Pink Police of Kerala

Pink Police

പിങ്ക് പോലീസ്

FOR THE WOMEN, OF THE WOMEN, BY THE WOMEN.. അതാണ്‌ പിങ്ക് പോലീസ്. സ്ത്രീകളുടെ മേല്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായ നടപടികളെടുക്കാനായി 2016 ഓഗസ്റ്റ് 15 നു കേരള സര്‍ക്കാര്‍ രൂപംകൊടുത്ത സംവിധാനമാണ്‌ സംസ്ഥാന പിങ്ക് പോലീസ്.അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹന
ങ്ങളില്‍ വനിതകള്‍ മാത്രമട
ങ്ങുന്ന കേരള പോലീസിന്‍റെ പിങ്ക് പെട്രോള്‍ സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതാ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന പട്രോളിങ് വാഹനം കൂടുതലായും പട്രോളിങ് നടത്തുന്നത് സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയ
ങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങ
ളില്‍ ആണ്. മാത്രമല്ല, സ്ത്രീകളെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍
ക്ക് ലഹരിമരുന്ന് എത്തിച്ചു കൊടുക്കുക തുടങ്ങിയവ തടയുന്നതിനും പിങ്ക് പോലീസ് പെട്രോള്‍ സാന്നിധ്യം ഏറെ സഹായകമാകുന്നുണ്ട്. സ്ത്രീകളുടേയും ,കുട്ടികളുടേയും യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പിങ്ക് പോലീസ് പെട്രോള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കണ്‍ട്രോള്‍ റൂമില്‍ അതിക്രമങ്ങള്‍ സംബന്ധിച്ചും, സുരക്ഷ സംബന്ധി
ച്ചും ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പട്രോളിന്‍റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുകയു
മാണ് പിങ്ക് പട്രോള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.വനിതാ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തി പരിചയ
മുള്ളവര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കിയാണ് പിങ്ക് പോലീസ് സംഘത്തിലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിതാസെല്ലില്‍ കൂടുതലായും വരുന്ന പെറ്റീഷനുകള്‍ക്കും, കൗണ്‍സിലിംഗും മേല്‍നടപടികള്‍
ക്കുള്ള ശുപാര്‍ശയുമാണ് നല്‍കുക. പിങ്ക് പോലീസ് പ്രധാനമായും സ്ത്രീകളെയും, കുഞ്ഞുങ്ങളെയും ഏതൊക്കെ തരത്തില്‍ സഹായിക്കാം എന്നതിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. കാലതാമസമില്ലാതെ എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.
അടിയന്തര സാഹചര്യങ്ങളില്‍ പിങ്ക് പോലീസിന്റെ സഹായത്തിനായി 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. സ്ത്രീകളുടെയും, കുട്ടികളുടെയും കാര്യം എടുത്ത് പറയുന്നെങ്കിലും സഹായത്തിനു വിളിക്കുന്നത് ആണുങ്ങളായാലും പിങ്ക് കൈവിടില്ല. ഉടനെ തന്നെ പട്രോളിംഗ് സംഘം അവിടെയെത്തും. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനവും ഫോണ്‍ സന്ദേശം ലഭിച്ചത് എവിടെ നിന്നാണെന്നു ട്രാക്ക് ചെയ്ത് മിന്നല്‍വേഗത്തില്‍ എത്തിച്ചേരാന്‍ ഉപകരിക്കുന്ന സോഫ്‌റ്റ്‌ വെയറും ഉണ്ട് . പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ നിമിഷനേരംകൊണ്ട് പിങ്ക് പട്രോള്‍ വാഹനത്തിന് കൈമാറും. സി – ഡാക്കിന്റെ സാങ്കേതിക സഹായത്തോടെ
യാണ് സോഫ്റ്റ് വെയറും, വാഹനവും തയ്യാറാക്കിയിരിക്കു
ന്നത്. അതാത് സ്റ്റേഷന്‍ പരിധിയിലെ സിആര്‍വി (കണ്‍ട്രോള്‍ റൂം വെഹിക്കിള്‍) യുടെ സേവനവും ഉറപ്പാക്കും. പൂവാലശല്യവും, ഗാര്‍ഹിക പീഡനവും മോശം പെരുമാറ്റവു
മാണ് സ്ഥിരമായി കണ്ടുവരുന്ന പരാതികള്‍. വീട്ടുവഴക്ക്, മര്‍ദ്ദനം എന്നിവയുമായി ബന്ധപ്പെട്ടും ഫോണ്‍വിളികള്‍ എത്താറുണ്ട്. എസ്.ടി നല്‍കാതെയും, കൈകാണിച്ചിട്ടു നിര്‍ത്താതെയും പോകുന്ന സ്വകാര്യ ബസ്സുകളെ
ക്കുറിച്ചൊക്കെ സ്‌കൂള്‍കുട്ടികള്‍ പരാതിപറയും. ആന്റി -ചേച്ചി എന്നൊക്കെ വിളിച്ച് വീട്ടിലൊരാളോട് പറയുംപോലെ സ്വാതന്ത്ര്യവും, സ്നേഹവും അവരുടെ സംസാരത്തിലുണ്ട്
.കാക്കിയ്ക്കുള്ളില്‍ കരുതലുള്ള ഹൃദയം ഉണ്ടെന്നു തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. കുട്ടികളുടെ മേല്‍ പ്രത്യേക നിരീക്ഷണമുണ്ട്. റോഡ് ക്രോസ്സ് ചെയ്യുന്നതിന് സഹായിക്കുകയും കുട്ടിപ്പോലീസുകള്‍ക്ക് നിയമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്യും.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment