മീഡിയയിലൂടെയും ഈശോ നമ്മിലേക്ക്

ദൈവത്തിന് സ്തുതി…
ഇശോയിൽ സ്നേഹിതരെ..

ഇന്ന് സോഷ്യൽ മീഡിയ യിലൂടെയും ഈശോ നമ്മിലേക്ക് കടന്ന് വരുമ്പോൾ എത്രത്തോളം ആ ദൈവത്തെ ഉൾക്കൊള്ളാൻ നമ്മുക്ക് സാധിക്കുന്നുണ്ട്…?
കാരണം ദിവ്യകരുണ്യത്തിൽ വസിക്കുന്ന ഒരു ദൈവത്തെയാണ് നമ്മുക്ക് കൂടുതൽ പരിചയം (അപ്പോൾ ഓണ്ലൈൻ ഈശോയെ കുറച്ച് ബുദ്ധിമുട്ട് ആവും)…

“ഒരിക്കൽ ഇതേ ദൈവം ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവന്റെ അപ്പം ആണ് എന്ന് പറഞ്ഞപ്പോൾ കേട്ട് നിന്നവർ ഗ്രഹിക്കാനാകാതെ തിരിഞ്ഞു പോകുന്നത് നാം വചനത്തിൽ കാണുന്നുണ്ട്…”

(കാരണം ദൈവ സ്നേഹവും, ആ ദൈവത്തിന്റെ എളിമയും മനുഷ്യ ബുദ്ധിക്ക് പലപ്പോഴും അന്യമാണ്)

ഇന്നും മനുഷ്യനെ തേടി ഇറങ്ങിയ ആ ദൈവം ഇന്നത്തെ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയും മനുഷ്യഹൃദയത്തിലേക്ക് കടന്നുവരാനായി ആഗ്രഹിക്കുമ്പോൾ തിരിഞ്ഞു പോകുന്നവരായി നാം മാറരുത്…

പള്ളികൾ അടച്ച് പൂട്ടുമ്പോഴും ദിവ്യകാരുണ്യ നാഥനെ ദിവ്യകാരുണ്യ അവസ്ഥയിൽ സ്വീകരിക്കാൻ സാധിക്കാതെ വരുമ്പോഴും…

ഒന്നോർക്കണം … വചനം പഠിപ്പിക്കുന്നു

ദൈവത്തിന്‍െറ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ .
1 കോറിന്തോസ്‌ 3 : 17

ദൈവം വസിക്കുന്ന ആലയത്തിൽ ആ ദൈവത്തെ കാണാൻ സാധിച്ചാൽ

ഈശോ പഠിപ്പിക്കുന്നു…

ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌ .
യോഹന്നാന്‍ 4 : 24

ഇന്ന് കൂദാശകൾ സോഷ്യൽ മീഡിയ ലൂടെ ഈശോ നമുക്കായി ഒരുക്കുമ്പോൾ, നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന ദൈവം തന്റെ സ്നേഹത്തെ ഉജ്വലിപ്പിക്കാൻ സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ അവിടെയും ദൂരങ്ങൾക്കതീതമായ ഈശോയുടെ രക്ഷകരപദ്ധതി തിരിച്ചറിഞ്ഞു ഹൃദയപൂർവ്വം നമ്മുക്ക് പങ്കെടുക്കാം

(ഇന്ന് ഈശോ നമ്മോട് ചോദിക്കുന്നുണ്ട് നിന്റെ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനം എവിടെയാണെന്ന്)

ഇന്ന് ഈശോ അവസരമൊരുക്കുന്നുണ്ട് പള്ളിയിൽ ഒരുക്കിയ ഈശോയുടെ രൂപം നോക്കി ആരാധിക്കാൻ അല്ല…

ഹൃദയത്തിൽ വസിക്കുന്ന ഈശോയുടെ സാനിധ്യം തിരിച്ചറിഞ്ഞ് ആരാധിക്കാൻ…

ഇന്ന് സോഷ്യൽ മീഡിയ വഴി ഉള്ള ദൈവരാജ്യ ശുശ്രുഷ ശക്തിപ്പെടാൻ ഒരു കാരണം കൂടി ഒന്ന് ചിന്തിക്കാം…

20 വർഷം മുൻപ് വെച്ച് താരതമ്യം ചെയ്താൽ ഒരു വാക്ക് ,പ്രവർത്തി കൊണ്ട് ചുറ്റും നിൽക്കുന്ന പത്തോ,ഇരുപതോ വ്യക്തികളെ മുറിപ്പെടുത്താൻ സാധിക്കുമായിരുന്നെങ്കിൽ…

ഇന്ന് സോഷ്യൽ മീഡിയ വഴി അത് ആയിരത്തിനും,ലക്ഷത്തിനും അപ്പുറമാണ്…

മരിക്കാത്ത വ്യക്തികൾ മരിച്ചെന്നും ,ചെയ്യാത്ത തെറ്റുകൾ ചെയ്‌തെന്നും പറഞ്ഞു പോസ്റ്റ് ചെയ്യുന്നവരും, ലൈക്ക്‌,ഷെയർ ചെയ്യുമ്പോൾ ,
ചെയ്യുന്നവരും ഓർക്കുക ആ തെറ്റിന് നമ്മളും ഭാഗഭാക്കാകുവാണ്…നാം ചെയ്ത ലൈക്കും, ഷെയറും ഒരിക്കൽ നമ്മെ വിധിക്കും…

അങ്ങനെ എങ്കിൽ ഇതുപോലെ
സത്യം തിരിച്ചറിയാതെയുള്ള മെസ്സേജുകൾ വഴിയും, മറ്റ് പ്രവർത്തികളിലൂടെയും സോഷ്യൽ മീഡിയ വഴി ചെയ്തുകൂട്ടിയ പാപത്തിന്റെ ആധിക്യം എത്രയോ അധികമായിരിക്കും…

കാരണം
ഒരു പാപം മനസിൽ വിചാരിക്കുമ്പോൾ ആ പാപം ചെയ്തു കഴിഞ്ഞു എന്ന് പഠിപ്പിച്ച ഒരു ദൈവത്തെയാണ് നാം അനുയാത്ര ചെയ്യുന്നത്

അവന്‍ തുടര്‍ന്നു: ഒരുവന്‍െറ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌ .
മര്‍ക്കോസ്‌ 7 : 20
(മനുഷ്യന്റെ ഓരോ പ്രവർത്തിയും അവന്റെ ഉള്ളിൽ നിന്ന് വരുന്നുവെന്ന് ഈശോ പഠിപ്പിച്ചല്ലോ)

പലരും പറഞ്ഞു കേട്ടിട്ടുണ്ട് സോഷ്യൽ മീഡിയ തിന്മയുടെ ഒരു ആയുധമായി മാറിയിരിക്കുന്നു…എന്ന്…

(ഒരിക്കൽ ശാപത്തിന്റെ പ്രതീകമായിരുന്ന കുരിശ്‌ ഈശോ രക്ഷയുടെ അടയാളമാക്കി മാറ്റിയത് പോലെ)”അവിടെയും എല്ലാ കുരിശും അല്ല കേട്ടൊ”

പാപം വര്‍ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്‌തു; എന്നാല്‍, പാപം വര്‍ധിച്ചിടത്ത്‌ കൃപ അതിലേറെ വര്‍ധിച്ചു .
റോമാ 5 : 20

റോമാ 5.20 പറയുന്നത് പോലെ കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് സാങ്കേതിക വിദ്യയിലൂടെ തിന്മയുടെ സ്വാധീനം ആധിപത്യം പുലർത്തിയപ്പോൾ…

പലപ്പോഴും നാം തിരിച്ചറിയാതെ സാങ്കേതിക വിദ്യകൾ നമ്മുക്ക് തിന്മയായി ഭവിച്ചെങ്കിൽ
ഇന്ന് അത് അനുഗ്രഹമായി ഈശോ മാറ്റുന്നു…

സോഷ്യൽ മീഡിയ വചനപ്രഘോഷണവേദിയായി മാറി,

ഈശോയുടെ തിരുശരീര രക്തങ്ങൾ പങ്കുവയ്ക്കപ്പെടുന്ന സ്‌പേസ് ആയി …

ഇന്നേ വരെ ചെയ്തു പോയ പാപങ്ങളുടെ കറകൾ പോലും കഴുക്കികളയാൻ പത്രോസിന് കൈ മാറിക്കിട്ടിയ അധികാരം
പൂര്ണദണ്ഡ വിമോചനം സോഷ്യൽ മീഡിയ യിലൂടെ ഈശോ നമ്മിലേക്ക് ഒഴുക്കി(സഭയുടെ ചരിത്രസംഭവം)

നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടണം എന്ന് ആഗ്രഹിച്ച ആ ദൈവത്തിനു മുന്നിൽ പലപ്പോഴും നമുക്കത് സാധിക്കാതെ വന്നപ്പോൾ ,ഇന്ന് ആ ദൈവം നമ്മുടെ സ്‌പേസ്‌… നാം ആയിരിക്കുന്ന അവസ്ഥയിലേക്ക് കടന്ന് വരാൻ സോഷ്യൽ മീഡിയ യും ഉപകരണമാക്കുന്നു…

കല്ലും മണ്ണും കൊണ്ട് പണിത പള്ളികൾ പലപ്പോഴും അടച്ചു പൂട്ടുമ്പോഴും…..

ഹൃദയങ്ങൾ ചേർത്ത് വെച്ച് ഒരുമയോടെ ഈശോയെ വിളിക്കുന്ന അനേകം സ്‌പേസ്‌ ഇന്നിന്റെ സാങ്കേതിക തികവിൽ ഈശോ ഒരുക്കുന്നു…

ഹൃദയത്തിൽ വസിക്കുന്ന ദൈവത്തിന്റെ ജ്വലിക്കുന്ന സ്‌നേഹം ചേർത്ത് വെച്ച് ദൈവത്തെ ആരാധിക്കുന്ന ആലയമായി….!

രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും എന്ന് പറയുമ്പോൾ…

ഈശോ നോക്കിയത് ശരീരം ആയിരിക്കുമോ..?
അതോ മനസോ…?

ഇന്ന് ഈശോ നമ്മുക്കായി ഒരുക്കുന്ന അവസരങ്ങൾ ഏറ്റവും സ്നേഹത്തോടെ ഭയഭക്തിബഹുമാനത്തോടെ ഉപയോഗപ്പെടുത്താം
ഈശോ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ…

✍️ Joseph.
Divina misericordia Portugal


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment