Thiruvosthiyay Balivediyil – Lyrics

തിരുവോസ്തിയായ് ബലിവേദിയിൽ
ഈശോ അണയും നിമിഷമിതാ
തിരുഭോജ്യമായി സക്രാരി യിൽ
നാഥൻ അണയും സമയമിതാ
മനസ്സിന്റെ നോവുകൾ
കുരിശോടുചേർക്കാൻ
നാഥൻ അണയുന്നിതാ
കരുണ തുളുമ്പുമീ
അൾത്താര തന്നിലായ്
ഈശോ എഴുന്നള്ളുന്നു….

ഓ എൻ യേശുവേ… ഓ… എൻ ജീവനെ
നീ എന്നിൽ നിറഞ്ഞാൽ
ഞാനെത്ര ഭാഗ്യവാൻ… (2)

നീ വരുമ്പോൾ എൻ മാനസം
നന്ദിയാൽ നിറയും
നീ നിറഞ്ഞാൽ എൻ ജീവിതം
ധന്യമായിത്തീരും…….
എൻ നാവിൽ നീ അലിയും നിമിഷം
സ്നേഹമേ എൻ സ്വന്തമാകും നീ… (2)
(ഓ എൻ…. )

നീ മൊഴിഞ്ഞാൽ എൻ ഹൃദയം
ശാന്തമായ്ത്തീരും……
നീ തൊടുമ്പോൾ എൻ അധരം
തിരുവചനം മൊഴിയും
എൻ ഉള്ളിൽ നീ നിറയും നിമിഷം
സ്നേഹമേ നിന്നോട് ചേരും ഞാൻ… (2)
(തിരുവോസ്തിയായ് )
(ഓ എൻ… (2))

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment