Daily Saints in Malayalam – April 8

🌺🌺🌺🌺 April 0⃣8⃣🌺🌺🌺🌺
കൊറിന്തിലെ വിശുദ്ധ ഡിയോണിസിയൂസ് മെത്രാന്‍
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രണ്ടാം നൂറ്റാണ്ടില്‍ മാര്‍ക്കസ്‌ ഒറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്താണ് വിശുദ്ധ വിശുദ്ധ ഡിയോണിസിയൂസ് ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അക്കാലത്ത് സഭയിലെ വാക്ചാതുര്യമുള്ള ഇടയന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. ജീവന്റെ വാക്കുകള്‍ തന്റെ കുഞ്ഞാടുകള്‍ക്ക് മാത്രം പകര്‍ന്ന് കൊടുക്കുന്നതില്‍ സംതൃപ്തനല്ലായിരുന്നു വിശുദ്ധന്‍, ദൂരെയുള്ളവരെ പോലും സമാശ്വാസിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക വിശുദ്ധന്റെ പതിവായിരുന്നു.

വിവിധ ക്രൈസ്തവ സഭകള്‍ക്ക് വിശുദ്ധന്‍ എഴുതിയ കത്തുകള്‍ മൂലമാണ് അദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്‌. യുസേബിയൂസിന്റെ വിവരണങ്ങളില്‍ നിന്നുമാണ് വിശുദ്ധനെ കുറിച്ചും, അദ്ദേഹമെഴുതിയ കത്തുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടുള്ളത്‌. വിശുദ്ധ പീറ്റര്‍ സോട്ടര്‍ പാപ്പായുടെ കാലത്ത്‌, റോമില്‍ നിന്നും ലഭിച്ച സഹായത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വിശുദ്ധന്‍ റോമന്‍ സഭയ്ക്ക് എഴുതിയ കത്തിൽ സഭ നടത്തിവന്നിരുന്ന കാരുണ്യപ്രവർത്തനങ്ങളെ ഇദ്ദേഹം ഉള്ളുതുറന്നു പ്രകീർത്തിച്ചു.

പോപ്പ് ക്ലമന്റ് (Clement), പോപ്പ് സോട്ടർ (Soter) എന്നിവരുടെ കത്തുകളെ കോറിന്തോസുകാര്‍ അങ്ങേയറ്റം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നതെന്നും ഈ കത്തിൽ ഇദ്ദേഹം സൂചിപ്പിച്ചു. വിശുദ്ധന്‍ റോമന്‍ സഭക്കെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു:- “ആദ്യകാലം മുതലേ എല്ലാസ്ഥലങ്ങളിലുമുള്ള സഭകളുടെ നിലനില്‍പ്പിനായി സഹായങ്ങള്‍ അയച്ചുകൊടുക്കുന്നത് നിന്റെ പതിവാണ്. ആവശ്യമുള്ളവര്‍ക്ക് നീ സഹായം കൊടുക്കുന്നു. പ്രത്യേകിച്ച് ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ വേണ്ടി; ഇതില്‍ നീ നിനക്ക് മുന്‍പുള്ള പിതാക്കന്‍മാരുടെ മാതൃക പിന്തുടരുന്നു. ഇക്കാര്യത്തില്‍ അനുഗ്രഹീതനായ മെത്രാന്‍ സോട്ടര്‍, തന്റെ മുന്‍ഗാമികളില്‍ നിന്നും ഒരുപടി മുന്നിലാണ്. അദ്ദേഹം അവരേയും മറികടന്നിരിക്കുന്നു; ഒരു പിതാവ്‌ മക്കള്‍ക്കെന്നപോലെ അദ്ദേഹം നല്‍കിയ ആശ്വാസം എടുത്ത്‌ പറയേണ്ട കാര്യമില്ലല്ലോ, ഈ ദിവസം നാം ഒരുമിച്ച് നമ്മുടെ കര്‍ത്താവിന്റെ ദിനം ആഘോഷിച്ചു.”

അക്കാലത്തെ മതവിരുദ്ധ വാദങ്ങളെ ക്കുറിച്ച് വിശുദ്ധന്‍ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, ആദ്യമൂന്ന്‍ നൂറ്റാണ്ടുകളിലെ ഭീകരമായ മതവിരുദ്ധ വാദങ്ങള്‍ വിശുദ്ധ ലിഖിതങ്ങളുടെ തലതിരിഞ്ഞ വ്യാഖ്യാനങ്ങള്‍ വഴിയല്ല വന്നിട്ടുള്ളത്, മറിച്ച്, ദൈവദൂഷകരുടെ അബദ്ധമായ തത്വശാസ്ത്ര വിദ്യാലയങ്ങളില്‍ നിന്നുമാണ്; മതവിരുദ്ധവാദങ്ങള്‍ വിഗ്രഹാരാധകരുടെ അന്ധവിശ്വാസപരമായ അഭിപ്രായങ്ങളുടെ ചിറകിലേറി. വിശുദ്ധ ഡിയോണിസിയൂസ് ഇത്തരം ദൈവനിഷേധപരമായ തെറ്റുകളുടെ ഉറവിടങ്ങളെ ചൂണ്ടികാട്ടി. ഏതു തരത്തിലുള്ള തത്വശാസ്ത്ര വിഭാഗങ്ങളില്‍ നിന്നുമാണ് ഓരോ മതവിരുദ്ധവാദവും ഉയര്‍ത്തെഴുന്നേറ്റതെന്നും വിശുദ്ധന്‍ ജനങ്ങളെ പഠിപ്പിച്ചു.

ഗ്രീക്ക്കാര്‍ വിശുദ്ധ ഡിയോണിസിയൂസിനെ ഒരു രക്തസാക്ഷി എന്ന നിലയില്‍ ആദരിക്കുന്നു. കാരണം, വിശുദ്ധന്‍ സമാധാനപൂര്‍വ്വമാണ് മരണപ്പെട്ടതെന്ന് കാണപ്പെടുന്നുണ്ടെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി അദ്ദേഹം ഒരുപാടു കഷ്ടതകള്‍ സഹിച്ചു. എന്നാല്‍ ലാറ്റിന്‍കാര്‍ വിശുദ്ധനെ ഒരു കുമ്പസാരകനായി മാത്രമാണ് പരിഗണിക്കുന്നത്. പാശ്ചാത്യ ദേശങ്ങളിൽ ഏപ്രില്‍ 8-നും പൗരസ്ത്യ രാജ്യങ്ങളിൽ നവംബര്‍ 29-നും ഇദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിച്ചുവരുന്നു.

ഇതര വിശുദ്ധര്‍
🌺🌺🌺🌺🌺🌺

1. അലക്സാണ്ട്രിയായിലെ എദേസിയൂസ്

2. കോമാ ബിഷപ്പായ അമാന്‍സിയൂസ്

3. അസിന്‍ ക്രിറ്റൂസ്, ഫ്ലെഗോണ്‍, ഹെറോഡിയോണ്‍

4. കാര്‍ത്തെജിലെ കണ്‍ചെസ്സാ

5. ആഫ്രിക്കയിലെ ജാനുവാരിയൂസ്, മാക്സിമാ മക്കാരിയാ.

6. ടൂഴ്സിലെ ബിഷപ്പായ പെര്‍പെത്തൂസ്
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment