♥️♥️♥️♥️♥️♥️♥️
ദൈവകരുണയുടെ നൊവേനയും തിരുനാൾആചരണവും
♥️ഒരിക്കൽ ഒരു വൈദികൻ ദൈവകരുണ യെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹത്തിൻറെ പ്രസംഗം കഴിഞ്ഞ ഉടനെമുകളിൽ നിന്ന് ഒരു പ്രാവ് ഒരു തുണ്ടു കടലാസുമായി അദ്ദേഹത്തിൻറെ അടുക്കൽ പറന്നെത്തി.ആ കടലാസ് കഷ്ണം വൈദികന് കൈമാറിയിട്ട് പ്രാവ് പറന്നു പോയി. അതിൽ ഇപ്രകാരം എഴുതിയിരുന്നു. ” ഇന്നത്തെ നിൻറെ പ്രസംഗം സ്വർഗ്ഗത്തിന് ഏറെ ഇഷ്ടമായി ഇനിയും നിനക്കിത് തുടരാമോ?”♥️
✝️യേശുവിൽ പ്രിയപ്പെട്ട വൈദികരെ സന്യസ്തരെ അല്മായ സഹോദരങ്ങളെ ,
ദൈവകരുണയുടെ ഒരു *തിരുനാൾ
കൂടിയാചരിക്കുവാൻ നാം ഒരുങ്ങുകയാണല്ലോ ,
✝️ക്രിസ്തു സംഭവത്തിനുശേഷം നാളിതുവരെ തിരുസഭയിലുണ്ടായിട്ടുള്ള അനേകം ഭക്തിമാർഗ്ഗങ്ങളിൽ ഏറ്റവുംശ്രേഷ്ഠമായ ഭക്തിമാർഗം ആയാണ് ദൈവകരുണ യോടുള്ള ഭക്തിയെ നാം കണക്കാക്കുന്നത് .
✝️അതായത് വിശുദ്ധ കുർബാനയും ജപമാല ഭക്തിയും കഴിഞ്ഞാൽ നാളിതുവരെ വരെ മറ്റെല്ലാ ഭക്ത മാർഗങ്ങളിലൂടെയും രക്ഷ പ്രാപിച്ചിട്ടുള്ള ആത്മാക്കളെ ക്കാൾ അധികം ആത്മാക്കൾ ദൈവകരുണയുടെ ഭക്തിയിലൂടെ മാത്രം രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
✝️കൊറോണ യുടെയും ലോക്ക് ഡൗണിന്റെയും എല്ലാം പശ്ചാത്തലത്തിൽ പീഡാനുഭവവാരത്തിൽ പോലും ദൈവാലയത്തിൽ പോകുവാൻ ആവാതെ സ്വഭവനങ്ങളിൽ ആയിരിക്കുന്ന അല്മായരും സന്യസ്തരും വൈദീകരും ആയ നമുക്കെല്ലാവർക്കുംഈ വർഷം സമൃദ്ധമായ ദൈവാനുഗ്രഹം പ്രാപിക്കാൻദൈവം നൽകിയിട്ടുള്ള സുവർണാവസരമാണ്ദൈവകരുണയുടെ തിരുനാൾ.
✝️ദൈവകരുണ
യുടെ ഭക്തിയുമായി ബന്ധപ്പെട്ട് 5 കാര്യങ്ങളാണ് കർത്താവ് വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തിയത്
♥️(1)ദൈവകരുണയുടെ തിരുനാൾ ആഘോഷിക്കുക ♥️(2)ദൈവകരുണയുടെ നൊവേന ചൊല്ലുക
♥️(3) കരുണയുടെ ജപമാല അർപ്പണം
♥️(4)ദൈവകരു ണയുടെ ചിത്രം വണങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുക
♥️(5)കരുണയുടെ പ്രവർത്തികൾ ചെയ്യുക.
✝️എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച ആരംഭിച്ച് ഈസ്റ്റർ കഴിഞ്ഞു വരുന്ന ശനിയാഴ്ച വരെ 9 ദിവസം കരുണയുടെ നൊവേന ചൊല്ലി പുതുഞായറാഴ്ച ദൈവകരുണയുടെ തിരുനാൾ ആചരിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
✝️ഈ ദിവസങ്ങളിൽ എല്ലാവരും പെസഹാ ത്രി ദിനങ്ങളിലെ തിരുകർമ്മങ്ങളിൽ സാധിക്കും പോലെയെല്ലാം പങ്കെടുത്ത് , ദുഃഖവെള്ളിയാഴ്ച മുതൽ കരുണയുടെ നൊവേന ചൊല്ലുകയും ദൈവകരുണയുടെ തിരുനാൾ ആചരണത്തിൽ പങ്കു ചേരുകയും ചെയ്യുക.
✝️പരിപൂർണ്ണ ദണ്ഡവിമോചനം വും മാമോദീസയുടെ വര പ്രസാദവും ഇതിലൂടെ നമുക്ക് തിരുസഭാ മാതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
✝️ഈ ഭക്തിയുടെ പ്രചാരകനായിരുന്ന,ദൈവകരുണയുടെ അപ്പോസ്തലൻ എന്നറിയപ്പെട്ടിരുന്ന വി.ജോൺ പോൾ പാപ്പാ ഇപ്രകാരം ദുഃഖവെള്ളിയാഴ്ച മുതൽ ദൈവകരുണയുടെ നൊവേന ചൊല്ലി പൂർത്തിയാക്കി ഇഹലോകവാസം വെടിയുകയാണ് ഉണ്ടായത് .
✝️ദൈവകരുണയുടെ യുടെ നൊവേന പ്രാർത്ഥനകൾകൈവശമുള്ളവർ അതുപയോഗിച്ചും മറ്റുള്ളവർ ഈ പോസ്റ്റിനോട് ചേർത്ത് അയക്കുന്ന ദൈവകരുണയുടെ നൊവേന ഉപയോഗിച്ചും ദുഃഖവെള്ളിയാഴ്ച മുതൽ മുതൽ പിറ്റേ ശനിയാഴ്ച വരെ നവനാൾ ആചരണത്തിൽ പങ്കുകൊള്ളുകയും
✝️ തുടർന്ന് പുതുഞായറാഴ്ച കരുണയുടെ ഈശോയുടെ ചിത്രം ഉള്ളവർ ആ ചിത്രം പ്രത്യേകമായി ദൈവാലയങ്ങളിലും ഭവനങ്ങളിലും അലങ്കരിച്ച് വച്ച് ഏറ്റവും ഉചിതമായ വിധം കരുണയുടെ തിരുനാൾ ആചരിക്കുകയും ചെയ്യുക.
✝️ ഉറപ്പിച്ചു പറയട്ടെ,ഈ ഒരു നവനാൾ ആചരണവും തിരുനാളും നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അനേകായിരങ്ങളുടെ അനുഭവസാക്ഷ്യമാണിത്.
✝️ആയതിനാൽ നിങ്ങൾ തന്നെയും ദൈവകരുണയുടെ ടെ നൊവേന ചൊല്ലി തിരുനാൾ ആചരിക്കുമെന്ന് ഇപ്പോൾ തന്നെ തീരുമാനിക്കുക. ✝️നിങ്ങളുടെ അറിവിൽ ഉള്ളവരായ എല്ലാവർക്കും ഈ പോസ്റ്റ് അയച്ചു കൊടുക്കുകയും ചെയ്യുക.

Leave a comment