#മോളെഞങ്ങളെവിട്ട്പോവല്ലേ💔
കരഞ്ഞ് കാലുപിടിച്ചു പറഞ്ഞു ഞാൻ അവളോട് പറഞ്ഞു, “മോളെ ഞങ്ങളെ വിട്ട് പോവല്ലേ…”😥
അപ്പന്റെ കൈ തട്ടിമാറ്റി ആ പെൺകുട്ടി ഇറങ്ങിപ്പോയി!”
കഴിഞ്ഞ ദിവസം പേജിൽ ഇട്ട പോസ്റ്റിനു
https://m.facebook.com/story.php?story_fbid=2001839783292701&id=131582833651748
കമന്റ് ബോക്സിലും ഇൻബോക്സിലും വളരെ നല്ല ആശയങ്ങളും നിർദ്ദേശങ്ങളും ഒരുപാടു പേര് പങ്കുവയ്ക്കുകയുണ്ടായി… എല്ലാവർക്കും വ്യക്തിപരമായി മറുപടി തരാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടു പൊതുവായി ഒരു മറുപടി തരാൻ ആഗ്രഹിക്കുന്നു…
നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി…
തുടർന്നും നിങ്ങളുടെ സപ്പോർട്ടും സ്നേഹവും ഉണ്ടാകുമെന്നു കരുതുന്നു….
എല്ലാവരെയും പ്രാർത്ഥനയിൽ ഓർക്കുന്നു…
ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ പൊതുവെ കണ്ടു വരുന്നത് ആ സമയത്തു ഇതൊരു വലിയ വാർത്തയാണ്… (നമ്മൾ കത്തോലിക്കരുടെ ഇടയിൽ മാത്രം )
ഒരുപാടു ചർച്ചകൾ സംവാദങ്ങൾ പോസ്റ്റുകൾ, ട്രോളുകൾ എന്നുവേണ്ട പ്രയോഗിക്കാൻ പറ്റുന്ന എല്ലാം സാധ്യതകളും ഉപയോഗപ്പെടുത്തും…
പക്ഷെ പ്രായോഗികതലത്തിലേക്ക് വരുമ്പോൾ ഒന്നും നടപ്പിലാക്കാൻ സാധിക്കുന്നില്ല… (ശ്രമിക്കുന്നില്ല)
ചർച്ചകളും സംവാദങ്ങളും ഗ്രൂപ്പുകളിൽ ഒതുങ്ങിപ്പോകുന്നു… പോസ്റ്റുകളും.. ട്രോളുകളും.. കുറെ ലൈക്കും ഷെയറും വാങ്ങിച്ചു കൂട്ടുന്നു… അതിനപ്പുറത്തേക്ക് ഒന്നും നടപ്പിലാക്കാൻ ആരും മുന്നിട്ടിറങ്ങുന്നുമില്ല…
ഞാനുൾപ്പെടെ!
നമ്മുടെ പെൺകുട്ടികൾ ഇന്നു വഴിപിഴച്ചു പോകുന്നുണ്ടെങ്കിൽ നമുക്കെല്ലാവർക്കും അതിൽ പങ്കുണ്ട്…
എന്റെ മനസ്സിൽ തോന്നിയ കുറച്ചു ചിന്തകൾ, പോസ്റ്റിൽ പലരും ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്…
1. ആദ്യം പറയാനുള്ളത് കുഞ്ഞനുജത്തിമാരെ നിങ്ങളോടാണ്!
നിങ്ങൾ സർപ്പങ്ങളെ പോലെ വിവേകമുള്ളവരും പ്രാവുകളെ പോലെ നിഷ്കളങ്കരും ആകുവിൻ എന്നാണ് വചനത്തിൽ നാം വായിക്കുക…
വികാരം വിവേകത്തേക്കാൾ മുൻപേ ഓടുന്ന ഒരു പ്രായത്തിൽ നിങ്ങൾക്ക് നിങ്ങളെപറ്റി തന്നെ ഒരു അവബോധം ഉണ്ടായിരിക്കണം… ലക്ഷ്യബോധമുണ്ടായിരിക്കണം… ജീവിതത്തെപ്പറ്റി നല്ലൊരു കാഴ്ചപ്പാടും ദീർഘവീക്ഷണവും ഉണ്ടായിരിക്കണം…
നിങ്ങൾ വളർന്നു വരുന്ന സാഹചര്യങ്ങൾ ഏതുമാകട്ടെ ക്രിസ്തുവിനെ അറിയാൻ ശ്രമിക്കണം…
അവന് വേണ്ടി ജീവിക്കാൻ ശ്രമിക്കണം…
പൂർണമായും ക്രിസ്തുവിനെ അറിഞ്ഞു അവന്റെ സ്നേഹം അനുഭവിച്ചു ജീവിക്കുന്ന ഒരാൾക്കും അവന്റെ മാർഗത്തിൽ നിന്നും വ്യതിചലിപ്പിക്കുന്ന ഒന്നിലേക്കും ഒരു സാഹചര്യത്തിലേക്കും എത്തിപ്പെടാൻ സാധിക്കുകയില്ല…. പക്ഷികൾ നമ്മുടെ തലയ്ക്കു മുകളിലൂടെ പറക്കരുത് എന്നു നമുക്കു പറയാൻ പറ്റില്ല…
പക്ഷെ നമ്മുടെ തലയിൽ കൂടുകൂട്ടാൻ നാം അവയെ അനുവദിക്കുമോ!!
അതുപോലെ തന്നെയാണ് വികാരങ്ങളും…. വികാരങ്ങൾ ഉണ്ടാകേണ്ട പ്രായത്തിൽ അവ തീർച്ചയായും ഉണ്ടാകും….
പക്ഷെ, വികാരങ്ങൾക്ക് അടിമപ്പെട്ടു നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നതിലേക്കു നിങ്ങൾ എത്തിപ്പെടാൻ പാടില്ല… അതിനുള്ള വിവേകം നിങ്ങൾക്കു എപ്പോഴും ഉണ്ടായിരിക്കണം…
നോ… പറയണ്ടിടത്തു, നോ… പറയാനുള്ള ആർജ്ജവം നിങ്ങൾ വളർത്തിയെടുക്കണം…
ഒരിക്കൽ നിങ്ങൾ ഒരു ബന്ധത്തിൽ പെട്ടുപോയൽ തിരിച്ചു വരവ് വളരെ ബുദ്ധിമുട്ടായിരിക്കും…. മരണം ഏതായാലും ഉറപ്പ് എന്ന് പറയുന്ന പോലെ… ഒന്നുകിൽ നിങ്ങൾ പെടും അല്ലെങ്കിൽ അവർ നിങ്ങളെ പെടുത്തും…
ഓർക്കുക….ജന്മം തന്ന മാതാപിതാക്കളുടെ
കണ്ണീരു വീഴ്ത്തി നിങ്ങൾ പടുത്തുയർത്തുന്ന ഏതു ബന്ധവും നാശത്തിലെ അവസാനിക്കൂ… എന്നൊരു താക്കീത് കൂടി ഒരു വൈദീകൻ എന്ന നിലയിൽ ഓർമിപ്പിച്ചുകൊള്ളട്ടെ…
2. രണ്ടാമതായി എനിക്ക് പറയാനുള്ളത് പ്രിയപ്പെട്ട അമ്മമാരോടാണ്…
നിങ്ങളുടെ പെണ്മക്കളുടെ ഏറ്റവും നല്ല സുഹൃത്തു നിങ്ങൾ ആയിരിക്കണം… നിങ്ങളുടെ അടുത്തു എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നിങ്ങളുടെ പെൺകുഞ്ഞുങ്ങൾക്കു നൽകണം… നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി നിങ്ങളുടെ കയ്യിൽ സുരക്ഷിതമല്ലെങ്കിൽ പിന്നെ ആർക്കാണ് സുരക്ഷിതരാക്കാൻ പറ്റുക… ഓർക്കുക…
സ്വന്തം മക്കളെക്കുറിച്ച് അമിത ആത്മവിശ്വാസം ദു:ഖത്തിന് കാരണമാകുമെന്ന കാര്യം… ഇപ്പോഴത്തെ പെണ്കുട്ടികൾ അമ്മമാരെ പറ്റിക്കുന്നതിൽ മിടുക്കികൾ ആണെന്ന് ഓരോ സംഭവങ്ങൾക്ക് ശേഷവും നിങ്ങൾ മനസ്സിലാക്കുന്നു എന്നു കരുതുന്നു… പിന്നീട് നിലവിളിച്ചട്ട് കാര്യമില്ല….
പിന്നെ എല്ലാറ്റിലുമുപരി
നിങ്ങളുടെ മക്കൾക്കു വേണ്ടി ദൈവതിരുസന്നിധിയിൽ മുട്ടുകൾ മടക്കേണ്ടത് നിങ്ങളാണ്….
അമ്മമാരുടെ പ്രാർത്ഥന മക്കളെ നേർവഴിയിൽ നയിക്കും….
മറിച്ചു ടിവി സീരിയലുകൾക്കു മുന്നിലും…
സോഷ്യൽ മീഡിയയിലും… ഷോപ്പിങ് മാളുകളിലും…
നല്ലൊരു സമയം ചിലവഴിച്ചിട്ടു നാളെ എന്റെ മകൾ വഴിപിഴച്ചുപോയി എന്നു വിലപിച്ചിട്ടു ഒരു കാര്യവും ഇല്ലാ എന്നോർമ്മിപ്പിക്കുന്നു….
പുതിയ തലമുറയിലെ അമ്മമാർ നാട് നന്നാക്കുന്നതോടൊപ്പം സ്വന്തം കുടുംബത്തെപ്പറ്റിയും അല്പമൊക്കെ ചിന്തിക്കുന്നത് നന്നായിരിക്കും എന്നു ഓർമിപ്പിക്കാതെ വയ്യ….
3. മൂന്നാമതായി എനിക്ക് പറയാനുള്ളത് അപ്പന്മാരോട് ആണ്….
ചോര നീരാക്കി പെണ്മക്കളെ വളർത്തുമ്പോൾ അവരുടെ ഓരോ ചലനങ്ങളും കൂടി അന്വേഷിക്കാൻ ബാധ്യസ്ഥരാണ് നിങ്ങൾ…
ശിക്ഷിക്കേണ്ട സമയത്തു ശിക്ഷിച്ചും ശാസിക്കേണ്ടിടത്തു ശാസിച്ചും മക്കളെ വളർത്തണം….
അവരുടെ സാമൂഹിക ബന്ധങ്ങൾ മനസ്സിലാക്കണം…
നല്ല ജോലിയും നല്ല വിദ്യാഭ്യാസവും പകർന്നു കൊടുക്കുന്നതോടൊപ്പം അവർക്കു ക്രിസ്‌തുവിനെ കൂടി പകർന്നു കൊടുത്താൽ പിന്നീട് നിങ്ങൾക്കു ദുഃഖിക്കേണ്ടി വരില്ല…
4. നാലാമതായി എനിക്ക് പറയാനുള്ളത് എന്റെ അനിയന്മാരോട് ആണ്… മൊബൈലിൽ തോണ്ടി…
ഉഴപ്പൻ കൂട്ടുകാരുമായി കൂടി വെള്ളമടിച്ച്… കഞ്ചാവും വലിച്ച്… നാല് വാക്ക് നാല് ആളുകളുടെ മുന്നിൽ നാണമില്ലാതെ സംസാരിക്കാറിയാതെ…
ഒരു നല്ല ജോലിയില്ലാതെ….
ചുരിക്കിപ്പറഞ്ഞ ഒരു സ്മാർട് ബോയ് അല്ലാതെ കറങ്ങിനടന്നാൽ നമ്മുടെ പെകുട്ടികൾ കണ്ടവന്മാരുടെ കൂടെ ഇറങ്ങിപ്പോകും…
നീ ഗെയിം കളിച്ച് സമയം കളയുമ്പോൾ ഇടയ്ക്കൊക്കെ ചുറ്റിനും ഒന്ന് തല ഉയർത്തി നോക്കണം…. എന്താ സംഭവിക്കുന്നെ എന്ന്…
നിങ്ങളുടെ കൂടെ ഉത്തരവാദിത്തമാണ്
നിങ്ങളുടെ കൂടെ പഠിക്കുന്നതോ അയല്പക്കത്തുള്ളതോ ഉള്ള ആരുമാകട്ടെ, അവളെ നിന്റെ സഹോദരിയായി കാണാനും അവൾക്കു സംരക്ഷണം ഒരുക്കാനും നിനക്ക്
സാധിക്കണം….
5. അഞ്ചാമതായി എനിക്ക് പറയാനുള്ളത് ബഹുമാനപെട്ട
ഇടവക വൈദീകരോടാണ്…
നമ്മുടെ ഇടയിലെ, ഇടവകയിലെ യുവജനങ്ങളുടെ ആത്മീയ വളർച്ച നമ്മുടെ കൂടി ഉത്തരവാദിത്വമാണ്… കാലാകാലങ്ങളിൽ അവർക്കു വേണ്ട ആത്മീയ പരിപോഷണം നൽകേണ്ടത് നമ്മളാണ്….
നമ്മുടെ സംഘടനകൾ ശക്തിപ്പെടുത്തുകയും അവയുടെ പ്രവർത്തനങ്ങളിലും അജണ്ടകളിലും കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ട സമയം ഇപ്പോഴേ അതിക്രമിച്ചിരിക്കുന്നു….
തിരുത്തലുകൾ നൽകേണ്ട സമയത്തു നല്കാതിരുന്നിട്ടു പിന്നീട് വിലപിച്ചിട്ടെന്തു കാര്യം….
നമ്മുടെ കുട്ടികളിലേക്ക്…
അവരുടെ വ്യക്തി ജീവിതങ്ങളിലെ ആത്മീയ പ്രതിസന്ധി മാറ്റി കൊടുക്കാൻ…
അവരുടെ മറ്റ് സംശയങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും
മനസ്സിലാക്കാനും നമുക്കു സാധിക്കിന്നില്ലെങ്കിൽ നമ്മൾ നല്ല ഇടയൻ അല്ല… നയിക്കുന്നവർ അല്ല…. എന്നു സമ്മതിച്ചു കൊടുക്കേണ്ടി വരും…
6. ആറാമതായി പറയാനുള്ളത് ബഹുമാനപെട്ട മെത്രാനച്ചൻന്മാരോടാണ് ….
ക്രിസ്തുസ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും വേദപാഠക്ലാസുകളിൽ പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളിൽ സാമൂഹിക അവബോധം വളർത്തിയെടുക്കാൻ ഇനിയും വൈകിയാൽ ഇന്നത്തെ മതബോധന ക്ലാസുകൾ കൊണ്ടു ഇനിയുള്ള കാലം ആർക്കും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല… വേണ്ട വിധത്തിൽ കുടുംബങ്ങൾ മുതൽ മുകൾത്തട്ടിലേക്കു മാറ്റങ്ങൾ വരുത്താൻ നിങ്ങളുടെ ഇടപെടൽ ഇനിയും വൈകിക്കൂടാ എന്നു സ്നേഹപൂർവ്വം ഓർമിപ്പിക്കട്ടെ…
എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം വിജയം കാണും….
തീർച്ചയാണ്….
കുടുംബങ്ങളിൽ നിന്നും നമുക്കു തുടങ്ങാം….
നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ട്… നസ്രായൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!
✍️അനീഷച്ചൻ.
https://www.facebook.com/anishkarimalooronline/

Leave a comment