സൂപ്പർ മാർക്കറ്റ്

SK's avatarNote Stories

ടൗണിന്റെ ഒത്ത നടുക്ക് മെയിൻ റോഡിനടുത്തായി വിശാലമായ ഒരു മൂന്നു നില കെട്ടിടം. മുൻവശം ചില്ലിട്ടിരിക്കുന്നതിനാൽ അകത്തുള്ള അലൂമിനിയം കൊണ്ടുണ്ടാക്കിയ തട്ടുകൾ റോഡിൽ നിന്നു തന്നെ നന്നായി കാണാം. ഏസി കൊണ്ട് തണുത്ത ചില്ലിലൂടെ യുണിഫോം ധരിച്ച സ്റ്റാഫുകൾ അങ്ങിങ്ങായി കൈ കെട്ടി നിൽക്കുന്നതും കാണാൻ സാധിക്കും.

രാവിലെ 10 മണി ആയിട്ടില്ല, പക്ഷെ സൂപ്പർ മാർക്കറ്റിനു മുന്നിലെ “ക്വു” ബീവറേജിലെതിനേക്കാളും ദൂരെ എത്തിക്കാണും. പല തരം മനുഷ്യരെ ആ ക്വുവിൽ കാണാൻ സാധിക്കും. പരസ്പരം സംസാരിക്കാതെ സ്കൂളിലെ അസ്സെംബിക്ക് സമാനമായ നീണ്ട നിര. എല്ലാ മുഖങ്ങളും മ്ലാനമാണ്. ഒരു ചെറിയ ഷട്ടർ തുറന്നാണ് ആ ചില്ലുമേടയിലേക്ക് പ്രവേശിക്കേണ്ടത്.

കൃത്യം 10 മണിക്ക് ഷട്ടർ തുറന്നതും എയർ കണ്ടീഷൻ ചെയ്ത ആ ചില്ലു മാളികയ്ക്കുള്ളിലേക്ക് ക്വു ഇരച്ചു കയറി.

ഇതിനു മുൻപ് അവിടെ വന്നു ശീലമുള്ളവർ കൗണ്ടറിൽ നിന്നും ട്രോളിയും എടുത്ത് നേരെ അകത്തോട്ടും അടുത്ത നിലയിലേക്കുമൊക്കെ പോയി. ആദ്യമായിട്ട് വരുന്നവർ കയ്യിലുള്ള ചീട്ടും എടുത്ത് യൂണിഫോം ധരിച്ചു നിൽക്കുന്ന സ്റ്റാഫിന്റെ നേരെ നീങ്ങി.

എക്സിക്യൂട്ടീവ് വേഷത്തിൽ വന്ന ഒരു മധ്യ വയസ്കനാണ് ആദ്യം ചീട്ടുമായി സ്റ്റാഫിനെ സമീപിച്ചത്. ചീട്ടു വായിച്ച ശേഷം വലതു വശത്തു കാണുന്ന തട്ടുകളിലേക്ക് ആ യൂണിഫോം ധരിച്ച പയ്യൻ വിരൽ ചൂണ്ടി. ചീട്ട് തട്ടിപ്പറിച്ചു അയാൾ തിടുക്കത്തിൽ വിരൽ ചൂണ്ടിയ ദിശയിലേക്ക് ഓടി.

ഒരോ തട്ടുകളുടെയും മുകളിൽ മതം, ജാതി, രാഷ്ട്രീയം തുടങ്ങിയവ സൂചിപ്പിക്കുന്ന ബോർഡുകൾ തൂക്കിയിരുന്നു.പല…

View original post 80 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment