ഈ പ്രതിസന്ധി ഉടൻ പരിഹരിക്കാൻ നമുക്കും ദിവ്യനാഥന്റെ മുൻപിൽ കൈകൾ കൂപ്പാം.🙏എല്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ തന്റെ മണവാളനായി സ്വീകരിച്ചു അനേകം സംന്യാസിനിമാർ… വർഷങ്ങളായി മുടങ്ങാതെ ബലിയിൽ പങ്കെടുത്തവർ… വിഷമിക്കേണ്ട..അനേകം വിശുദ്ധരുടെ പ്രാർത്ഥന സ്വീകരിച്ചു അവർക്കെല്ലാം ദിവ്യവകാരുണ്ണ്യമായി അവരുടെ അടുത്തു ചെന്ന നമ്മുടെ നാഥൻ എൻറെയടുത്തു നാളെ വരും… എന്റെ ബലിയർപ്പണങ്ങളിൽ എന്റെ നാവിൽ… ഹൃദയത്തിൽ… എന്റെ ശരീരത്തിൽ ..വരും..
എന്നെ സ്പർശിക്കുന്നതു എനിക്ക് തിരിച്ചറിയാനാകും…അവിടന്ന് എന്നെ തള്ളിക്കളയുകയില്ല…ഞാനും അവിടത്തെ മകനാണ്..മകളാണ്… 1യോഹ: 3

നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏

നമുക്ക് പരസ്പരം പ്രാര്ഥിക്കാം ഒരു ദിവ്യകാരുണ്യ അത്ഭുതമായി നാം മാറാൻ…എന്നിൽ ഈശോ വസിക്കാൻ..ഞാൻ ഈശോയിൽ വസിക്കാൻ.

പ്രാർത്ഥനയോടെ..
(ലിജോ)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment