🌻🌻🌻 പ്രഭാത പ്രാർത്ഥന 🌻🌻🌻
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
“നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്‌ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.”
ഏശയ്യാ 54 : 7
ഞങ്ങളുടെ ആനന്ദത്തിന്റെ കാരണവും ജീവിതത്തിന്റെ കേന്ദ്രവുമായ യേശുവേ, എന്നോടും ലോകം മുഴുവനോടുമുള്ള സ്നേഹത്താൽ ഉയർത്തെഴുന്നേറ്റതിനായി അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു. ഉയർത്തെഴുന്നേറ്റു ഞങ്ങളുടെ ജീവിതത്തിൽ അതിജീവനത്തിന്റെ പ്രതീക്ഷ നല്കിയതിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. എല്ലാ സഹനങ്ങൾക്കും ക്രൂശിക്കപ്പെടലിനുമപ്പുറം ഒരു ഉയർത്തെഴുന്നേൽപ്പ് ഞങ്ങളെ കാത്തിരിക്കുന്നതിനായി സ്തോത്രം. കർത്താവേ ജീവന്റെയും നിത്യജീവന്റെയും ഉറവിടമായ അങ്ങുതന്നെ ഇപ്പോൾ ലോകം കടന്നുപോകുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ശക്തിപ്പെടുത്തണമേ. ആത്മീയ-ഭൗതീക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ മനസ്സ് പതറാതെ കാക്കണമേ. ഇവയൊക്കെയും കടന്നുപോകുമെന്നും എന്നാൽ അങ്ങയുടെ സ്നേഹം ഒരിക്കലും കടന്നുപോവുകയില്ലെന്നും ഞങ്ങൾക്കറിയാം നാഥാ. എന്നാലും മാനുഷികമായി ഞങ്ങൾ പതറുമ്പോൾ സ്വർഗീയമായ അങ്ങയുടെ ശക്തിപ്പെടുത്തൽ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ട. ഭവനങ്ങളിൽ ആയിരിക്കുന്നവരെയും വിദേശ രാജ്യങ്ങളിൽ ആയിരിക്കുന്നവരെയും സംരക്ഷിക്കുമായും അനുഗ്രഹിക്കുകയും ചെയ്യണമേ. ഈ മഹാമാരിയുടെ തലയെ തകർക്കണമേ. അന്ധകാര ശക്തി അങ്ങയുടെ മക്കളുടെമേൽ പ്രബലപ്പെടാൻ ഇടയാക്കല്ലേ. ഈ ലോക്ക് ഡൌൺ കാലഘട്ടം ഞങ്ങൾ നിരാശയിലേക്കു നയിക്കപ്പെടാതെ മരണത്തെപ്പോലും തോൽപ്പിച്ച അങ്ങിൽ ശരണപ്പെട്ടുകൊണ്ട് പ്രത്യാശയോടെ ജീവിക്കുവാൻ കർത്താവേ അങ്ങയുടെ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളിൽ നിറയ്ക്കണമേ..ഇന്ന് മരിക്കുന്നവരെ സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കേണമേ. ആമേൻ.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment