🍓 മധുരം വചനം 🍓
2020 ഏപ്രിൽ 1️⃣7️⃣🦋
“പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.”
(യോഹ. 20 : 3 – 4)
കല്ലറയിലേയ്ക്ക് ഓടിയവർ..
രണ്ടുപേരാണ് ഓടിയത് – പത്രോസും യോഹന്നാനും. യോഹന്നാൻ കൂടുതൽ വേഗം ഓടിയെന്നാണ്. എന്താവും കാരണം?
യോഹന്നാൻ സ്വയമേ കൊടുക്കുന്ന ഒരു വിശേഷണമുണ്ട്, “യേശു സ്നേഹിച്ചിരുന്ന വൻ” (യോഹ. 13, 23).
കൂടുതൽ വേഗം ഓടാൻ അവനെ പ്രേരിപ്പിച്ചത് കൂടുതൽ സ്നേഹിച്ചിരുന്നു എന്നത് തന്നെ !
ഉവ്വോ?
കൂടുതൽ സ്നേഹിച്ചാൽ കൂടുതൽ
ഓടാൻ പറ്റുമോ?
ഓടാനാകും എന്നത് നമ്മുടെയൊക്കെ ജീവിത പാഠങ്ങൾ..!
നോക്കൂ, നമുക്ക് ചുറ്റും
ആർക്കൊക്കെയോ വേണ്ടി
കൂടുതൽ ഓടുന്നവരും,
കൂടുതൽ ജോലി എടുക്കുന്നവരും,
കൂടുതൽ കരുതുന്നവരും,
കൂടുതൽ ഉറക്കിളയ്ക്കുന്നവരും,
കൂടുതൽ ക്ഷമിക്കുന്നവരും
കൂടുതൽ പ്രാർത്ഥിക്കുന്നവരും,
കൂടുതൽ സഹിക്കുന്നവരും..
…………………………..
കൂടുതൽ സ്നേഹിക്കുന്നവരാണ് !!
യോഹന്നാനിലേയ്ക്ക് എനിക്ക് എത്ര ദൂരമുണ്ട്?
ശുഭരാത്രി സ്നേഹപൂർവം,
✍️അജോച്ചൻ

Leave a comment