ഓർമവെച്ച നാൾമുതൽ
ഓസ്തിയിൽ നിന്നെ കാണുന്നു
വാഴ്ത്തുന്നു
കുഞ്ഞുനാൾ മുതലെന്റെ മാനസ്സത്തിന്റെ
ഭാഗ്യമേ (2)
(ഓർമവെച്ച…. )
എല്ലാരും നിന്നെ സ്വീകരിക്കാനായി
നിരചേരുന്നത് കണ്ട നേരം
ആയിരംനാവിൽ കുർബാനയായി
അവിടുന്നലിയുന്ന നേരം
ഈശോ വരണേ ഉള്ളിൽ എന്നും
ഞാനും പ്രാർത്ഥിച്ചിരുന്നു (2)
ദിവ്യകാരുണ്യം സ്വീകരിക്കാനായി
ഞാനും കൊതിച്ചിരുന്നാനാൾ
കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായി
ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരണേ ഉള്ളിൽ എന്നും
ഞാനും പ്രാർത്ഥിച്ചിരുന്നു (2)
(ഓർമവെച്ച….)
Texted by Leema Emmanuel

Leave a comment