ഉപഭോഗ സംസ്കാരത്തിന്റെ കാണാപ്പുറങ്ങൾ

* ഉപഭോഗ സംസ്കാരത്തിന്റെ കാണാപ്പുറങ്ങൾ*

വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ് . ഫാർമസിസ്റ്റില്ല … കടയിലെ പയ്യൻ ചീട്ട് നോക്കി ഗുളിക തന്നു … പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി – ” ബോസ് എവിടെ ? ലീവാണോ ?”

:”അല്ല ! അദ്ദേഹത്തിന്റെ ഭയങ്കര തലവേദന .. ഒരു കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ് ബേക്കറിയിൽ പോയതാ ….’,, “

ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി
🤔🤔
അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല … ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ് .. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റൻറ് …

അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ ..

ഡോ. വന്നൂ … മരുന്നുകളുടെ എണ്ണവും അളവും കൂട്ടി …. മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു …

വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു …

അപ്പോൾ അദ്ദേഹം പറയുന്നു – കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും … ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്രെ 😃😃
ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ . കണ്ണാേടിച്ചു…

🤔🤔
ഭാര്യയുടെ കൂടെ ബ്യൂട്ടീ പാർലറിൽ പോയതാണ് … മുടി സോഫ്റ്റക്കാനും സ്ട്രെയിറ്റൻ ചെയ്യിക്കാനും ബ്യൂട്ടീഷ്യൻ പായക്കേജുകൾ കാണിച്ചു 1500 മുതൽ 3500 വരെയുള്ള പാക്കേജുകൾ …

സ്ഥിരം കസ്റ്റമറായ കൊണ്ട് 500 രൂപ കുറച്ച് 3000 ന് നല്ല package തന്നു

ബ്യൂട്ടീഷ്യന്റെ നീളൻ മുടിയിൽ നിന്നും നല്ല ഒരു സുഗന്ധം വരുന്നുണ്ട് … കൗതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി – മാഡം എന്താണ് hair treatment ചെയ്യുന്നെ എന്ന് ..

”ഞാൻ വെളിച്ചെണ്ണയിൽ മൈലാഞ്ചിയും കർപ്പൂരവും പൊടിച്ചിട്ട് ചൂടാക്കി തേക്കും … മുടി സോഫ്റ്റാവും പിന്നെ മുടി തഴച്ചു വളരുകയും ചെയ്യും “

മാഡത്തിന്റെ മറുപടി കേട്ട് ഞാൻ കൈയ്യിലെടുത്ത 3000 രൂപ താഴെ വീണു പോയി 😃😃
🤔🤔🤔

അകന്ന ഒരു ബന്ധുവിന്റെ ഡയറി ഫാം കാണാൻ പോയി . എകദേശം 150 വിദേശ ഇനം പശുക്കൾ.. കുറെ പണികാർ .. കറവയക്കും മറ്റ് കാര്യങ്ങൾക്കും മെഷീൻസ് …
കൊള്ളാം …

ഫാമിന്റെ ഒരു ഭാഗത്ത് 2 നാടൻ പശുക്കൾ പച്ചപ്പുല്ല് തിന്നുന്നു …

അതെന്താ 2 എണ്ണം മാത്രം നാടൻ … കൗതുകം കൊണ്ട് ചോദിച്ചു പോയി …

പണിക്കാരൻ പറയുകയാ
” മുതലാളിടെ വീട്ടിലേക്കുള്ള പാലിനും തൈരിനും വേണ്ടി പ്രത്യേകം പച്ചപ്പുല്ല് കൊടുത്ത് വളക്കണതാ … ഇവയ്ക്ക് കാലിത്തീറ്റയും ഹോർമോണുമൊന്നും കൊടുക്കില്ലാന്ന് 😃😃
🤔🤔🤔

😃😃😃

ആ പ്രസിദ്ധമായ ഹോട്ടലിൽ ഞാനും കുടുംബവും ഇന്ന് കഴിക്കാൻ പോയി … നല്ല ശുദ്ധമായ സ്വാദിഷ്ടമായ ഊണ്.. കഴിച്ച് ചിലത് പാഴ്സലും വാങ്ങി ബില്ല് കൊടുത്തു പോരാൻ നേരം … മുതലാളിയോട് കുശലപ്രശ്നം നടത്തി … ശുദ്ധമായ നെയ്യും വെളിച്ചണ്ണയും ചേർത്തുണ്ടാക്കുന്ന ഇവിടുത്തെ ഭക്ഷണം വീട്ടിലെ ഫുഡിനേക്കാൾ കേമമെന്ന് അദ്ദേഹം അഭിമാനം കൊണ്ടു …

അദ്ദേഹം വിസിറ്റിങ്ങ് കാർഡ് നൽകാം എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി .. അപ്പോളാണ് ഒരു നാലടുക്കിന്റെ സ്റ്റീൽ ടിഫിൻ കാര്യർ ഒരു പയ്യൻ മുതലാളിയുടെ റൂമിലേക്ക് കൊണ്ടു പോകുന്നു …
” ഇതെന്താ ? “എന്ന എന്റെ ചോദ്യത്തിനുത്തരമായി പയ്യൻ പറഞ്ഞു
“മുതലാളിക്കുള്ള ഊണ് വീട്ടിൽ നിന്നും കൊണ്ടുവരുന്നതാ ”

അതെന്നാ എന്തെങ്കിലും വിശേഷമുണ്ടോ ഇന്ന് … എന്ന എന്റെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു – എന്നും മുതലാളിക്കുള്ള ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരികയാണ് …അദ്ദേഹം ഇവിടുത്തെ ഭക്ഷണം കഴിക്കാറില്ല “

കാരണമറിയാതെ ഞാൻ ചിന്താധീനനായി എന്റെ കൈയ്യിലിരിക്കുന്ന 1650 രൂപയുടെ ബില്ലിലേക്ക് നോക്കി നെടുവീർപ്പിട്ടു …🤔🤔

🤔🤔🤔🤔

* വിശ്വാസം …അതല്ലെ എല്ലാം *🙏।


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment