പെസഹാചരണം

🔷 പെസഹാചരണം – ചവറപ്പുഴ ജെയിംസച്ചൻ –

Pesaha of Mar Thoma Nasranis

നസ്രാണികളുടെ പെസഹാചരണത്തെകുറിച്ചു ചവറപ്പുഴ ജെയിംസ് അച്ചൻ (നസ്രാണി റിസേർച്ച് സെന്റർ , നല്ലതണ്ണി) SMYM കട്ടപ്പന ഫെറോനയുടെ നേതൃത്തത്തിൽ നടക്കുന്ന നസ്രാണി പഠന പരമ്പരക്കായി നൽകിയ ക്ലാസ്..

🔵 പെസഹാവ്യാഴ പെസഹാഭക്ഷണം: ഒരു അനുസ്മരണം

പള്ളിയിലെ പെസഹായാണ് വി.കുർബാന. അത് കൗദാശികമാണ്. കുടുംബത്തിലെ പെസഹാ ഒരു അനുസ്മരണമാണ്. നസ്രാണികളുടെ തനതായ ഒരു പാരബര്യമാണത്. മെസ്രേമിലെ ആദ്യജാത്മന്മാരെ സംഹരിച്ച് കർത്താവിന്റെ ദൂതൻ കടന്നുപോയതിന്റെ, മെസ്രേമിൽ നിന്നും കാനാൻ ദേശത്തേയ്ക്ക് ഇസ്രായേൽ ജനം കടന്നുപോയതിന്റെ, ഈശോമിശിഹാ പരിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഒക്കെ അനുസ്മരണം. കൗദാശിക പുനരവതരണം നടക്കുന്ന പള്ളിയിൽ പെസഹായുടെ അനുസ്മരണം നടത്തേണ്ട ആവശ്യകതയില്ല. പുനരവതരണം നടക്കേണ്ടിടത്ത് പുനരവതരണവും അനുസ്മരണം നടക്കേണ്ടിടത്ത് അനുസ്മരണവും നടക്കട്ടെ.

🔵 പെസഹാ ഭക്ഷണം: പുരാതന പാരമ്പര്യം

കുടുംബനാഥന്റെ കാർമ്മികത്വത്തിൽ കുടുംബത്തിൽ നടത്തപ്പെടുക എന്നതാണ് പെസഹാഭക്ഷണത്തിന്റെ ക്രമം. അത് യഹൂദപാരമ്പര്യത്തിന്റെ തുടർച്ചയാണ്. അത് അതിന്റെ ചൈതന്യത്തിനും അർത്ഥത്തിനും കോട്ടം സംഭവിയ്ക്കുന്ന വിധത്തിൽ പുരോഹിതന്റെ നേതൃത്വത്തിൽ പള്ളിയിലേയ്ക്ക് മാറ്റപ്പെടാൻ പാടില്ല. പുരോഹിതന്റെ നേതൃത്വത്തിൽ ഇടവക ജനം അർപ്പിയ്ക്കേണ്ട പെസഹാ വി.കുർബാനയാണ്.

🔴 കുടുംബങ്ങളിലെ പെസഹാഭക്ഷണം

പെസഹാ ഭക്ഷണപാരമ്പര്യത്തിലെ സംഗതികളെല്ലാം കുടുംബവുമായി ബന്ധപ്പെട്ടതാണ്. കുടുംബത്തിൽ പെസഹാ ഭക്ഷണം പാകം ചെയ്തു ഭക്ഷിയ്ക്കുന്നു. കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പെസഹാ അപ്പം ഉണ്ടാക്കുന്നില്ല. പെസഹാ ഭക്ഷണം ഉണ്ടാക്കാത്ത കുടുംബങ്ങളിലേയ്ക്ക് അയല്പക്കക്കുടൂംബങ്ങളിൽ നിന്ന് ഭക്ഷണം എത്തിയ്ക്കുന്നു.

⏺️ മാര്‍ത്തോമ്മ നസ്രാണികള്‍ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഭവനങ്ങളില്‍ നടത്തുന്ന ഒരു വിശ്വാസ ആചരണമാണ്‌ പെസഹാ ഭക്ഷണം അഥവാ പെസഹാ ആഘോഷം. : http://marggam.blogspot.in/2010/03/blog-post.html?m=1

⏺️മാർ തോമാ നസ്രാണികളുടെ ഭവനങ്ങളിലെ പെസഹാചരണ കർമ്മ ക്രമം ഡൌൺലോഡ് ചെയ്യാം.
https://drive.google.com/file/d/1zmOLGYJ222oaUROhyqJWlOE953SHmSwD/view?usp=drivesdk

⏺️ഓശാന മുതൽ ഉയർപ്പ് തിരുന്നാൾ വരെയുള്ള യാമ നമസ്കാരങ്ങൾ ഉൾപ്പെട്ട ദൈവ സ്തുതികൾ എന്ന പുസ്തകത്തിലും ഈ ക്രമം ലഭ്യമാണ്. യാമ നമസ്കാരങ്ങൾ അടക്കം ചൊല്ലുവാൻ ഉള്ള പുസ്തകം ഡൌൺലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://www.nasranifoundation.org/books/pdf/Deivastudikal.pdf

⏺️ഇണ്ടറിയപ്പം മുറിക്കൽ ഇടവകപ്പള്ളിയിലോ? 1981-ൽ റവ. ഡോ. ജേക്കബ് വെള്ളിയാൻ എഴുതിയ ലേഖനം:
http://www.nasranifoundation.org/downloads/pesaha_Vellian.pdf

⏺️മാർ തോമാ നസ്രാണികളുടെ പെസഹ: http://www.nasranifoundation.org/articles/pesaha%28mal%29.html

#പെസഹാ #Pesaha

Courtesy :


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment