പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്.( ആമോസ്, 8:11) ഞങ്ങളുടെ സൃഷ്ടാവും പിതാവുമായ ദൈവമേ , ഞങ്ങളങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. .ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവൃത്തികളും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെയ്ക്കുന്നു .വിശ്വാസത്തോടും തീഷ്ണതയോടും കൂടി അങ്ങേക്കു വേണ്ടി ജോലി ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കണമേ.ഞങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പ്രകാശം വീശി ഞങ്ങളെ നയിക്കുകയും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ .ദൈവ രാജ്യത്തിലേക്കുള്ള യാത്രയില്‍ തുണയും സങ്കേതവും നല്‍കി സ്നേഹപൂര്‍വ്വം ഞങ്ങളെ നയിക്കുകയും അങ്ങയുടെ പരിപാലനയുടെ തണലില്‍ ഇന്നേ ദിവസം ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ. ഈശോയെ, എൻറെ മാതാപിതാക്കളേയും സഹോദരീ സഹോദരന്മാരെയും സ്നേഹിതരെയും ഗുരുജനങ്ങളെയും ഉപകാരികളെയും എൻറെ പ്രാർത്ഥന ആഗ്രഹിക്കുന്ന ഏവരെയും അങ്ങ് അനുഗ്രഹിക്കണമേ.അവരെയെല്ലാം അങ്ങയോടുള്ള ഐക്യത്തിൽ സദാ കാത്തുകൊള്ളണമേ. ആദ്ധ്യാത്മീകവും ശാരീരികവുമായ അനുഗ്രഹങ്ങൾ അവർക്കു നൽകണമേ. വേദനയിൽ സഹനശക്തിയും അപകടങ്ങളിൽ ധൈര്യവും രോഗത്തിൽ ശാന്തിയും പ്രയാസങ്ങളിൽ സന്തോഷവും കൊടുത്തനുഗ്രഹിക്കണമേ. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു നിത്യശാന്തി നൽകണമേ. പ്രലോഭനങ്ങളിൽ അകപ്പെടുന്നവർക്ക് കരുണയും പുണ്യജീവിതം നയിക്കുന്നവർക്ക് സ്ഥിരതയും കൊടുക്കണമേ. സഭയെയും രാഷ്ട്രത്തെയും അനുഗ്രഹിക്കണമേ.ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment