ചാര ബുധൻ [Spy Wednesday ]
******
എന്തിനും ഏതിനും എനിക്കെന്തു കിട്ടും ? എന്നതാണ് നാം നേരിടുന്ന വലിയ പ്രശനം . ഏറെ , പഴക്കമുണ്ട് ഈചോദ്യത്തിന് . “നിങ്ങൾ ആവശ്യപ്പെടുന്നവനെ കാണിച്ചു തന്നാൽ എനിക്കെന്തു കിട്ടുമെന്നാണ് ?” യൂദാസ് ചോദിച്ചത് ? – ദേഹിയെക്കാൾ ദേഹത്തിനെന്തു കിട്ടുമെന്നു സാരം.
ഉടലിന്റെ പ്രിയങ്ങൾക്കും, ആത്മാവിന്റെ നിലവിളികൾക്കുമിടയിലെ ജീവിതം.! വിഭജിക്കപ്പെടുന്നവന്റെ ആന്തരിക സംഘർഷം !!
ആന്തരീകതകൾ കളഞ്ഞുപോകുമ്പോഴാണ് മനുഷ്യർ ബാഹ്യമായ ആഡംഭരങ്ങളിൽ അഭിരമിക്കുന്നത്.
ഒരു ചുണ്ടിനും മൺ കോപ്പയ്ക്കു മിടയിൽ നിന്ന് വി റയാർന്നചുണ്ടുകളോടെ, “ഇതെന്റെ രക്തമാണ് മാംസമാണെന്ന് “ഉച്ചരിക്കുമ്പോൾ ഗുരുവിന്റെ ശബ്ദം ഇടറുന്നുണ്ടോ ? ” എന്നോട്ടു കൂടെ പാത്രത്തിൽ കൈമുക്കുന്നവൻ എന്നെ ഒറ്റിക്കൊടുക്കും. എന്നാൽ മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവന് ദുരിതം. ജനിക്കാതിരുന്നെങ്കിൽ അവന് നന്നായിരുന്നു ” അവനെ ഒറ്റിക്കൊടുക്കാനിരുന്ന യുദാസ് ചോദിച്ചു “ഗുരോ അത് ഞാനോ ” ? അവൻ പറഞ്ഞു ” നീ പറഞ്ഞു കഴിഞ്ഞു. ” …….. ആ…. വീഞ്ഞിൽചേർക്കുന്ന വെള്ളത്തിൽ മിഴിനീരുപ്പ്കലർന്നിരുന്നോ? പ്രണയത്തെ ഒരാൾ ഒറ്റുകൊടുത്തു.!!!
പ്രണയത്തിനായ് മറ്റൊരാൾ ബലിയും , ബലിവസ്തുവും, ബലി അർപ്പകനുമായി.
ഇത്രയൊക്കെ കുത്തി കുറിച്ചത് ഒരു കാര്യം പങ്കുവയ്ക്കാനാണ്. വിശൂദ്ധ വാരത്തിലെ ബുധൻ . “ചാര ബുധൻ “-[ Spy wednesday] എന്നാണറിയപ്പെടുക .യൂദാസ്സ്ക്കറിയോത്തയുടെ ഗുഡാലോചന ഓർമ്മിപ്പിക്കുന്ന ദിവസമാണിത്.
വിശുദ്ധവാര ഓർമ്മകളോടെ,
സെജി മൂത്തേരിൽ

Leave a comment