സ്വപ്നങ്ങളുടെ അഡ്രസുകൾ
✍️ഷെബിൻ ചീരംവേലിൽ

ചില ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യരെല്ലാം ചിന്തിക്കുന്ന ഒന്നുണ്ട്, എനിക്ക് ആരെങ്കിലും ഒന്നുണ്ടായിരുന്നെങ്കിൽ എന്ന്. എന്റെ അടുത്തു എന്റെ സങ്കടങ്ങൾ കേൾക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന്. മനുഷ്യനെന്നും സങ്കടങ്ങൾ ഉണ്ടാകുമ്പോൾ ആണ് ആരുടെ എങ്കിലും ഒക്കെ സാമിപ്യം ആഗ്രഹിച്ചു പോകുന്നത്. എന്റെ വിഷമതകൾക്കു ചെവികൊടുക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. അങ്ങനെ യിരിക്കുമ്പോൾ ആണ് ചില മനുഷ്യർ വാങ്കയെ പോലെ ചില സ്വപ്നങ്ങളിലേക്ക് കത്തുകൾ എഴുതി തുടങ്ങുന്നത്.
നൂറ്റിയിരുപത്തെട്ടുവര്‍ഷംമുമ്പാണ് റഷ്യന്‍ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ് “വാങ്ക’ എഴുതുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒമ്പതുവയസ്സുകാരന്‍ വാങ്കഷുക്കോവിന്റെ കഥ. മോസ്കോ നഗരത്തിലെ മനുഷ്യത്വരഹിതനായ ഷൂ നിര്‍മാതാവ് അലിയാഖിന്റെ ജോലിക്കാരനാണ് അവന്‍. അയാളുടെ മാത്രമല്ല സഹജീവനക്കാരുടെയും കൊടിയമര്‍ദനങ്ങള്‍ക്കിരയായി അസ്ഥി തുളയ്ക്കുന്ന ഡിസംബര്‍ ശൈത്യത്തെ ചെറുക്കാന്‍ പുതപ്പില്ലാതെ, ആഹാരമില്ലാതെ വിഷമിക്കുന്ന വാങ്ക മുത്തച്ഛന്‍ കോണ്‍സ്റ്റാന്റിന്‍ മക്കറിച്ചിന് തന്നെ രക്ഷിക്കണമെന്ന് യാചിച്ചുകൊണ്ട് കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്തെഴുതുന്നു. ഒടുവിൽ, ഈ കത്ത് ഒരു കവറിലാക്കി ദ വില്ലേജ്, റ്റു മൈ ഗ്രാന്റ്ഫാദർ, കോൺസ്റ്റന്റൈൻ മക്കറിച്ച് എന്നെഴുതി തപാൽപെട്ടിയിൽ നിക്ഷേപിക്കുന്നു.
മനുഷ്യരുടെ പല കുറിപ്പുകളും ഇതുപോലെ ഉള്ള എഴുത്തുകളാണ്. തന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കാൻ എന്തേലും കച്ചിത്തുരുമ്പുകൾ കണ്ടെത്താൻ എനിക്ക് സാധിക്കും എന്ന സ്വപ്‌നങൾ. ചില സ്വപ്നങ്ങൾക്ക് ക്കുള്ള അഡ്രസ് ആയി മാറാൻ സാധിക്കുമോ?
ആശകൾ നഷ്ട്ടപെട്ട മനുഷ്യർക്ക് ജീവിതത്തിൽ പ്രതീക്ഷകളുടെ വീണ്ടെടുപ്പ് ഇതുപോലുള്ളവയാണ് . ആരെങ്കിലും എനിക്ക് കൂട്ടുണ്ടെന്ന തോന്നൽ, ആരേലും എനിക്കുവേണ്ടി വാദിക്കാൻ ഉണ്ടെന്ന ഉറപ്പ്, ഞാൻ കരഞ്ഞാൽ എന്റെ സങ്കടങ്ങൾക്കു കൂട്ടുപോകാൻ ആരേലും ഉണ്ടെന്ന ചില ബോധ്യങ്ങൾ അങ്ങനെ അങ്ങു പോകും. ഏവരുടെയും സ്വപ്ങ്ങൾക്കു കൂട്ടുപോകുന്നവനായി കാലത്തിൽ കൊത്തിയ പ്രത്യാശയുടെ ശ്ലോകമായി നമ്മുടെ ഒക്കെ ജീവിതത്തെ മാറ്റിക്കൂടെ. Daniel Kwan, Daniel Scheinert എന്നിവരുടെ Swiss Man Army എന്ന സിനിമയിൽ നായകനോട് അവന്റെ സൂപ്പർ പവർ ഉള്ള കൂട്ടുകാരൻ പറയുന്നത് പോലെ നിന്റെ ചിന്തകൾക്ക് കൂട്ട് വന്നു ജീവൻ വെപ്പിച്ചു മുന്നോട്ടു കുതിപ്പിച്ചത് ഞാനാണ്. വീഴുന്നവരെ താങ്ങിനിറുത്തുന്ന ജീവന്റെ അവകാശത്തിനും അന്തസ്സിനുംവേണ്ടി പൊരുതുന്ന ഒരു അതിജീവനത്തിന്റെ ജീവിതപ്പൊരുൾ മറ്റുള്ളവർക്ക് ഓതുന്ന ഒന്നാക്കിക്കൂടെ നിന്റെ ജീവിതം .
ജീവിതം എന്നത് പ്രതിരോധം അല്ല പ്രത്യാശയെന്നു മറ്റുള്ളവർക്ക് കാട്ടികൊടുത്തുകൂടെ . പ്രതിസന്ധികൾ കടക്കുമ്പോൾ മനസുതുറന്നിടുന്ന ഒരു ബദൽ സാധ്യതയുടെ പേരാണ് ഈ പ്രത്യാശ . മറ്റൊരു ലോകം സാധ്യമാക്കാനുള്ള ഒരു സമര പ്രതിരോധത്തിന്റെ ഊർജമാണിത് . ഇനിയും ആവിഷ്കരിക്കാത്തതിനെ കാത്തിരിക്കൂ എന്നതാണ് ഈ പ്രത്യാശയുടെ പ്രബുദ്ധത .പുതിയ ചക്രവാളകളിലേക്കു തുറക്കാനും , ഇതുവരെ സങ്കൽപ്പിക്കാൻ ആവാത്തതിനെ സ്വപ്നം കാണാനും പ്രേരിപ്പിക്കുന്നു . മറ്റൊരു ലോകത്തിന്റെ സാധ്യത ഓരോരുത്തർക്കും പ്രധാനം ചെയ്യുന്നു .അനുഭവിച്ചിട്ടില്ലതാണ് നമ്മെ പുനരുജ്ജീവിപ്പിക്കുക . ഇവിടെ ലോകം മോശം ആണെന്ന വിളിയില്ല , കലഹം ഇല്ല .
ഓരോരുത്തർക്കും ഓരോന്നാണ് പ്രതീക്ഷ .അതുകൊണ്ട് പ്രതീക്ഷയല്ല , പ്രതീക്ഷകളാണ് . മറ്റുള്ളവരുടെ ജീവിതങ്ങൾക്ക് ഈ പ്രതീക്ഷകളുടെ ഊർജവും അന്തസത്തയും ഞാൻ എന്ന വ്യക്തിക്ക് ആയി കൂടെ . ദൈവത്തിന്റെനിഴലിനെ ഒരിക്കൽ ദർശിച്ച ആത്മാവിനെ പിന്നെയൊരിക്കലും ഭൂതങ്ങൾക്കും ചെകുത്താന്മാർക്കും ഭയപ്പെടുത്താൻ ആവില്ല . ഒരിക്കൽ സ്വർഗത്തിലേക്ക് നോക്കിയാ നയനങ്ങളെ ഈ ലോകത്തിലെ വേദനകൾക്ക് അടുപ്പിക്കാനാവില്ല .മാറ്റമില്ലാത്തതെന്നു നാം കരുതുന്ന ഈ പ്രപഞ്ചം നാളയുടെ നിശ്ചയത്തിന് വഴങ്ങുകയും ഇന്നും ഇന്നലെയുടെ ആഗ്രഹത്തിന് കീഴടങ്ങുകയും ചെയ്യുന്ന ഇന്നുകളാണ് .
ഒരു ചിന്തപോലെ ജനിച്ചു ഒരു നിശ്വാസംപോലെ മരിച്ചു ഒരു നിഴൽപോലെ പോയ്മറയുന്ന മനുഷ്യാ നീ മടങ്ങി പോകുന്ന അതിഥിയാണ് . എന്നാൽ നിന്നെ ജീവിപ്പിക്കുന്നത് നിന്റെ പ്രതീക്ഷകളാണ് . What human really want is not knowledge but certainty (Betrand Russel ). നിന്റെ ജീവിതം ഒരു അറിവല്ല ഉറപ്പാണ്, മറ്റുള്ളവർക്ക് പ്രതീക്ഷകളുടെ ഉറപ്പ് .
മാർക്‌സ് ന്റെ Love in the time of Cholera യിൽ ഫ്ലോരെന്റിന അരിസാ, ഫെർമിന യോട് പറയുന്നുണ്ട്, 53 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്നാണ് ഞാൻ എന്റെ പ്രണയത്തെ കണ്ടെത്തിയത്. ജീവിതത്തിനു അതിർവരമ്പുകളില്ല, മരണത്തിനെ ഉള്ളു. ഫ്ലോരെന്റിനയുടെ സ്വപ്നത്തിന്റെ അഡ്രസ് ആരുന്നു ഫെർമിന. അതുകൊണ്ടാണ് 622 പേരെ ഭോഗിച്ചിട്ടും അവന്റെ പ്രണയത്തിന്റെ സാഫല്യത്തെ അവനു കണ്ടെത്താൻ പറ്റാഞ്ഞത്.
മറ്റുള്ളവരുടെ പ്രതീക്ഷകൾക്കുള്ള ഉറപ്പായി മാറുക. പ്രതീക്ഷകളോട് ഓൺലൈൻ ആയിരിക്കുക .പ്രതീക്ഷകളോട് ഓഫ്‌ലൈൻ ആകാൻ തുടങ്ങുമ്പോൾ നിന്റെ ജീവതത്തിൽ മരണത്തിന്റെ പദചലനങ്ങൾ പിച്ചവെച്ചു തുടങ്ങുന്നു . ഓർക്കുക എത്തിച്ചേർന്നതല്ല എത്തിച്ചേരേണ്ടതാണ് ജീവിതം .ലോകം മുഴുവൻ വഴികളാണ് , നടക്കുമ്പോൾ തെളിഞ്ഞുവരുന്നതാണ് പാതകൾ .പാതകൾ ഒരാളുടെ നിലപാടും മൂല്യവും ആണ് . നീ നിന്റെ പ്രതീക്ഷകൾ തന്നെ . ചില സ്വപ്നങ്ങൾക്ക് ചിലരുടെ സ്വപ്ങ്ങൾക്കു അഡ്രസുകൾ ആയിമാറുക.
✍️ഷെബിൻ ചീരംവേലിൽ

Leave a comment