പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“വിമോചനം കര്‍ത്താവില്‍നിന്നാണ്‌;അവിടുത്തെ അനുഗ്രഹം അങ്ങയുടെജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!”
സങ്കീര്‍ത്തനങ്ങള്‍ 3 : 8
ഞങ്ങളുടെ വിമോചകനായ കർത്താവേ അന്ധകാര ശക്തികളോടുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിൽക്കുന്ന അങ്ങയുടെ സ്നേഹത്തിനായി നന്ദി പറഞ്ഞുകൊണ്ട് ഈ ദിവസം ഞാൻ ആരംഭിക്കട്ടെ. അങ്ങയുടെ സ്നേഹത്തെ ഉൾക്കൊള്ളുവാൻ ഒരു കല്ലറയ്ക്കും സാദ്ധ്യമല്ലല്ലോ. സ്വർഗ്ഗവും ഭൂമിയും നിറഞ്ഞു നിൽക്കുന്ന അങ്ങയെ ദിവ്യകാരുണ്യത്തിലൂടെ ഉൾക്കൊള്ളുവാൻ അനുഗ്രഹിക്കുന്നതിനായി നന്ദി കർത്താവേ. തിരുക്കർമ്മങ്ങളിൽ പങ്കുകൊള്ളാൻ കഴിയാതെ… പരിശുദ്ധ കുർബാന സ്വീകരിക്കാനാവാതെ വേദനിക്കുന്ന എല്ലാ മക്കൾക്കുവേണ്ടിയും ഞാൻ ബലിയർപ്പിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നു. ഇന്ന് ലോകം മുഴുവനും അർപ്പിക്കപ്പെടുന്ന ദിവ്യ ബലിയോട് ചേർത്തു എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു. അവിടുത്തെ കൃപ ഞങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ. കർത്താവേ മരണത്തെ ത്തോൽപ്പിച്ചവനെ അങ്ങയെ ഞാൻ ആരാധിക്കുന്നു. എല്ലാ മക്കളുടെയും ഹൃദയങ്ങളിൽ അങ്ങയുടെ സമാധാനവും പ്രത്യാശയുംകൊണ്ട് നിറയ്ക്കണമേ. കർത്താവേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഉപകാരണങ്ങളാക്കണമേ. മനുഷ്യരുടെ പ്രശംസ ആഗ്രഹിക്കാതെ എല്ലാ കാര്യങ്ങളും അങ്ങയുടെ മഹത്വത്തിനായി ചെയ്യുവാനുള്ള കൃപ നല്കണമേ. സഹനങ്ങളിൽ മനസ് പതറാതെ അങ്ങയിൽ ആശ്രയിച്ചുമാത്രം ജീവിക്കുവാൻ എന്നെ അനുഗ്രാജിക്കണമേ. ലോകം മുഴുവനും അങ്ങയുടെ സൗഖ്യം നിറയട്ടെ. പരിശുദ്ധ അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ എല്ലാ മക്കൾക്കും അഭയം നല്കണമേ ആമേൻ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment