ഫ്ലാഷ്ബാക്കാണ്.
ഏറ്റവുമേറ്റവുമേറ്റവുമാഴത്തിൽ നിന്ന് എടുത്ത് എഴുതിയതാണ്.
നനവുണ്ട് വരികളിൽ… ഈറൻ മാറിയിട്ടില്ല.
പ്ലസ് ടു സെൻ്റോഫിൻ്റെ അന്ന്…
മുന്നിലേക്ക് വന്ന് ഒരോരുത്തരായി ഓർമ്മകൾ പറയുന്നുണ്ട്… ശിൽപ്പ ഊഴം പ്രകാരം നടുവിൽ വന്ന് നിന്ന് പറയാൻ തുടങ്ങി… ” ഇവിടേക്ക് വരുമ്പോൾ എനിക്ക് പരിചയമുള്ള ഒറ്റ മുഖം പോലുമുണ്ടായിരുന്നില്ല. ഒപ്പം പഠിച്ചവർ ഒന്നും ഓപ്ഷൻ കൊടുക്കാത്ത സ്കൂൾ ഞാൻ നോക്കി തിരഞ്ഞെടുത്തതാണ്… എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു വേണ്ടത് , ഒറ്റപെടലല്ല… ഒറ്റയാകലിൽ നിന്ന് ഒരുപാടധികം പഠിക്കാനുണ്ട്” അവൾ പറഞ്ഞ് നിർത്തും മുന്നേ ആദ്യം കൈയ്യടിച്ചത് ഞാനായിരുന്നു.
കൈ തിരികെ മുന്നിലെ ഡെസ്കിലേക്ക് വെക്കും മുന്നേ ഞാനോർത്തു… എന്തിനാണ് ഞാനത്രയും ആവേശത്തോടെ ,.. അത്രയും പ്രിയപ്പെട്ട ഒരു കാര്യം കേട്ട നിർവൃതിയോടെ ,… കൈയ്യടിച്ചത്!
ഈയിടക്കാണ് പ്രിയപ്പെട്ട പ്രാസംഗികൻ നൗഫലേട്ടൻ്റെ ഒരെഴുത്ത് വായിക്കുന്നത്… അതിൻ്റെ ആദ്യ വരി ഇങ്ങനെയാണ് ” ടാറ്റൂ പോലെ പതിഞ്ഞ് പോയ മനുഷ്യരെ നിങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ടോ?”
നഷ്ടപ്പെട്ട് പോയതും, നഷ്ടപ്പെടുത്തി കളഞ്ഞതും, പകുതിയിൽ വച്ച് മുറിഞ്ഞ് പോയതും, മുറിച്ച് കളഞ്ഞതുമായ സൗഹൃദങ്ങളെ ഓർത്താകുമോ ഞാൻ അന്ന് കൈയടിച്ചത്!
” നിൻ്റെ ഹൃദയം കല്ലാണ്… നിനക്ക് കരയാനറിയോടി… എന്ത് ജീവിയാണ് നീ” പത്ത് പതിനാല് വർഷമായി കൂടെയുള്ളവളാണ്.ശകാരിക്കാൻ അവൾ കണ്ടെത്തുന്ന കാരണമാണ്. ഹൃദയം പാറക്കല്ലാണെന്ന്! നീ ഓർക്കുന്നുണ്ടോ മാളൂ… പെട്ടന്നൊരു ദിവസം ഞാൻ നമ്മളിലിരുന്ന ബെഞ്ചിൽ നിന്ന് മാറിയിരുന്ന് കളഞ്ഞത്? നിന്നോടിനിയും കൂട്ട് കൂടാൻ താൽപര്യമില്ലെന്ന് പറഞ്ഞ് കളഞ്ഞത്? നിന്നെ അവഗണിച്ച് കൊണ്ടേയിരുന്നത്?…
View original post 573 more words

Leave a comment