മഴയെക്കുറിച്ചുള്ള പഴംചൊല്ലുകൾ
1. കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു.
2. കർക്കിടകത്തിൽ പത്തില കഴിക്കണം.
3. കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും മാണിക്ക്യം.
4. കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും വിള.
5. കർക്കിടക ഞാറ്റിൽ പട്ടിണികിടന്നത് പുത്തിരി കഴിഞ്ഞാൽ മറക്കരുത്.
6. തുലാപ്പത്തു കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം.
7. മകരത്തിൽ മഴ പെയ്താൽ മലനാടും മുടിയും.
8. മേടം തെറ്റിയാൽ മോടൻ തെറ്റി.
9. വെയിലും മഴയും കുറുക്കന്റെ കല്യാണം.
10. കർക്കിടക ചേന കട്ടിട്ടെങ്കിലും തിന്നണം.
Collected and Texted by Leema Emmanuel

Leave a comment