പഴം ചൊല്ലുകൾ
1. ഒരുമയുണ്ടങ്കിൽ ഉലക്കമേലും കിടക്കാം.
2. ചക്കിനുവെച്ചത് കൊക്കിനു കൊണ്ടു.
3. അൽപ്പന് ഐശ്വര്യം വന്നാൽ. അർദ്ധരാത്രിയിലും കുടപിടിക്കും.
4. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ.
5. ആനവായിൽ അമ്പഴങ്ങ.
6. ഉപ്പോളം വരുമോ ഉപ്പിലിട്ടത്.
7. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.
9. പുത്തനച്ചി പുരപ്പുറം തൂക്കും.
10. പണമില്ലാത്തവൻ പിണം.
11. മൂക്കില്ല രാജ്യത്ത് മുറിമൂക്കൻരാജാവ്.
12. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക.
13. വീട്ടിൽ തന്നെ വിളവ് തിന്നുക.
14. വിദ്യാധനം സർവ്വധനാൽ പ്രധാനം.
15. വെളുക്കാൻ തേച്ചത് പാണ്ടായി.
16. വിനാശാകാലേ വിപരീതബുദ്ധി.
17. വെള്ളത്തിൽ വരച്ച വരപോലെ.
18. അക്കരെനിന്നാൽ ഇക്കരെ പച്ച.
19. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
20. അടിതെറ്റിയാൽ ആനയും വീഴും.
21. അനുഭവം ആണ് മഹാഗുരു.
22. അട്ടയെപിടിച് മെത്തയിൽ കിടത്തിയാൽ അത് കിടക്കുമോ?
23. അമ്മക്ക് പ്രാണവേദന മകൾക്ക് വീണവായന.
24. അങ്കവും കാണാം താളിയും ഓടിക്കാം.
25. വായിൽ തോന്നിയത് കോതക്കുപാട്ട്.
Collected and Texted by Leema Emmanuel

Leave a comment