കാഞ്ഞിരപ്പള്ളി പഠിപ്പിക്കുന്നത്

“മനുഷ്യൻ മനുഷ്യൻ്റെ ചെന്നായ് ആണ്” പ്ലൗത്തൂസ് (250-184 Bc) ഒരു ഹാസ്യ നാടകത്തിൽ പറഞ്ഞ ഈ വാചകം തോമസ് ഹോബ്സ് തൻ്റെ രാഷ്ട്രീയ സിദ്ധാന്തത്തിൻ്റെ അവതരണത്തിന് കടമെടുത്തു. മനുഷ്യൻ മനുഷ്യനെ ചെന്നായ്‌ ആയിക്കാണുന്ന കാലത്തിന് അന്ത്യം കുറിക്കാനായ് സമൂഹം പരസ്പര ധാരണയോടെ നിർമ്മിച്ച ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം എന്ന് അദ്ദേഹം സ്ഥാപിച്ചു. സമൂഹത്തിൻ്റെ സംസ്കാര സമ്പന്നതയുടെ അളവ് കോലായി ജനാധിപത്യം വ്യാഖ്യാനിക്കപ്പെടുകയായിരുന്നു ഇതിലൂടെ. അതായത് മൃഗാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള വളർച്ച ഭരണക്കസേരയിലുള്ള വ്യക്തിയിലുള്ള വ്യത്യാസം മാത്രമല്ല സാംസ്കാരിക വിശകലനത്തിൻ്റെ മാനദണ്ഡം കൂടെയാണെന്ന് വ്യക്തം.

കാഞ്ഞിരപ്പള്ളി പഠിപ്പിക്കുന്നത്

കേരളത്തിലെ ജനാധിപത്യം മൃഗാധിപത്യമായി തരം താണിരിക്കുന്നു എന്നതാണ് കാഞ്ഞിരപ്പള്ളി സംഭവം നമ്മെ പഠിപ്പിക്കുന്നത്. ഭാരതത്തിൻ്റെ ജനാധിപത്യ വ്യവസ്ഥിതി 3 തൂണുകളിന്മേൽ ആണ് ഉറപ്പിക്കുന്നത്: ലെജിസ്ലേറ്റീവ്, എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയാണവ. മാധ്യമങ്ങൾ എന്ന നാലാമതൊരു തൂണു കൂടി പൊതു സമൂഹ ബോധത്തിൻ്റെ ഭാഗമെന്ന നിലയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. പൊതുവായി കാണുമ്പോൾ ജനാധിപത്യ കസേരയെ താങ്ങി നിർത്തുന്ന നാലു കാലുകളോ ജനാധിപത്യത്തിൻ്റെ ഗോപുരത്തെ ഉറപ്പിച്ചു നിർത്തുന്ന നാല് തൂണുകളോ ആയി കണക്കാക്കാം.

ദൗർഭാഗ്യവശാൽ, കാഞ്ഞിരപ്പള്ളി സംഭവത്തിൽ ഇവയിൽ മൂന്ന് തൂണുകൾ തല്ലിയൊടിക്കപ്പെട്ട നിലയിലായിരുന്നു. ഭരണകൂടം കേട്ടില്ല, നിയമപാലകർ കണ്ടില്ല, മാധ്യമങ്ങൾ സംസാരിച്ചില്ല. സ്വാഭാവികമായും നാലാമത്തെ കാലും പ്രവർത്തിക്കാതെയായി. കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു എന്ന് ചുരുക്കം.

ഏറ്റവും സുരക്ഷിതമായ കാലമെന്ന് വിലയിരുത്തപ്പെട്ട ലോക് ഡൗൺ കാലത്തും പരസ്യമായി നടന്ന മനുഷ്യക്കടത്ത് ആരെയും ലജ്ജിപ്പിക്കേണ്ടതാണ്. സംഘങ്ങളായി വീടുകൾ ആക്രമിച്ച് സ്ത്രീകളെ അപഹരിച്ച് അടിമകളാക്കുന്ന ആറാം നൂറ്റാണ്ടിലെ രീതി 21-ാം നൂറ്റാണ്ടിൽ എങ്ങനെ സാധിക്കുന്നു എന്നത് ഏവരെയും വിസ്മയിപ്പിക്കേണ്ടതാണ്. ദൗർഭാഗ്യവശാൽ അങ്ങനെ ഒരു ലജ്ജ പൊതുസമൂഹത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ആലസ്യത്തിൻ്റെയും മന്ദതയുടെയും ഭാരം നമ്മുടെയൊക്കെ കണ്ണുകളെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഭരണകൂടം നൽകുന്ന സുരക്ഷിതത്വം എന്ന മിഥ്യാധാരണ ജനം ഉപേക്ഷിക്കണമെന്ന് ചുരുക്കം.

ജനത്തിന് കാവലായ് ജനം മാത്രമേയുള്ളൂ എന്ന യാഥാർത്ഥ്യത്തിലേക്ക് നാം പ്രവേശിക്കാൻ സമയമായി. അവനവൻ സ്വയം പ്രതിരോധം തീർത്തിലെങ്കിൽ സ്വന്തം കുടുംബാംഗങ്ങൾക്ക് സുരക്ഷയൊരുക്കിയില്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ വേട്ടയാടപ്പെടുകയും കൊല ചെയ്യപ്പെടും എന്ന സത്യം നാം വേദനയോടെയെങ്കിലും ഉൾക്കൊള്ളണം. വിദൂഷക പ്രശംസ ആഗ്രഹിക്കുന്ന ഭരണകർത്താക്കുടെയും, അവർ തീറ്റിപ്പോറ്റുന്ന വേട്ടനായ്ക്കളുടെയും അവർക്ക് വേണ്ടി ഓരിയിടുന്ന ചെന്നായ് ക്കൂട്ടങ്ങളുടെയും കാലത്ത് മനുഷ്യ രക്തമെന്നത് തീർത്തും വിലകുറഞ്ഞ തെരുവിൽ കട്ടിപിടിച്ചു കിടക്കുന്ന ഒരു കറുത്ത അടയാളം മാത്രമാണ്. നിയമം നടപ്പാക്കേണ്ട ഇടങ്ങൾ ഇനിയും കതിർമണ്ഡപങ്ങളായ്ത്തീരും പാർട്ടി ഗുണ്ടകൾ വിവാഹകർമ്മത്തിന് മംഗള വാദ്യം മുഴക്കും, ഭീഷണിക്കു വഴങ്ങാത്തവരുടെ ഭവനങ്ങളിൽ വിവാഹ ക്ഷണക്കത്തിന് പകരം മരണക്കുറിപ്പ് എഴുതിയിടേണ്ടി വരും. ക്രൈസ്തവ -ഹൈന്ദവ സമുദായ നേതൃത്വവും ജനവും ഉറക്കം തുടരാനാണ് ഭാവമെങ്കിൽ മക്കളുടെ കണ്ണുകൾ ഒടുവിലായ് ഇറുക്കിയടയ്ക്കാൻ കൂടി കരുതിയിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് കാവലാകുക… നല്ല ഇടയരാകുക.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment