ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
ആഴമാർന്ന നിൻ മഹാത്യാഗത്തെ
പകരമെന്തു നൽകിടും ഞാൻ ഇനീ
ഹൃദയം പൂർണ്ണമായി നൽകിടും നാഥനിൽ (2)
സൃഷ്ടികളിൽ ഞാൻ കണ്ടുനിൻ കരവിരുത്
അദ്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണതയും(2)
പകരമെന്തു നൽകിടും ഞാൻ ഇനീ
നന്ദിയാൽ എന്നും വാഴ്ത്തും സൃഷ്ടാവേ (2)
( ക്രൂശിൽ കണ്ടു)
അടിപിണരിൽ കണ്ടു ഞാൻ സ്നേഹത്തെ
സൗഖ്യമാകും ഏശുവിൻ ശക്തിയെ (2)
പകരമെന്തു നൽകിടും ഞാൻ ഇനീ
എന്നാരോഗ്യം നൽകുന്നു താതനായി (2)
(ക്രൂശിൽ കണ്ടു… )
മൊഴിയിൽ കേട്ടു രക്ഷയെൻ ശബ്ദത്തെ
വിടുതൽ നൽകും നിൻ ഇമ്പവചനത്തെ (2)
പകരമെന്തു നൽകിടും ഞാൻ ഇനീ
ദേശത്തെങ്ങും പോകും സുവിശേഷവുമായി (2)
നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായി
ശുദ്ധരക്തം നീ ചിന്തി ഞങ്ങൾക്കായി
പകരമെന്തു നൽകിടും ഞാൻ ഇനീ(2)
അന്ത്യത്തോളം ഓർമിക്കും യാഗത്തെ (2)
പകരമെന്തു നൽകിടും ഞാൻ ഇനീ
ഹൃദയം പൂർണ്ണമായി നൽകിടും നാഥനിൽ
പകരമെന്തു നൽകിടും ഞാൻ ഇനീ
നന്ദിയാൽ എന്നും വാഴ്ത്തും സൃഷ്ടാവേ
പകരമെന്തു നൽകിടും ഞാൻ ഇനീ
എന്നാരോഗ്യം നൽകുന്നു താതനായി
(ക്രൂശിൽ കണ്ടു… )
Texted by Leema Emmanuel

Leave a comment