Ennamerum Papathal – Lyrics

എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണവറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ
വീണ്ടുമൊരു ജനനം നൽകിടേണമേ നാഥാ

കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ്‌ ഞാൻ

പൂര്വ്വപാപത്തിൻ ശാപംപേറിടുന്നു ഞാൻ
രോഗവും ദുരിതവും നാൾക്കു നാൾ വളരും (2)
ദൈവത്തിനാത്മാവ് എന്നിൽ നിർവീര്യമായി
പാപമെന്നെ പാതാള വഴിയിൽ എത്തിച്ചു (2)
(കരുണതോന്നണേ… )

എഴുന്നള്ളിടുവാൻ മടിച്ചിടല്ലേ ദൈവമേ
സ്നേഹവും കരുണയും ഒഴുകണേ നാഥാ (2)
പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാൻ
വീണ്ടും എന്നെ വഹിക്കണേ നിൻ
വിരിച്ച ചിറകുകളിൽ (2)

(എണ്ണമേറും….. )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment