പെണ്ണ് കാണൽ ചടങ്ങ്

പെണ്ണ് കാണൽ ചടങ്ങ്

പെണ്ണുകാണൽ കഴിഞ്ഞ് വണ്ടി തിരിച്ച് വീട്ടിലെത്തും മുമ്പ് പെണ്ണിന്റെ തീരുമാനമറിഞ്ഞു….. ചെക്കനെ വിവാഹം കഴിക്കാൻ ഇഷ്ടമില്ലത്രെ.
എല്ലാരും ഞെട്ടി.

ബസ് സ്റ്റോപ്പിൽ വെച്ച് തമ്മിൽ കണ്ട് ഇഷ്ടപ്പെട്ടവരായിരുന്നല്ലോ. പിന്നെന്ത് പറ്റി ?
ചെറുക്കനോട് കൂട്ടുകാർ ചോദിച്ചു:

”രണ്ടു മിനുട്ട് ഒറ്റയ്ക്കു സംസാരിച്ചപ്പോഴേക്കും അവൾക്കു നിന്നെ വേണ്ടെന്നു തോന്നാൻ മാത്രം നീ എന്തു വർത്തമാനമാ പറഞ്ഞത് ? “

ചെക്കൻ:” ഞാൻ പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല “

കൂട്ടുകാർ: ”ശരിക്കൊന്നോർത്തേ, എന്തെങ്കിലും മോശമായി കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ മറ്റോ..? ”

ചെക്കൻ: ”’ഇല്ലെന്നേ. റൂമിൽ അവടച്ഛന്റെ ഫോട്ടോയുണ്ടായിരുന്നു- പട്ടാള യൂണിഫോമിൽ . അത് കണ്ട്,
“അച്ഛൻ പട്ടാളത്തിലായിരുന്നോ എന്നു വെറുതെ ഒന്നു ചോദിച്ചു……… ,വേറെ സംസാരമൊന്നും ഉണ്ടായിട്ടില്ല”

കൂട്ടുകാർക്ക് ഒന്നും പിടികിട്ടിയില്ല.

ഇതേ സമയം പെൺ വീട്ടിൽ ,പെൺകുട്ടിയോടു സംസാരിക്കുകയായിരുന്നു അവളുടെ അമ്മയും സഹോദരനും.

സഹോദരൻ: ”നീയെന്താ അവനെ വേണ്ടെന്നു പറഞ്ഞത്. അവൻ എന്താ നിന്നോടു സംസാരിച്ചത് ?”

പെൺകുട്ടി: ” എന്തു സംസാരിക്കാൻ ? സുഭാഷ് ചന്ദ്ര ബോസിന്റെ പടം കണ്ടാൽ മനസിലാവാത്ത പൊട്ടനെ എനിക്കു വേണ്ട .”


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment