Easter Preparation Retreat, Thomas Paul

Easter Preparation Retreat
Unedited notes

ഈ ദിവസങ്ങളിൽ ചിന്തിക്കുന്നത് ഈശോയുടെ രാജകീയ പ്രവേശനം ആയിരുന്നു. അവന്റെ ആധിപത്യവും വിജയവും ചിന്തിച്ചു. ഇനി വിനയം ആണ് നമ്മൾ ചിന്തിക്കുന്നത്.
പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നു പോകൾ ആണ്. അത് സംഭവിച്ചു കഴിഞ്ഞു. അത് ഒരേ ഒരു സംഭവം ആണ് അത് സംഭവിച്ചപ്പോൾ തന്നെ അത് യുഗങ്ങൾക്ക് അപ്പുറത്തേക്ക് സംഭവിച്ചു കഴിഞ്ഞു. സുവിശേഷത്തിന്റെ രഹസ്യങൾ എന്നാണ് പൗലോസ് ശ്ലീഹാ സുവിശേഷത്തേ കുറിച്ച് പറയുക.മഹത്വത്തിന്റെ രഹസ്യം നമ്മിൽ ഉണ്ട്. കോളോസോസ് 1:27
യേശുവിന്റ ധീരകൃത്യം എന്ന് പറയുന്നത് , അവന്റെ താഴ്മയിൽ ആണ്.
സുവിശേഷത്തിലെ ഏറ്റവും പ്രധാനം അവിടത്തെ താഴ്മയാണ്. നമ്മൾ ക്രിസ്തുവിൽ ആണ്.
ആകൃതിയിൽ മനു ഷ്യ നേ പോലെ ആയി. അവൻ അനുസരണം ഉള്ളവൻ ആയി അനുസരണം നമ്മുടെ എളിമയുടെ ഭാഗം ആണ്. അത് അടിമത്വം അല്ല.
ഫിലി പ്പി 2:9,10,11
നമ്മിലെ അഹങ്കാരം ആണ് നമ്മൾ നീക്കേണ്ടത്. നമുക്ക് അഹങ്കാരം ഉണ്ടെന്ന് മറ്റുള്ളവർ പറയുന്നത് തന്നെ നമ്മൾ അംഗീകരിക്കില്ല. അതു അവർക്ക് ഉണ്ടെന്ന് മറ്റുള്ളവരോടും പറയാൻ പറ്റില്ല.നമുക്ക് പ്രാർഥിക്കാൻ പറ്റും.
Psalms 19:12, 13
പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റുക എന്ന് പറയുന്നത് അതാണ്. അത് ദൈവത്തിനു മാത്രമാണ് കഴിയുന്നത്. പാമ്പിന്റെ പടം ഉരിഞ്ഞു മാറ്റുന്നത് പോലെ ഉരിഞ്ഞു മാറ്റണം. നമ്മുടെ പടം പൊഴിയേണ്ട സമയമായി
2 കോറിന്തോസ് 5:14,15,16,17,19
ആദം പാപം ചെയ്തത് പോലെ എല്ലാവരിലേക്കും പാപം കടന്നു വന്നു. ക്രിസ്തു നമുക്ക് വേണ്ടി മരിച്ചപ്പോൾ എല്ലാവരിലേക്കും പാപമോചനം അത് കടന്നു വന്നു. എന്തിന് വേണ്ടി ആണ് പീഡാനുഭവം. നമ്മൾ ആഗ്രഹിച്ചിട്ടോ ചോദിച്ചിട്ടോ അല്ല ഇത് സംഭവിച്ചത്.
ഈശോ എന്തിനാണ് കുരിശു ചുമന്നത്?
പീഡാനുഭവത്തിലൂടെ നമ്മുടെ പാപം അവിടുന്ന് ഉന്മൂലനം ചെയ്ത്. ഉയിർപ്പിലൂടെ നമ്മെ മഹത്വപ്പെടുത്തുകയും ചെയ്തു. മനുഷ്യാവതാര രഹസ്യത്തിൽ കുരിശു ഉണ്ട്. പിതാവിനോട് ഒപ്പം ആയിരിക്കുന്ന സമാനത നിലനിർത്താതെ മനുഷ്യനായി ജനിച്ചു.
Psalms 18 :1,2
വിജയ ഗീതം എന്നാണ് ഇതിനെ പറയുന്നത്. ദാവീദ് വിജയിച്ചു കഴിയുമ്പോൾ എപ്പോഴും പാടുന്ന സങ്കീർത്തനം ആണ് ഇത്.
ഇതെല്ലാം ഈശോയുടെ പീഡാനുഭവ രഹസ്യങ്ങൾ ആണ്.
Psalms 18:9 ,10
യേശുവിന്റെ പീഡാനുഭവ ന്റേ ആരംഭം മനുഷ്യ അവതാരത്തിൽ തന്നെ ഉണ്ട് ആകാശം എന്നുപറയുന്നത് സ്വർഗ്ഗം ആണ് . അതൊരു സ്ഥലം അല്ല തൃഥ്വൈക ദൈവത്തിന്റെ സഹവാസം ആണ്.
ദാവീദിന്റ ജീവിതത്തിലെ വലിയ രഹസ്യമാണ് വെറും ബാലനായ ദാവീദിനെ , എളിമയുള്ള ഹൃദയം ഉള്ളവനെ തെരഞ്ഞെടുത്തു.
കൂരിരുട്ട് എന്ന് പറയുന്നത് ഈശോയുടെ മനുഷ്യ അവതാരത്തി ന് മുൻപുള്ള അവസ്ഥ ആണ്.
കുമ്പസാരം എന്ന കൂദാശ ഇന്ന് കൗദാശികമായി സ്വീകരിക്കുന്നതിന്റെ രഹസ്യം.
റിസർവ് ബാങ്ക് 1 കോടി ഇറക്കണമെങ്കിൽ അതിനുള്ള മൂല്യം കെട്ടി വക്കണം.
ദൈവം തന്നെയായ സ്നേഹം നമ്മിലേക്ക് ഒഴുകാൻ അവിടുന്ന് നമുക്ക് സൃഷ്ടിക്കപ്പെടാത്ത സ്നേഹം നൽകുന്നു. നമ്മുടെ പ്രവർത്തിയുടെ ഫലം അല്ല. റിസർവ് ബാങ്കിൽ എത്രയും രൂപ കെട്ടി വച്ചിരിക്കുന്നത് കൊണ്ടാണ് കിട്ടുന്നത്. പക്ഷേ ഈശോയുടെ സ്നേഹ അനന്തമാണ്. ആ അനന്തമായ സ്നേഹമാണ് പിതാവ്.
ജേറുസേലെമിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈശോ നമുക്ക് കൊണ്ട് വന്നിരിക്കുന്നത് പിതാവിന്റെ അനന്തമായ സ്നേഹം ആണ്.അത് നമ്മിലേക്ക് ഒഴുകുമ്പോൾ നമ്മിൽ രൂപാന്തരികരണം ഉണ്ടാകും. അപ്പൊൾ ആണ് നമ്മിലെ അസൂയവും അഹങ്കാരവും നീങ്ങി പോകുന്നത്. മുടിയനായ പുത്രൻ തിരിച്ചു വരുമ്പോൾ ആലിംഗനം ചെയ്യുന്നത് പോലെ നമ്മൾ പാശ്ചാതപിച്ച തിരിച്ചു വരുമ്പോൾ നമ്മെയും ആലിംഗനം ചെയ്യും. ആർട്ടിസ്റ്റ് Rembrandt വരചിരിക്കുന്ന പ്രധാന വിഷയം ഇതാണ്.പിതാവ് ആലിംഗനം ചെയ്യുന്ന ചിത്രം. ഇതിൽ ഒരു രഹസ്യം ഉണ്ട്.പിതാവിന്റെ രണ്ടു കരങ്ങളിൽ ഇടതു കൈ കരുത്തുള്ള കരം.മറ്റേതു ഒരു അമ്മയുടെ സ്നേഹമുള്ള കരം. ആ മുടിയനായ പുത്രൻ ആലിംഗനം ചെയ്യുന്ന ആ അപ്പൻ. കരുണയുള്ള അപ്പനും സ്നേഹമുള്ള അമ്മയും ആണ്.
Rahamim ഒരു അമ്മയുടെ സ്നേഹവും അപ്പന്റെ കരുണയും ഒത്ത് ചേരുന്നത്.
പാപം രത്നങ്ങൾ ആണ്. അത് മുഴുവൻ സ്വീകരിക്കുവാൻ ആണ് ഈശോ വന്നിരിക്കുന്നത്. മുഴുവൻ സമർപ്പിക്കുവാൻ ഈശോ പറയുന്നത് ,നമ്മുടെ പാപത്തെ കൂടി സമർപ്പിക്കാൻ ആണ്.
John Paul രണ്ടാമൻ മാർപ്പാപ്പ ആണ് ദൈവം കരുണ ആണ് എന്ന് ലോകത്തിൽ പ്രചരിപ്പിച്ചത്. അതിനu ശേഷം വന്ന ബനഡിക്ട പാപ്പ ആണ് God is love എന്ന ചാക്രിക ലേഖനം എഴുതിയത്.ഇത് രണ്ടിന്റെയും. പരിശുദ്ധാത്മാവ് നമ്മിലേക്ക് ഒഴുക്കിയ ഒഴുക്കിനെ മുന്നോട്ട് കൊണ്ടു പോകാൻ ഒരു പാസ്റ്റർ ലെവലിലേക്ക് ജനങ്ങളിലേക്ക് ലയിപ്പിക്കാൻ മറ്റൊരു കരുണയുടെ പ്രവാചകൻ വന്നു. പോലെ ഫ്രാൻസിസ്. അദ്ദേഹം പറഞ്ഞു,പുതിയതായി ഞാനൊന്നും ചെയ്യുന്നില്ല. ഇവർ കൊണ്ട് വന്നിരിക്കുന്ന ഇൗ കരുണയുടെ പ്രവാഹത്തെ ജനങ്ങളിലേക്ക് എത്തിക്കുക . ഞാൻ ലോകത്തിന്റെ അതിർത്തികളിലേക്ക് പോകും ജനങ്ങളിലേക്ക് പോകും കരുനക്കായി നോക്കിയിരിക്കുന്ന പാവങ്ങളിലേക്ക് പോകും. ദൈവം കരുണയാണ്.
കരുണയുടെ വർഷം ആഘോഷിച്ചപ്പോൾ അത് മുഴുവനായി മനസ്സിലാക്കാത്തവർ ആണ് നമ്മൾ
,കരുണയുടെ കാലം കഴിഞ്ഞു,ഇനി നീതിയുടെ കാലം.അങ്ങിനെ പറഞ്ഞ അർ ആണ് നമ്മൾ.സുവിശേഷത്തിന്റെ രഹസ്യം അറിയാതെ ആണ്.
Rahamim എന്ന് പറഞ്ഞാല് അമ്മയുടെ ഗർഭം. അമ്മയുടെ ജീവനുമായ് ആ കുഞ്ഞിനെ ബന്ധിപ്പിച്ചിരിക്കുകയാണ്. ഗർഭത്തിൽ ഇരിക്കുന്ന കുഞ്ഞിനെ ഒരു ഗർഭ പാത്രം എങ്ങിനെ ഒക്കെ പരിപാലിക്കുന്നു ,അങ്ങിനെ ഒക്കെ ദൈവം നമ്മെ പരിപാലിക്കുന്നു. നമ്മൾ പോലും അറിയാതെ. ഗർഭ പാത്രത്തിൽ ആ കുഞ്ഞു ഇരിക്കുന്നത് വെള്ളത്തിലും രക്തത്തിലും. അമ്മയുടെ ജീവ രക്തവും ആയി ബന്ദിപ്പിച്ചിരിക്കുക ആണ്. അമ്മ പോലും അറിയാതെ ആ കുഞ്ഞിന് ആവശ്യമുള്ളതെല്ലാം ദൈവം കൊടിലുക്കുന്ന് അമ്മ പ്രസവിക്ക്പോൾ വരുന്നത് ആദ്യം വെള്ളവും രക്തവും ആണ്. അതാനുവ്കുറിഷിൽ നിന്നും ഒഴുകിയത്. അന്ന് കുരിശിൽ നിന്നും ഒഴുകിയത്. അങ്ങിനെ യേശുവിന്റ പിളർപ്പിൽ നിന്നാണ് കൂദാശകൾ ഉണ്ടായത്. കുരിശിന്റെ ചുവട്ടിൽ നിൽക്കുന്നത് അമ്മയാണ്. ഈശോ പറഞ്ഞു ഇതാ നിന്റെ അമ്മ.അങ്ങിനെ മാതാവിനെ നമ്മുടെ അമ്മയായി നൽകി. അമ്മയിൽ നിന്നും സഭ ഉണ്ടാകുന്നു. വിശ്വാസി ജനിക്കുന്നു. ആ വിശ്വാസി ജനിക്കുന്നത് ഈശോയുടെ ഉള്ളിൽ നിന്നും ഒഴുകിയ രക്തത്തിൽ നിന്നും വെള്ളത്തിൽ നിന്നും ആണ് .
നമ്മൾ പഴയത് പിടിച്ചു ഇരിക്കായാണെങ്കിൽ പുതിയത് കിട്ടുകയില്ല .പഴയത് കടന്നു പോയി.
കരുണയുടെയും നീതിയുടെയും കൂട്ടായ്മയാണ് Rahamim.
നമ്മിലെ അജ്ഞതയും മൂലപാപവും അകറ്റുന്നതിനാണ് ഈശോയുടെ വരവ് .


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment